സൈഡർ മേക്കിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cider Making
കലാകാരൻWilliam Sidney Mount
വർഷം1840–1841
MediumOil on canvas
അളവുകൾ68.6 cm × 86.7 cm (27.0 in × 34.1 in)
സ്ഥാനംMetropolitan Museum of Art, New York City
Accession66.126

അമേരിക്കൻ ചിത്രകാരൻ വില്യം സിഡ്നി മൗണ്ട് 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരച്ച ചിത്രമാണ് സൈഡർ മേക്കിങ്. ക്യാൻവാസിൽ ചെയ്ത ഈ ചിത്രത്തിൽ ലോംഗ് ഐലൻഡിലെ ഒരു സൈഡർ മില്ലിൽ സൈഡർ നിർമ്മിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് മൗണ്ടിന്റെ ഈ ചിത്രം.

വിവരണം[തിരുത്തുക]

സൈഡർ മേക്കിംഗ് 1840 അല്ലെങ്കിൽ 1841 ൽ വില്യം സിഡ്നി മൗണ്ട് വരച്ചു. പെയിന്റിംഗ് ഒരു രാഷ്ട്രീയ സൃഷ്ടിയായി കാണാം. യാഥാസ്ഥിതിക ഡെമോക്രാറ്റായ മൗണ്ട് |ആൻഡ്രൂ ജാക്സനെയും പിൻഗാമിയായ |മാർട്ടിൻ വാൻ ബ്യൂറന്റെയും പ്രസിഡന്റ് സ്ഥാനത്തെ ശക്തമായി എതിർത്തു. വിമർശനത്തിനായി ഇവരുടെ രാഷ്ട്രീയ എതിരാളി വില്യം ഹെൻറി ഹാരിസൺ പലപ്പോഴും ഗ്രാമീണ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. സൈഡർ നിർമ്മാതാക്കളുമായി ഹാരിസണിന്റെ വിഗ് പാർട്ടി പൊതുവെ ബന്ധപ്പെട്ടിരുന്നു.[1]

പെയിന്റിംഗിൽ ചിത്രീകരിച്ചിരിക്കുന്ന സൈഡർ മിൽ ലോംഗ് ഐലൻഡിലെ സെറ്റോക്കറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇത് പ്രവർത്തിച്ചിരുന്നു.[1] പെയിന്റിംഗിനായി മൗണ്ടിന് 250 ഡോളർ ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Cider Makers". www.metmuseum.org. Retrieved 2020-06-03.{{cite web}}: CS1 maint: url-status (link)
  2. Art, Nueva York (Ciudad) Museum of Modern; N.Y.), Metropolitan Museum of Art (New York; Howat, John K.; Spassky, Natalie (1970). 19th-century America: Paintings and Sculpture: An Exhibition in Celebration of the Hundredth Anniversary of the Metropolitan Museum of Art, April 16 Through September 7, 1970 (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 978-0-87099-006-9.
"https://ml.wikipedia.org/w/index.php?title=സൈഡർ_മേക്കിങ്&oldid=3571422" എന്ന താളിൽനിന്ന് ശേഖരിച്ചത്