സർമദ് കശാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂഫി
സർമദ് കശാനി
ജനനം(1590)
ഇറാൻ
മരണം(1661)
ഡെൽഹി, മുഗൾ സാമ്രാജ്യം
സർമദ് കശാനി ദാരാ ഷികോഹ് ക്ക് ഒപ്പം.


പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കുടിയേറിയ ഒരു പേർഷ്യൻ സന്യാസിയാണ് സർമദ് കശാനി എന്നറിയപ്പെടുന്ന മുഹമ്മദ് സെയ്ദ്(പേർഷ്യൻ: سرمد کاشانی) (ca 1590 - 1661). ജൂതനായിരുന്ന ഇദ്ദേഹം പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് പറയപ്പെടുന്നു[1]. തന്റെ കവിതകളിൽ അദ്ദേഹം മതങ്ങളെ നിരാകരിക്കുന്നതായാണ് കാണപ്പെടുന്നത്[2] ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന അബുൽ കലാം ആസാദ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തന്നെയും സർമദിനെയും താരതമ്യപ്പെടുത്തുന്നുണ്ട്[3].

ജീവചരിത്രം[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

1590കളിൽ അർമീനിയയിലാണ് സർമദ് ജനിക്കുന്നത്. പേർഷ്യൻ സംസാരിക്കുന്ന അർമീനിയൻ ദമ്പതികളാണ് മാതാപിതാക്കൾ[4].

ഇന്ത്യയിൽ[തിരുത്തുക]

മുഗൾ സാമ്രാജ്യത്തിൽ കച്ചവടസാധ്യത തേടിയാണ് ഇദ്ദേഹം ഇന്ത്യയിലെത്തുന്നത്. സിന്ധിൽ എത്തിപ്പെട്ട സർമദ് പിന്നീട് ലാഹോർ, ഹൈദരാബാദ് എന്നിവിടങ്ങളിലും അവസാനം ഡൽഹിയിലെത്തിച്ചേർന്നു[5]. തന്റെ ധനം നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട സർമദ് നഗ്നനായാണ് പിൽക്കാലത്ത് കാണപ്പെട്ടത്[6][അവലംബം ആവശ്യമാണ്]

ഡൽഹിയിലെ ജീവിതം[തിരുത്തുക]

ദാരാഷിക്കോവിന്റെ ക്ഷണപ്രകാരം ഷാജഹാന്റെ കൊട്ടാരത്തിലെത്തിയ സർമദ്, രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചു. പേർഷ്യൻ ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം കവിതകൾ ആ ഭാഷയിൽ രചിച്ചിരുന്നു[2]. തോറയുടെ പേർഷ്യൻ പരിഭാഷ അദ്ദേഹം തയ്യാറാക്കിയിരുന്നു[7].

മരണം[തിരുത്തുക]

ഔറംഗസേബിന്റെ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട സർമദ് വധശിക്ഷക്ക് വിധേയനായി[8][9]. പരമ്പരാഗത വിശ്വാസങ്ങൾക്കെതിരെ നിലകൊണ്ടതിന്റെ പേരിലായിരുന്നു ശിക്ഷ എന്ന് കരുതപ്പെടുന്നു[10][11]

References[തിരുത്തുക]

  1. Prigarina, Natalia. "SARMAD: LIFE AND DEATH OF A SUFI" (PDF). (Institute of Oriental Studies, Russia. Retrieved 24 May 2016.
  2. 2.0 2.1 For some examples of his poetry, see: Poetry Chaikhana Sarmad: Poems and Biography.
  3. Votary of freedom - Maulana Abul Kalam Azad and Sarmad by V. N. Datta, Tribune India, October 7, 2007
  4. See mainly: Katz (2000) 148-151. But also: Sarmad the Armenian and Dara Shikoh; Khaleej Times Online - The Armenian Diaspora: History as horror and survival Archived 2012-09-16 at the Wayback Machine..
  5. V. N. Datta, Maulana Abul Kalam Azad and Sarman, Walderman Hansen doubts whether sensual passions played any part in their love [sic]; puri doubts about their homosexual relationship
  6. See the account here Archived 2009-04-18 at the Wayback Machine..
  7. Fishel, Walter. “Jews and Judaism at the Court of the Mugal Emperors in Medieval India,” Islamic Culture, 25:105-31.
  8. For the motivations behind his trial as well as a detailed explanation of proceedings, see: Katz (2000) 151-153.
  9. Cook 2007.
  10. http://www.tribuneindia.com/2007/20071007/spectrum/book1.htm
  11. https://books.google.ca/books?id=0BI8kFya06UC&pg=PT100 {{citation}}: Cite has empty unknown parameter: |1= (help); Missing or empty |title= (help)

Bibliography[തിരുത്തുക]

  • Cook, D. (2007) Martyrdom in Islam (Cambridge) ISBN 9780521850407.
  • Tr. by Syeda Sayidain Hameed (1991). "The Rubaiyat of Sarmad" (PDF). Indian Council for Cultural Relations.
  • Ezekial, I.A. (1966) Sarmad: Jewish Saint of India (Beas) ASIN B0006EXYM6.
  • Gupta, M.G. (2000) Sarmad the Saint: Life and Works (Agra) ISBN 81-85532-32-X.
  • Katz, N. (2000) The Identity of a Mystic: The Case of Sa'id Sarmad, a Jewish-Yogi-Sufi Courtier of the Mughals in: Numen 47: 142-160.
  • Schimmel, A. And Muhammad Is His Messenger: The Veneration Of the Prophet In Islamic Piety (Chapel Hill & London).

External resources[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സർമദ്_കശാനി&oldid=3918104" എന്ന താളിൽനിന്ന് ശേഖരിച്ചത്