Jump to content

വിക്കിപീഡിയ:സമ്പർക്കമുഖ കാര്യനിർവാഹകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ് (CSS), ജാവാസ്ക്രിപ്റ്റ് (JS), ജാവാസ്ക്രിപ്റ്റ് ഒബജക്റ്റ് നോട്ടേഷൻ (JSON) ഒപ്പം മീഡിയവിക്കി നാമമേഖലയിലുള്ള താളുകൾ തിരുത്താനുള്ള അനുമതിയുള്ള ഉപയോക്താക്കളാണ് സമ്പർക്കമുഖ കാര്യനിർവാഹകർ. സി.എസ്.എസ്/ജെ.എസ്. താളുകൾ തിരുത്താൻ കഴിയുന്ന ഏക പ്രാദേശിക ഉപയോക്തൃസംഘമാണ് ഇവർ. വിക്കി വായിക്കുമ്പോഴും തിരുത്തുമ്പോഴും താളുകളിൽ കോഡ് ആയി പ്രവർത്തിക്കുന്ന താളുകൾ ആണിവ, താളുകൾ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് നിർണ്ണയിക്കാനും, താളുകളുടെ സ്വഭാവം മാറ്റാനും, തിരുത്തിന് സഹായമാകുന്ന ഉപകരണങ്ങൾ സൃഷ്ടിക്കാനും ഈ താളുകൾ ഉപയോഗിക്കാവുന്നതാണ്.

ഉപയോക്താക്കളുടെ ബ്രൗസറുകളിൽ പ്രവർത്തിക്കുന്ന സി.എസ്.എസ്./ജെ.എസ്. തിരുത്താനുള്ള ശേഷി, ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരുപയോക്താവിന്റെ കൈയിൽ വളരെ ശക്തവും അത്യധികം അപകടകരവും ആയേക്കാം (ഉദാ: ക്രോസ് സൈറ്റ് സ്ക്രിപ്റ്റിംഗ്). സമ്പർക്കമുഖ കാര്യനിർവാഹകർ ഉപയോക്താക്കൾക്ക് നല്ല വിശ്വാസമുള്ളവരും, സി.എസ്.എസ്/ജാവാസ്ക്രിപ്റ്റിനെ കുറിച്ച് അടിസ്ഥാന അവബോധം ഉള്ളവരും, വിക്കിമീഡിയ വിക്കികളിലെ സ്വകാര്യതാസംരക്ഷണത്തെ കുറിച്ച് ബോദ്ധ്യമുള്ളവരും, സ്വന്തം അംഗത്വം എപ്രകാരം സുരക്ഷിതമായി സൂക്ഷിക്കാം എന്ന് ബോദ്ധ്യമുള്ളവരും ആയിരിക്കണം.

സമ്പർക്കമുഖ കാര്യനിർവാഹകരാകാനുള്ള നാമനിർദ്ദേശം വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ്#സമ്പർക്കമുഖ_കാര്യനിർവാഹക_പദവിക്കുള്ള_നാമനിർദ്ദേശം എന്ന താളിൽ നൽകാവുന്നതാണ്.

ഇതും കാണുക

[തിരുത്തുക]