സംവാദം:മന്നനാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തലുകൾ[തിരുത്തുക]

ചില ഐപികളിൽനിന്നും മറ്റും വന്നിട്ടുള്ള തിരുത്തലുകളിൽ പലതും റിവർട്ട് ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ലഭ്യമായിരുന്നു ഏക അവലംബത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഒരു ലേഖന(ശകല)മാണിത്. ഉള്ളടക്കം തെറ്റാണെങ്കിൽ ശരിയായ ഒരു അവലംബം ചേർത്തിട്ട് തിരുത്താനപേക്ഷ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:42, 24 ഏപ്രിൽ 2018 (UTC)[മറുപടി]

അപൂർണമായ അവലംബങ്ങൾ[തിരുത്തുക]

(Cyscoss, Nandanavijayan, 2402:8100:3909:5ae9:2c48:4671:a936:267c,27.62.44.227) എന്നീ തിരുത്തലുകളിൽ നിന്നും

"ഐദീഹ്യ കഥകൾ' - നീലകണ്ഠനുണ്ണി" (ഉദ്ധരണി, വെറും നാമം മാത്രം ചേർത്തിരിക്കുന്നു)

ഇങ്ങനെ ഒരു പുസ്തകം ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അതിൽ ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ടോ? " മന്നനാർ രാജവംശം പരശുരാനോട് യുദ്ധം ചെയ്ത ക്ഷത്രിയ രാജാവ് കർത്യവീരാർജുനന്റെ പൗത്രൻ ആയ വീതിഹോത്രന്റെ വംശപരമ്പര ആണെന്ന് ഐതിഹ്യം ഉണ്ട്. ഇവർ ഹൈഹെയർ എന്നും അറിയപ്പെടുന്നു, ഹൈഹെയരുടെ മറ്റൊരു ശാഖ ആയ രത്നപുർകൾചൂരി രാജവംശം ഛത്തീസ്‌ഘട്ടിലെ ചില പ്രദേശങ്ങൾ ഭരിച്ചിരുന്നു."

ലേഖനത്തിൽ ഉൾപ്പെടുത്തിയ ഒരു ഉദ്ധരണിയിൽ നിന്നും കിട്ടിയ ചരിത്രം ഇങ്ങനെ ആകുന്നു.

"ചിറയ്ക്കൽ കോവിലകത്തെ ഒരു തമ്പുരാട്ടിക്ക് അവിഹിതബന്ധം ഉണ്ടായി. ഭ്രഷ്ടാക്കപ്പെട്ട തമ്പുരാട്ടിയെ മൂത്തേടത്ത് അരമനയിൽ താമസിപ്പിക്കണമെന്ന് ചിറയ്ക്കൽ തമ്പുരാന്റെ നിർദേശം വന്നു. എന്നാൽ ഇക്കാര്യം കുറുമാത്തൂർ മനയിലെ തിരുമേനിക്ക് സ്വീകാര്യമായില്ല. ചിറയ്ക്കൽ കോവിലകത്തെ തമ്പുരാട്ടി ക്ഷത്രിയജാതിയാണെന്നും പുനരധിവാസ കേന്ദ്രമായ മൂത്തേടത്ത് അരമന ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങൾക്കുമാത്രമുള്ളതാണെന്നും കുറുമാത്തൂർ വാദിച്ചു. ഗർഭിണിയായിരുന്ന ചിറയ്ക്കൽ തമ്പുരാട്ടിയുടെ പ്രസവം കഴിയും വരെയെങ്കിലും അരമനയിൽ കഴിയട്ടെ എന്ന് ചിറയ്ക്കൽ തമ്പുരാൻ നിർദേശിച്ചിട്ടും കുറുമാത്തൂർ വഴങ്ങിയില്ല. ക്ഷത്രിയരെ അരമനയിൽ കയറ്റില്ല എന്നുതന്നെ കുറുമാത്തൂർ കടുംപിടിത്തം പിടിച്ചു. കോപിഷ്ഠനായ ചിറയ്ക്കൽ തമ്പുരാൻ കുറുമാത്തൂരിന്റെ തമ്പ്രാക്കൾ സ്ഥാനം എടുത്തുകളഞ്ഞു. ഒപ്പം മൂത്തേടത്ത് അരമന, കുടിയാമല എന്നീ പുനരധിവാസ കേന്ദ്രങ്ങളുടെ ഭരണച്ചുമതലയും കുറുമാത്തൂരിൽനിന്ന് നീക്കി! ഭ്രഷ്ടാക്കപ്പെട്ട തമ്പുരാട്ടിയോ? അവളെ ആ ചെത്തുകാരനെക്കൊണ്ടുതന്നെ ചിറയ്ക്കൽ തമ്പുരാൻ വിവാഹം ചെയ്യിച്ചു. കുറുമാത്തൂരിൽനിന്ന് പിടിച്ചെടുത്ത മൂത്തേടത്ത് അരമനയും കുടിയാമലയും അതോട് ബന്ധപ്പെട്ട അനേകം ഏക്ര ഭൂമിയും ആ തമ്പുരാട്ടിക്ക് സ്ത്രീധനമായി നൽകി. മാത്രമല്ല, തിയ്യനായ മരുമകനെ ‘മന്ദനാർ’ എന്ന പേരിൽ ഒരു നാട്ടുരാജാവിന്റെ സ്ഥാനമാനങ്ങൾ നൽകി മൂത്തേടത്ത് അരമനയുടെ ഭരണാധിപനായി വാഴിക്കുകയും ചെയ്തു. അങ്ങനെ കേരളത്തിലെ ഒരേയൊരു തിയ്യ രാജവംശം പിറന്നു! ".

കൂടാതെ Castes and Tribes of Southern India - Edgar Thurston, K. Rangachari - Google Books The Cast and Tribes Southern India - Edgar Thurston,K എന്ന ഉറവിടവും മേൽപറഞ്ഞ കാര്യങ്ങൾ സമ്മതിക്കുന്നു.

ഉദ്ധരണി ഒന്നു നല്കി വ്യതസ്ത ഉള്ളടക്കം ചേർക്കുന്നത് വിക്കി നിയമാവലിയ്ക്ക് എതിരാണ്.

ഇത്തരം പ്രവർത്തികളിലൂടെ ലേഖനത്തിൻറെ വിശ്വസിത നഷ്ടപ്പെടാൻ ഇടവരും. 157.44.192.189 10:14, 10 ജനുവരി 2021 (UTC)[മറുപടി]

അനുകൂലിക്കുന്നു.ഇവിടെ വംശത്തിൻറെ ചരിത്രം ചെറുതായി കാണിച്ചു മറ്റ് പലതും ഉയർത്തിക്കാട്ടാൻ ശ്രമിച്ചതായി തോന്നുന്നു.മറ്റ് താളുകളിലേക്ക് ഇവ തിരുകികയറ്റാനും ശ്രമം ഉണ്ടായിട്ടുണ്ട്. 100% ഉറപ്പാണ് പ്രമോഷൻ ആണ് ഉദ്ദേശ്യം. Outlander07 (സംവാദം) 11:31, 17 ജനുവരി 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മന്നനാർ&oldid=3570174" എന്ന താളിൽനിന്ന് ശേഖരിച്ചത്