ശ്രീകുമാരി രാമചന്ദ്രൻ
Sreekumari Ramachandran ശ്രീകുമാരി രാമചന്ദ്രൻ | |
---|---|
ജനനം | P. Sreekumari 17 മേയ് 1950 |
ദേശീയത | ഇന്ത്യ Indian |
പൗരത്വം | Indian |
വിദ്യാഭ്യാസം | Visharad by Dakshina Bharat Hindi Prachar Sabha |
കലാലയം | University of Kerala |
തൊഴിൽ | Novelist, Short Story Writer, Dancer, Orator, Columnist |
സജീവ കാലം | 1988 - present |
അറിയപ്പെടുന്നത് | Malayalam Literature - Writer |
ജീവിതപങ്കാളി(കൾ) | C. Ramachandra Menon |
മാതാപിതാക്ക(ൾ) | Mr. V.K. Prabhakara Menon & Mrs Seetha Devi |
ബന്ധുക്കൾ | Reghu Ramachandran, Mohan Ramachandran and Deepthi Mohan |
നോവലിസ്റ്റ്, കഥാകൃത്ത്, പ്രസംഗക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രൻ.[1][2][3][4][5][6]
ജീവിതരേഖ
[തിരുത്തുക]ശ്രീകുമാരി ജനിച്ച് വളർന്നത് കൊച്ചിയിലാണ് . സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. അഡ്വ. സി. രാമചന്ദ്രമേനോനുമായി ചെറിയപ്രായത്തിൽ തന്നെ വിവാഹിതയായ അവർ ഇരുപതു തുവർഷത്തോളം വീട്ടമ്മയായി ജീവിതം നയിച്ചു. 1988ലാണ് എഴുത്തിലേയ്ക്കു് തിരിഞ്ഞത്. 1992-ൽ ആൾ ഇന്ത്യാ റേഡിയോവിലെ സംഗീതവിഭാഗത്തിൽ 'ബി. ഹൈ ഗ്രേഡി'ലേയ്ക്കു് നിയമിതയായി.[7] അക്കാലം മുതൽ 'സുഗം സംഗീത്', 'ഭക്തി സംഗീത്' തുടങ്ങിയ യ സംഗീതപരിപാടികൾ തൃശ്ശൂർ ആൾ ഇന്ത്യാ റേഡിയോവിലും തിരുവനന്തപുരം ദൂരദർശനിലുമായി അവതരിപ്പിച്ചുവരുന്നു.[8] 2002 മുതൽ 2005 വരെ കേരള സംഗീതനാടക അക്കാദമി അംഗമായിരുന്നു. കേരള സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയായിരുന്നിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]ചെറുകഥ
[തിരുത്തുക]- നിർമ്മാല്യം - എൻ. ബി. എസ്. പബ്ലിക്കേഷൻസ്- 1993
- പരിത്രാനം[9] - ഡി. സി. ബുക്സ് -1995
- തായ്‌വേര് - ഗീതാഞ്ജലി പബ്ലിക്കേഷൻസ്-1997
- നക്ഷത്രങ്ങൾക്കു് നിറമുണ്ടോ - പെൻ ബുക്സ് - 1999
- വിധവകളുടെ ഗ്രാമം - പെൻ ബുക്സ് - 1999
- പലവേഷങ്ങളിൽ ചില മനുഷ്യർ - പെൻ ബുക്സ് - 2001
- സൈലൻസ് ഓഫ് ദി ഗ്രോവ്- മില്ലേനിയം ബുക്സ് ഡൽഹി - 2003
- മുഹാജിർ - പൂർണ്ണ പബ്ലിക്കേഷൻസ് - 2005
- പുലച്ചിന്ത്[10] - പൂർണ്ണ പബ്ലിക്കേഷൻസ് - 2008
- കാള് ഗേൾ- എൻ. ബി. എസ്. പബ്ലിക്കേഷൻസ് - 2011
നോവൽ
[തിരുത്തുക]- കാലമേ മാപ്പ് തരൂ- ഗീതാഞ്ജലി പബ്ലിക്കേഷൻസ് - 1997
- ബിയോണ്ട് ദി ദിഫൈനൽ എപ്പിസോഡ് - ഹർമാൻ പബ്ലിഷേഴ്സ്, ഡൽഹി - 2002
- ജലസമാധി - പൂർണ്ണ പബ്ലിക്കേഷൻസ് - 2004
- അഗ്നിവീണ- കറന്റ് ബുക്സ് - 2005
- ദയാഹർജി[11] - പൂർണ്ണ പബ്ലിക്കേഷൻസ് - 2010
സംഗീതം
[തിരുത്തുക]ജീവചരിത്രം
[തിരുത്തുക]- മീര[14] - മാതൃഭൂമി ബുക്സ് - 2006
- അമാവാസിയിലെ നക്ഷത്രങ്ങൾ - പൂർണ്ണ പബ്ലിക്കേഷൻസ് -2007
വിവർത്തനങ്ങൾ
[തിരുത്തുക]ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്ക്
- പ്രൈഡ് ആൻഡ് പ്രജുഡൈസ്
- ഗ്ലിംസസ് ഓഫ് കേരള കൾച്ചർ - (കേരളാസംസ്കാരം ഒരു തിരനോട്ടം)[15] - 2012
- പാലിയം ചരിത്രം - 2013
മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേയ്ക്കു്
ബാലസാഹിത്യം
[തിരുത്തുക]- തേൻകിണ്ണം
പുരസ്കാരങ്ങൾ
[തിരുത്തുക]- റോട്ടറി സാഹിത്യ പുരസ്കാരം - പരിത്രാനം- 1997
- റ്റാറ്റാപുരം സുകുമാരൻ അവാർഡ്- 'വിധവകളുടെ ഗ്രാമം - 1999
- മലയാളദിനം അവാർഡ് - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് - 2008
- സംസ്കാരസാഹിതി പുരസ്കാരം - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് - 2010
- ഖസാക്ക് 'അവാർഡ് - പുലച്ചിന്ത് - 2011
- ഇൻസ സാഹിത്യ പുരസ്കാരം - മലയാളസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് - 2011
- ഡോ.ഡോ സുവർണ്ണ നാലപ്പാട്ട് ട്രസ്റ്റ് അവാർഡ്- ഐതിഹ്യമാല- 2014
അവലംബം
[തിരുത്തുക]- ↑ Apple itunes
- ↑ The Hindu News 08 May 2013
- ↑ "Interview in Asianet". Archived from the original on 2014-08-19. Retrieved 2014-08-16.
- ↑ M.G. University Library
- ↑ "Website of Cultural Academy for Peace". Archived from the original on 2014-08-19. Retrieved 2014-08-16.
- ↑ "The New Indian Express News 01 September 2011". Archived from the original on 2014-08-19. Retrieved 2014-08-16.
- ↑ "Interview in Asianet". Archived from the original on 2014-08-19. Retrieved 2014-08-16.
- ↑ "Interview in Asianet". Archived from the original on 2014-08-19. Retrieved 2014-08-16.
- ↑ M.G. University Library
- ↑ "Website of Directorate of Public Libraries". Archived from the original on 2016-03-03. Retrieved 2014-08-16.
- ↑ "Website of Directorate of Public Libraries". Archived from the original on 2016-03-03. Retrieved 2014-08-16.
- ↑ M.G. University Library
- ↑ "Website of Directorate of Public Libraries". Archived from the original on 2016-03-03. Retrieved 2014-08-16.
- ↑ M.G. University Library
- ↑ "Website of Directorate of Public Libraries". Archived from the original on 2016-03-03. Retrieved 2014-08-16.
- ↑ "Website Bhvans". Archived from the original on 2014-08-19. Retrieved 2014-08-16.
- ↑ The Hindu News 08 May 2013