സംവാദം:ചാതുർവർണ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐപി ചേർത്ത ഭാഗം സംവാദത്തിലിടുന്നു. വിജ്ഞാനകോശസ്വഭാവത്തിലാക്കി ലേഖനത്തിലുൾപ്പെടുത്താവുന്നവ ഉൾപ്പെടുത്താം.

ചാതുർവർണ്യം.. ഞാൻ സൃഷ്ടിച്ചതാണ് .. എന്നാണു ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നത് .. എന്നാൽ .. ഇത് ഹിന്ദു മതത്തെ പഴിചാരുവനാണ് .. യുക്തിവാദികളും .. പല മത നേതാക്കന്മാരും .. ഉപയോഗിക്കുന്നത് .. !! പക്ഷെ ഇവർ .. ഈ വാക്യത്തിന്റെ .. പൊരുൾ ... എന്തെന്ന് അറിയുന്നില്ല .. അല്ല എങ്കിൽ അറിയാൻ ശ്രമിക്കാറില്ല .. !!

ചാതുർവർണ്യം എന്നാൽ നാല് ജാതി എന്നല്ല ഭൂമിയിൽ വസിക്കുന്ന നാല് തരം ഗുണങ്ങളോട് കൂടിയ ജന വിഭാഗങ്ങൾ ആണ്

1) സത്വഗുണം

സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങൾ അനുസരിച്ച് പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവൻ ആണ് ബ്രാഹ്മണൻ .. പരബ്രാഹ്മണൻ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. അതിനാലാണ് വേദകാലം മുതൽ ക്ഷേത്രങ്ങളിൽ പൂജകന്മാരായി ബ്രാഹ്മണൻമാരെ അവരോധിക്കപ്പെടുന്ന ആചാരം നിലനിന്നത്.

2) സത്വഗുണം + രജോഗുണം

ചില സത്വ ഗുണങ്ങളും ക്ഷമ , ധീരത, ബുദ്ധി , ഭരണശേഷി ,മുൻകോപം , എടുത്തുചാട്ടം എന്ന രജോഗുണങ്ങളും ചേർന്നവർ ആണ് ക്ഷത്രിയർ .. ഏതൊരു നല്ല ഭരണകർത്താവും ജാതി വർണ്ണ മത ഭേദമെന്യേ ക്ഷത്രിയൻ ആണ്

3) രജോഗുണം + തമോഗുണം

ചില രജോഗുണങ്ങളും വ്യാപാര പാടവവും , പണത്തിനോടുള്ള അത്യാർത്തിയും , അസൂയ , കുശുമ്പ് എന്നിവയും ധനം മാത്രം മനസ്സിൽ കണ്ടുകൊണ്ടുള്ള ജീവിതരീതിയും ആചരിക്കുന്ന ഏത് വ്യക്തിയും ജാതി മത ഭേതമെന്യേ വൈശ്യൻ ആണ്

4) തമോഗുണം

അസത്യ ഗുണങ്ങൾ അടങ്ങിയവർ ആണ് ശൂദ്രൻമാർ , സഹജീവികളെ ഹിംസിക്കുക , മോഷണം, എപ്പോഴും കളവു പറയുക , പ്രകൃതിക്ക്‌ ഹാനികരമായ പ്രവൃത്തികൾ ചെയ്യുക. എന്നിങ്ങനെ സാമൂഹിക ജീവിതത്തിൽ ഉള്ള ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർ എല്ലാം ജാതി മത ഭേത മേന്യേ ശൂദ്രന്മാർ ആണ് അവരെ തൊട്ടാൽ എന്നല്ല തീണ്ടിയാൽ പോലും കുളിക്കണം , അവരെ ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കരുത് എന്ന് പോയിട്ട് അതിൻറെ അടുത്ത് കൂടിയുള്ള പാതകളിൽ പോലും പ്രവേശിപ്പിക്കരുത് എന്നൊക്കെ ഉള്ള പഴയ നിയമങ്ങളുടെ ഒക്കെ പൊരുൾ ഇപ്പോൾ പിടികിട്ടിയിട്ടുണ്ടാവും എന്ന് വിശ്വസിക്കട്ടെ

എന്നാൽ കലികാലത്തിന്റെ മൂര്ചാവസ്ഥയിൽ പല ബ്രാഹ്മണരായി പിറന്നവരും വൈശ്യൻമാരവുകയും പണത്തിൽ മുങ്ങിക്കിടന്ന് അലസന്മാരായി സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ സുഹലോലുപന്മാരായി " കട്ടിലിൽ ഏറി മുറുക്കി വെടി പറഞ്ഞ് ഒട്ടുമയങ്ങിടും ആലസ്യം" എന്ന് പണ്ടു കൃഷ്ണ വാരിയർ പറഞ്ഞ പോലെ ജീവിക്കുകയും , ചിലർ സഹജീവികളെ ഒന്നായി കാണാതെ അവരെ തലങ്ങും വിലങ്ങും ഉപദ്രവിച്ചും ദുഷ് കർമങ്ങൾ ചെയ്തും ശൂദ്രന്മാർ ആകുകയും ചെയ്തു .

എങ്കിലും അവരുടെ മാതാ പിതാക്കൾ കാരണവും കുടുംബ മഹിമ കാരണവും അവര്ക്കു സമൂഹത്തിൽ ബ്രാഹ്മണരുടെ സ്ഥാനം ലഭിക്കുകയും പിന്നീട് അവരുടെ സന്തതികൾക്കും സ്വന്തം തമോ ഗുണം പറഞ്ഞ് കൊടുക്കുകയും അങ്ങനെ കാലക്രമേണ ഭാരതത്തിൽ നിരവധി ബ്രാഹ്മണ ക്ഷത്രിയ , ബ്രാഹ്മണ വൈശ്യ ബ്രാഹ്മണ ശൂദ്ര കുടുംബങ്ങൾ ഉണ്ടാവുകയും ചെയ്തു .

അതുപോലെ തന്നെ പല ശൂദ്ര കുടുംബങ്ങളിലും ബ്രാഹ്മണ ചിന്താഗതി ഉള്ളവർ ഉടലെടുക്കുകയും അവരെ മുഴുവൻ ബ്രാഹ്മണ ശൂദ്രന്മാർ അടിച്ചമർത്തിയപ്പോൾ.... അല്ലെങ്ങിൽ ജന്മം കൊണ്ടു ബ്രാഹ്മണർ ആയവർ കർമ്മം കൊണ്ടു ബ്രാഹ്മണർ ആയവരെ അടിച്ചമർത്തിയപ്പോൾ... ഭഗവാൻ പണ്ടു പാർത്ഥനോട് പറഞ്ഞതു ശരി വച്ച് കൊണ്ടു .. ഇവിടെ ജന്മിത്വത്തിന് എതിരെ പലരും അവതരിക്കുകയും അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു.

എങ്കിലും നിർഭാഗ്യ വശാൽ ഇന്നും നമ്മുടെ നാട്ടിൽ കർമം കൊണ്ടു ബ്രാഹ്മണർ ആയവർ തീരെ വിരളം ആണ് . എവിടെയും ബ്രാഹ്മണ വൈശ്യന്മാരും ബ്രാഹ്മണ ശൂദ്രന്മാരും തന്നെ .ഗണപതിയുടെ ജന്മനാൾ പോലും അറിയാതെ പലരും മഹാക്ഷേത്രങ്ങളുടെ തന്ത്രി ആയി അഹങ്കരിക്കുന്നു , മഹാ ഗണപതി ഹോമം വരെ നടത്തുന്നു. ജീവിതത്തിൽ ഒരു തവണ പോലും ഗായത്രി മന്ത്രം ഉരുവിടാത്തവർ പല അമ്പലങ്ങളിലും പൂജാരിമാരായി വിലസുന്നു എന്നത് എല്ലാം ബ്രാഹ്മണ ശൂദ്രന്മാരുടെ കേളി രംഗത്തിനു ചില ഉദാഹരണങ്ങൾ മാത്രം


ശൂദ്രനായി ജനിച്ചു പരബ്രഹ്മണൻ ആയ കൃഷ്ണൻ , മുക്കുവ കുടുംബത്തിൽ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസൻ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തിൽ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണൻ ആയ പ്രഹ്ലാദൻ , മഹാബലി ഇവർ ഒക്കെ കർമം കൊണ്ടു ബ്രാഹ്മണൻ ആയ ശൂദ്ര ബ്രാഹ്മണൻ മാർക്ക് ചില ഉദാഹരണങ്ങൾ മാത്രം --Vssun (സുനിൽ) 16:08, 11 നവംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചാതുർവർണ്യം&oldid=2031570" എന്ന താളിൽനിന്ന് ശേഖരിച്ചത്