Jump to content

വിദഗ്ദ്ധ നിരൂപണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ വിദഗ്ദ്ധൻ സാമ്പത്തിക സഹായത്തിനായുള്ള അപേക്ഷയുടെ അവലോകനം നടത്തുന്നു.

ഒരു കൃതിയുടെയോ പ്രബന്ധത്തിന്റെയോ അവലോകനം സമാനമായ യോഗ്യതയുള്ള ഒന്നോ അതിലധികമോ വിദഗ്ദ്ധർ നടത്തുന്നതിനെയാണ് വിദഗ്ദ്ധ നിരൂപണം (പീർ റിവ്യൂ) എന്ന് വിളിക്കുന്നത്. ഒരു മേഖലയിലെ വിദഗ്ദ്ധർ നടത്തുന്ന ഗുണനിലവാര പരിശോധനയാണ് ഇത്. പ്രവർത്തനം മെച്ചപ്പെടുത്തുക, വിശ്വസനീയത വരുത്തുക, ഗുണനിലവാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദഗ്ദ്ധ നിരൂപണം നടത്തുന്നത്. അക്കാദമിക വേദികളിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കാൻ യോഗ്യമാണോ എന്ന പരിശോധനയാണ് ഈ പ്രക്രീയയിലൂടെ നടക്കുക.

അവലോകനത്തിന് ഉപയോഗിക്കുന്ന പ്രക്രീയ, വൈദഗ്ദ്ധ്യമുള്ള മേഖല എന്നിവ അനുസരിച്ച് വിദഗ്ദ്ധനിരൂപണത്തെ വർഗ്ഗീകരിക്കാം. മെഡിക്കൽ പീർ റിവ്യൂ എന്ന പ്രയോഗം ക്ലിനിക്കൽ വിഷയങ്ങൾ പഠിപ്പിക്കാനുള്ള ഡോക്ടർമാരുടെയോ നഴ്സ്‌മാരുടേയോ കഴിവിനെ സഹപ്രവർത്തകർ അവലോകനം ചെയ്യുന്നതോ,[1][2] ജേണലുകളിലെ ലേഖനങ്ങൾ വിദഗ്ദ്ധർ പ്രസിദ്ധീകരണത്തിനു മുൻപായി പരിശോധിക്കുന്നതോ, പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ മൂല്യം അവലോകനം ചെയ്യുന്നതോ ആവാം. [3] പ്രഫഷണൽ സൊസൈറ്റികളുടെ ആദർശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധനയും മെഡിക്കൽ പീർ റിവ്യൂ എന്ന ഗണത്തിൽ പെടുത്തപ്പെട്ടിട്ടുണ്ട്. [4][5] ഈ പ്രയോഗത്തിന് ഇത്തരത്തിൽ അർത്ഥവ്യത്യാസങ്ങളുണ്ട്.

അവലംബം

[തിരുത്തുക]
  1. "Medschool.ucsf.edu" (PDF). Archived from the original (PDF) on 2010-08-14. Retrieved 2013-03-15.
  2. Ludwick R, Dieckman BC, Herdtner S, Dugan M, Roche M (1998). "Documenting the scholarship of clinical teaching through peer review". Nurse Educ. 23 (6): 17–20. doi:10.1097/00006223-199811000-00008. PMID 9934106. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  3. Haynes RB, Cotoi C, Holland J; et al. (2006). "Second-order peer review of the medical literature for clinical practitioners". JAMA. 295 (15): 1801–8. doi:10.1001/jama.295.15.1801. PMID 16622142. {{cite journal}}: Explicit use of et al. in: |author= (help)CS1 maint: multiple names: authors list (link)
  4. (page 131)
  5. Ama-assn.org

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിദഗ്ദ്ധ_നിരൂപണം&oldid=4074339" എന്ന താളിൽനിന്ന് ശേഖരിച്ചത്