വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഹുസൈൻ സലഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണീ ഖണ്ഡന മണ്ടന പ്രസംഗം?--അനൂപൻ 07:11, 13 നവംബർ 2007 (UTC)[മറുപടി]

ഫോട്ടോ[തിരുത്തുക]

ഈ ഫോട്ടോ ഞാൻ ജിദ്ദയിലെ തരീക്ക് മദീനക്കടുത്ത് നിന്നും എടുത്തതാണ്‌.--ബ്ലുമാൻ‍ഗോ 05:21, 14 നവംബർ 2007 (UTC)[മറുപടി]

ശ്രദ്ധേയത സംബന്ധിച്ച് ഒന്നുമില്ലാത്തതിനാൽ മായ്ക്കാം എന്നു കരുതുന്നു--പ്രവീൺ:സംവാദം 12:34, 16 നവംബർ 2007 (UTC)[മറുപടി]

ഗൂഗ്ല് ഇൽ തിരഞ്ഞപ്പോൾ ഹുസൈൻ സലഫി 2000+ സെർച്ച് റിസൾട്ടുകൾ തരുന്നു. പ്രശസ്തൻ ആണെന്നു തോന്നുന്നു. simy 18:50, 16 നവംബർ 2007 (UTC)[മറുപടി]

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും തുടച്ചു നീക്കുന്നതിൽ നിന്നും മുഖ്യ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രഭാഷകനും പണ്ടിതനുമാൺ ഹുസെൻ സലഫി.````

തിരുവിതാങ്കൂർ[തിരുത്തുക]

തിരുവിതാങ്കൂർ മത്രമാണ്‌ കേരളം എന്നാണു പലരുടെയും ധാരണ.--ബ്ലുമാൻ‍ഗോ 20:00, 16 നവംബർ 2007 (UTC)[മറുപടി]

മാഷെ, ഈ ഖണ്ഡന മണ്ടന പ്രസംഗങ്ങൾ എന്നാൽ എന്തെന്ന് അല്പം വിശദീകരിക്കുമോ?--സുഗീഷ് 20:23, 16 നവംബർ 2007 (UTC)[മറുപടി]
തിരുത്തിയിട്ടുണ്ട്. simy 04:56, 17 നവംബർ 2007 (UTC)[മറുപടി]

2000+ റിസൾട്ടുകൾ ഒരു മാനദണ്ഡമാണോ?? ധ്രുവൻ 20:39, 16 നവംബർ 2007 (UTC) കൂടുതൽ റിസൾട്ടുകളും ഫോറങ്ങളോ വീഡിയോകളോ ആണ് ധ്രുവൻ 20:42, 16 നവംബർ 2007 (UTC)[മറുപടി]

ധ്രുവൻ - കൂടുതലും വീഡിയോകൾ ആണ്. ഹുസൈൻ സലഫി പുസ്തകങ്ങൾ ഒന്നും രചിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. റിയാദ്, യു.എ.ഇ, കേരളം എന്നിവിടങ്ങളിൽ ആണ് കൂടുതലും പ്രഭാഷണങ്ങൾ എന്നു തോന്നുന്നു. simy 04:56, 17 നവംബർ 2007 (UTC)[മറുപടി]

മതപുരോഹിതൻ[തിരുത്തുക]

ഒരു മതപുരോഹിതൻ നടത്തിയ മതപ്രഭാഷണങ്ങളുടെ എണ്ണം പറഞ്ഞ് കേമത്തം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. മതത്തിന്റെ മേഖലയിൽ മൌലികമായി വല്ലതും സംഭാവന ചെയ്യാൻ,ഗുണപരമായ മികവ് പ്രകടമാക്കുന്നത് വല്ലതും ചെയ്യാൻ സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. അല്ലെങ്കിൽ ഒരു കലാലയാദ്ധ്യാപകൻ സർവ്വീസിൽ ചേർന്ന കാലം മുതൽ എടുത്ത ക്ലാസ്സുകളുടെ എണ്ണം പറഞ്ഞ് ആളുകളെ അന്ധാളിപ്പിക്കാം. ലേഖനത്തിന് വിഷയമായ വ്യക്തി മതപുരോഹിതൻ എന്ന നിലയിൽ നിത്യകർമ്മമായി നടത്തുന്ന വിശേഷിച്ച് കേമത്തമൊന്നുമില്ലാത്ത കാര്യങ്ങൾ‍ എണ്ണത്തിന്റെ പേരിൽ പരിഗണിക്കപ്പെടേണ്ടതുണ്ടോ എന്നാണ് ആലോചിക്കേണ്ടത്.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

പ്രഭാഷണങ്ങളുടെ 400 ആഡിയോ / വീഡിയോ കാസറ്റുകൾ പുറത്തിറക്കിയ ഒരു വ്യക്തിയെ 400 പുസ്തകങ്ങൾ രചിച്ച ഒരു വ്യക്തിയുമായി താരതമ്യപ്പെടുത്താം. കേമത്തമില്ലായ്മ, മതപുരോഹിതന്റെ നിത്യകർമ്മം തുടങ്ങിയ കാര്യങ്ങൾ - കൂടുതൽ വായിച്ചിട്ട് അഭിപ്രായം പറയുവാൻ താല്പര്യപ്പെടുന്നു. simy 04:40, 17 നവംബർ 2007 (UTC)[മറുപടി]

വെള്ളിയാഴ്ചപ്രഭാഷണങ്ങൾ[തിരുത്തുക]

മതപുരോഹിതൻ എന്ന നിലയിൽ നടത്തിയ വെള്ളിയാഴ്ചപ്രഭാഷണങ്ങളെക്കുരിച്ചാണല്ലോ അവിടെ പറയുന്നത്. പിന്നെ ഓഡിയോ വീഡിയോകളുടെ എണ്ണവും പറയുന്നുണ്ട്. അതെല്ലാം നിത്യവൃത്തിയുടെ ഭാഗമാണ് എന്നാണ് തോന്നുന്നത്.മാത്രമല്ല ഇസ്ലാമിസത്തിന്റെ പരിമിതവൃത്തത്തിനു പുറത്ത് സാംഗത്യമില്ലാത്ത മതപരത എന്ന പരിമിതിയും അതിനുണ്ട്. പൊതു സമൂഹത്തിന് പ്രയോദനപ്രദമായ,മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരെക്കുറിച്ച് എഴുതുന്നത് മനസ്സിലാക്കാം. ഇങ്ങനെ എല്ലാ മതപുരോഹിതന്മാരെക്കുറിച്ചും വയള് പറയുന്നവരെക്കുറിച്ചും എഴുതാമെന്നു സിമി കരുതുന്നുവെങ്കിൽ തർക്കിക്കുന്നില്ല.നടക്കട്ടെ എന്നു വെക്കും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും തുടച്ചു നീക്കുന്നതിൽ നിന്നും മുഖ്യ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രഭാഷകനും പണ്ടിതനുമാൺ ഹുസെൻ സലഫി.കേരളത്തിലെ യാഥാസ്തിക മുസ്ലീഒകൾക്കിടയിൽ നിന്നും നിരവധി പീഢനങ്ങൾ ഇദ്ദേഹം അനുഭവിച്ചു. ഒടുവിൽ തന്റെ പ്രവര്ത്തനമണ്ടലം ഷാർജയിലെ മലയാളി മുസ്ലീഒകൾക്കിടയിൽ ആക്കാൻ നിറ്ബന്ധിതനാവുകയായിരുന്നു.എന്ന്, magion

2000+ നയം വരണം[തിരുത്തുക]

ഗൂഗിളിൽ തിരഞ്ഞു 2000+ റിസൽട്ട്സ് കിട്ടുന്നതാണോ ഒരു ലേഖനം നിലനിർത്താനുള്ള മാനദണ്ഡം.എങ്കിൽ അതൊന്നു ഔദ്യോഗിക നയമായി അംഗീകരിക്കണം.എനിക്കും എഴുതാനുണ്ട് കുറെപ്പേരെക്കുറിച്ച്.ഇതേ(2000+നയം) നയം വെച്ച് കുറെപ്പേരെ കളയാനുമുണ്ട്--അനൂപൻ 07:03, 18 നവംബർ 2007 (UTC)[മറുപടി]

2000+ ഹിറ്റ്സ് കിട്ടുന്നാ ആർക്കും വരാമോ?? http://www.google.com/search?sourceid=navclient&ie=UTF-8&rls=GGLJ,GGLJ:2006-27,GGLJ:en&q=dhruvaraj

ധ്രുവൻ 07:06, 18 നവംബർ 2007 (UTC)[മറുപടി]

നയം വന്നാൽ എന്റെ ആദ്യ ലേഖനം ധ്രുവനെക്കുറിച്ചു തന്നെ.19,500 റിസൽട്ട്സ്.സിമിയെപ്പറ്റി എഴുതാൻ പറ്റില്ല 170 റിസൽട്ട്സേ ഉള്ളൂ--അനൂപൻ 07:11, 18 നവംബർ 2007 (UTC)[മറുപടി]

മലയാളം യൂണിക്കോഡിൽ ഷിജു എന്നു സേർച്ച് ചെയ്തപ്പോ എനിക്കും ഉണ്ട്‌ 500 റിസ‌ൽറ്റ് . എല്ലാം എന്നെ സബന്ധിച്ച പേജുകൾ തന്നെ . വിക്കിയിലേതടക്കം.

ഗൂഗിൾ സേർച്ച് ലേഖനം വരാനുള്ള ക്രൈറ്റീരിയ ആണ് എന്ന നയം എവിടെ നിന്നുണ്ടായി. --Shiju Alex 08:04, 18 നവംബർ 2007 (UTC)[മറുപടി]

ഈ ലേഖനത്തിന്‌ പ്രവീൺ afd ഇട്ടപ്പോൾ സിമി hangon ഇട്ട് പറഞ്ഞ ന്യായം ആണിത്.2000+ റിസൽട്ട്സ് ഉണ്ടെന്ന്.ഈ താളിലെ മുകൾഭാഗം കാണുക.ഈ പുതിയ നയപ്രകാരം താങ്കൾ വിക്കിയിൽ വരാൻ മാത്രം പ്രശസ്തൻ അല്ല ഷിജൂ :).553 റിസൽട്ട്സ് മാത്രമേ ഉള്ളൂ.2000+ എങ്കിലും വരണം :)--അനൂപൻ 08:10, 18 നവംബർ 2007 (UTC)[മറുപടി]
ഒന്നും പറയാനില്ല, വാക്കുകൾ കിട്ടുന്നില്ല :-) simy 19:29, 20 നവംബർ 2007 (UTC)[മറുപടി]

ഹുസൈൻ സലഫി ധ്രവനെയോ സിമിയെ പോലെ കർമ്മ മേഖല ഇന്റെർ നെറ്റിലല്ല. ഇ മെയിൽ ഉണ്ടോന്ന് പോലും സംശയമാ...അങ്ങനെയുള്ള ആളുടെ സെർച്ച് റിസൽട്ടാണ് സിമി പറഞ്ഞത്. അതിവിടെ കോട്ടി മാട്ടിയിരിക്കുന്നു

എണ്ണമല്ല കാര്യം,മൌലികതയാണ്[തിരുത്തുക]

മതപുരോഹിതന്റെ വെള്ളിയാഴ്ചപ്രസംഗം റെക്കോഡ് ചെയ്ത് വിശ്വാസികൾ പ്രചരിപ്പിക്കുന്നുവെന്നത് മതപരമായ കാര്യമാണ്. അതിന് വൈജ്ഞാനികമായ യാതൊരു സാംഗത്യവുമില്ല. പൂജാരിമാർ ചെയ്ത പൂജകളുടെ എണ്ണം, ക്രൈസ്തവപുരോഹിതന്മാരുടെ പ്രസംഗങ്ങളുടെ എണ്ണം എന്നിവയൊന്നും ആരും നോക്കാത്തതു കൊണ്ട് ഇത് വലിയ സംഭവമായി തോന്നുന്നുവെന്ന് മാത്രം.

മതചിന്തയുടെ മണ്ഡലത്തിൽ സലഫിയുടെ മൌലികമായ സംഭാവനയെന്താണ്? തത്വചിന്താപരമായി എന്താണ് അദ്ദേഹം മതചിന്തയ്ക്ക് നല്കിയ സംഭാവന? എണ്ണമല്ല ഗുണമാണ് പരിഗണിക്കേണ്ടത് എന്നത് സംസ്കാരപഠനത്തിലെ ഒരു ലളിതമായ പാഠമാണ്. സുകുമാർ അഴീക്കോടിന്റെയും എം. എൻ.‍വിജയന്റേയും മഹത്വം അവരുടെ പ്രഭാഷണത്തിന്റെ എണ്ണമല്ല മറിച്ച് അവർ അവതരിപ്പിച്ചിരുന്ന ചിന്തകളും ആശയങ്ങളുമാണ്.

സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ആശയമല്ല ആധുനികകാലത്ത് മതം. മറിച്ച് സമാധാനരാഹിത്യത്തിന്, അക്രമത്തിന് കാരണമാകുന്നതാണ് എന്ന് ചരിത്രം തെളിയിക്കുന്നു. അതിനാൽ മതത്തെക്കുറിച്ച് എഴുതുമ്പോൾ അത് വിധ്വംസകസ്വഭാവമുള്ളതല്ലെന്ന് പലകുറി ചിന്തിച്ച് ഉറപ്പിക്കണം എന്നാണ് എന്റെ പക്ഷം.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഈയിടെയായി മലയാളം വിക്കിയിൽ മതമൗലികത മാത്രമേ മണക്കുന്നുള്ളൂ. ആർക്കോ എന്തോ സ്ഥാപിക്കാനായി അല്ലെങ്കിൽ മറ്റുള്ളവർക്ക് നോട്ടിസ് നൽകാനായി വിക്കിയെ മാദ്ധ്യമമാക്കുന്നതു പോലെ തോന്നുന്നു. കഷ്ടം ഇതൊക്കെ കണ്ട് കൈയ്യും കെട്ടി നോക്കി നിൽകുന്നല്ലോ എല്ലാവരും. കഷ്ടം തോന്നുന്നു. വിലപ്പെട്ട മാനവ വിഭവശേഷി ചിലർ ഇത്തരം കാര്യങ്ങൾ ഉയർത്തി പാഴാക്കുകയും മറ്റുള്ളവർ അതിന്റെ സം‌വാദത്തിന്‌ ചൂടും ചൂരും പകർന്ന രസിക്കുകയും ചെയ്യുന്നു. വല്ലപ്പോഴും വിക്കിയിൽ വരുന്ന എന്നെപ്പോലുള്ളവരെ ഒരിക്കലും വരാതാക്കുവാനാണ്‌ ശ്രമമെന്ന് തോന്നിപ്പോവുന്നു. --ഡോ.ലിറ്റോ 10:06, 18 നവംബർ 2007 (UTC)[മറുപടി]

മതമൌലികവാദം പൊതുജീവിതത്തിലെ പ്രശ്നമാണ്. സ്വാഭാവികമായും അത് വിക്കിയിലും എത്തി. അത് പ്രതിരോധിക്കാനുള്ള ജാഗ്രത പുലർത്തുകയാണ് ഏകരക്ഷാമാർഗ്ഗം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഡോ.ലിറ്റോ - ഇതിനു ഒരു പരിഹാരം മറ്റു വിഷയങ്ങളിലും ലേഖനങ്ങൾ ധാരാളമായി എഴുതുക എന്നതാണ്. വിക്കിയിൽ ആവശ്യമായതും എന്നാൽ ഇതുവരെ ഇല്ലാത്തതുമായ ധാരാളം വിഷയങ്ങൾ ഉണ്ടല്ലോ. ഉള്ള ലേഖനങ്ങളുടെ തെറ്റു തിരുത്തിയും ആധികാരികത ഉറപ്പുവരുത്തിയും സഹായിക്കാനും അപേക്ഷ simy 19:31, 20 നവംബർ 2007 (UTC)[മറുപടി]

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും തുടച്ചു നീക്കുന്നതിൽ നിന്നും മുഖ്യ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രഭാഷകനും പണ്ടിതനുമാൺ ഹുസെൻ സലഫി.കേരളത്തിലെ യാഥാസ്തിക മുസ്ലീഒകൾക്കിടയിൽ നിന്നും നിരവധി പീഢനങ്ങൾ ഇദ്ദേഹം അനുഭവിച്ചു. ഒടുവിൽ തന്റെ പ്രവര്ത്തനമണ്ടലം ഷാർജയിലെ മലയാളി മുസ്ലീഒകൾക്കിടയിൽ ആക്കാൻ നിറ്ബന്ധിതനാവുകയായിരുന്നു.അല്ലാതെ വെറും ഗൂഗിൾ ഫലത്തെ മാത്രം ആധാരമാക്കണമെന്ന അഭിപ്രായം എനിക്കില്ല. സിമി പറഞ്ഞതിൽ കാര്യമുണ്ട്. എന്ന്, magion

പൂചാരിമാർ ചെയ്യുന്ന പൂജയും പ്രസംഗവും തമ്മിൽ വ്യത്യാസമുണ്ട്.ചിന്തിച്ചാൽ മനസ്സിലാവും

ഇതും കൂടി കാണുക[തിരുത്തുക]

ചുവന്ന കണ്ണികൾ ഉണ്ടാക്കി ഇടാതെ, ഇതും കൂടി കാണുക എന്ന തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്ന താളുകൾ ഒക്കെ ആദ്യം ഉണ്ടാക്കുക. എന്നിട്ട് അത് ഇതും കൂടി കാണുക എന്ന ദെഡിംഗിനു താഴെ കൊടുക്കുക. പിന്നെ ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട് അറബി വിക്കിയിൽ ഉണ്ട് ഇതൊന്നും മലയാലം വിക്കിയിൽ ഒരു ലേഖനം വരുന്നതിനുൾല മാനദണ്ഡം അല്ല.--Shiju Alex 09:20, 19 നവംബർ 2007 (UTC)[മറുപടി]

ഇത് വിക്കി നയമാണോ? ഈ 5 ലേഖനവും മലയാളീകരിക്കാൻ പോവുകയാണ്--ബ്ലുമാൻ‍ഗോ 09:23, 19 നവംബർ 2007 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്യണമെന്ന അഭിപ്രയമില്ല. ശ്രദ്ധേയമല്ലെങ്കിലും വിക്കിക്ക് ഉപദ്രവമില്ലെങ്കിൽ കിടന്നോട്ടെ എന്ന അഭിപ്രായക്കാരനഅണ്‌ ഞാൻ. എങ്കിലും ലേഖകർ ഇത്തരം പ്രാധാന്യമിലലാത്ത വിഷയങ്ങളിൽ സമയം പാഴാക്കരുത് എന്ന അഭ്യർത്ഥനയുണ്ട് --ചള്ളിയാൻ ♫ ♫ 10:13, 19 നവംബർ 2007 (UTC)[മറുപടി]

ചുവപ്പു കണ്ണികൾ ഇതും കൂടി കാണുകയിൽ വേണ്ട.ചുവന്ന കണ്ണികൾ ഒക്കെ നീക്കി.അതിൽ ഇപ്പോഴും ഉള്ള വിചിന്തനം എന്ന കണ്ണിയും ഈ ലേഖനവും തമ്മിലുള്ള ബന്ധം കൂട്ടിച്ചേർത്തയാൾ വ്യക്തമാക്കിയാൽ നന്നായിരുന്നു.--അനൂപൻ 11:46, 19 നവംബർ 2007 (UTC)[മറുപടി]

സമവായം ആയ്യോ? ഡൂ ഓർ ഡൈ?? ചള്ളിയാൻ ♫ ♫ 14:03, 2 ഡിസംബർ 2007 (UTC)[മറുപടി]

ഫലകങ്ങൾ ന്നീക്കാം എന്ന് തോന്നുന്നു[തിരുത്തുക]

ഈ താളിലെ നോട്ടബിലിറ്റി ഫലകം നീക്കാം എന്ന് തോന്നുന്നു..അഭിപ്രായം രേഖപ്പെടുത്തുക..77.30.93.190

ഇദ്ദേഹത്തെക്കുറിച്ചുള്ള പത്രവർത്തയുടേയോ മറ്റോ ലിങ്ക് ചേർക്കുക. ഇപ്പോൾ നോട്ടബിലിറ്റി നീക്കം ചെയ്യേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു. --Vssun 23:32, 23 ഓഗസ്റ്റ്‌ 2008 (UTC)

നോട്ടബിലിറ്റി നീക്കം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം - നിയാസ് അബ്ദുൽസലാം 19:05, 11 ജനുവരി 2011 (UTC)[മറുപടി]

എ.എഫ്.ഡി. ഫലകം ചേർത്തു. നോട്ടബിലിറ്റി ഫലകം നീക്കി. സ്വീകാര്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തിലെ പ്രസ്താവനകൾക്ക് പരിശോധനായോഗ്യത നൽകാനപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:59, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഈ ലേഖനം ഉണ്ടാക്കിയ അന്നത്തേക്കാൾ എത്രയോ ഉയരത്തിൽ ഹുസൈൻ സലഫി എത്തി. ഇപ്പോഴും നീക്കാം ഫലകം ഇട്ടിരിക്കുന്നു. ചിരിക്കുകയല്ലാതെ എന്ത് ചെയ്യാം. ഏതാലും നടക്കട്ടെ.....— ഈ തിരുത്തൽ നടത്തിയത് 116.68.99.239 (സംവാദംസംഭാവനകൾ)

ഇദ്ദേഹത്തിന് ശ്രദ്ധേയതയുണ്ടെങ്കിൽ WP:GNG അല്ലെങ്കിൽ WP:BASIC അനുസരിച്ച് ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ ചേർക്കാത്തതെന്ത്? ഗ്രന്ഥങ്ങളോ ഓൺലൈൻ സ്രോതസ്സുകളോ ലഭ്യതയ്ക്കനുസരിച്ച് ചേർക്കാമല്ലോ? പരിശോധിച്ചുറപ്പിക്കാൻ സാധിക്കാത്ത (അവലംബമില്ലാത്ത) ഉള്ളടക്കമാണ് ലേഖനം നിറയെ. ഇദ്ദേഹം ഉയരങ്ങളിലുള്ളയാളാണെന്ന് അവകാശപ്പെടുന്നവർ ലേഖനത്തെ ഇങ്ങനെ അവഗണിച്ച് ഇല്ലാതെയാക്കുന്നതെന്തിന്? --അജയ് ബാലചന്ദ്രൻ (സംവാദം) 05:10, 15 ഓഗസ്റ്റ് 2013 (UTC)[മറുപടി]

jumua-khutbaഡോട്ട്com ഇപ്പോൾ ലൈവ് ഖുതുബ കേൾക്കാൻ ഈ സൈറ്റിൽ ചെല്ലുക. അപ്പോൾ മനസ്സിലാവും ശ്രദ്ധേയത്.see also fridaykhutbaഡോട്ട്com— ഈ തിരുത്തൽ നടത്തിയത് 116.68.99.45 (സംവാദംസംഭാവനകൾ)

ശ്രദ്ധേയത ഇതുവരെ മനസ്സിലായില്ല. താങ്കൾക്ക് വിക്കിപീഡിയയിൽ ഉദ്ദേശിക്കുന്ന ശ്രദ്ധേയത എന്താണെന്ന് മനസ്സിലാകണമെങ്കിൽ WP:GNG, WP:BASIC എന്നിവ കാണുക. "വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം." എന്നാണ് നമ്മുടെ നയം. ഒരു സ്വതന്ത്ര സ്രോതസ്സിലും ഇദ്ദേഹത്തെപ്പറ്റി കാര്യമായി പ്രസ്താവിച്ചതിന്റെ റെഫറൻസ് ലേഖനത്തിൽ ചേർത്തിട്ടില്ല. ലേഖനത്തിലെ പ്രസ്താവനകളെല്ലാം വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന മാർഗ്ഗനിർദ്ദേശം അനുസരിക്കാത്തവ. ഇദ്ദേഹത്തിന് ശ്രദ്ധേയതയുണ്ട് എന്ന് ലേഖനത്തിൽ ആവശ്യമായ അവലംബങ്ങ ചേർത്ത് തെളിയിക്കാൻ ശ്രമിക്കൂ. അല്ലാതെ സംവാദം താളിൽ വെറുതേ വാദിച്ചിട്ട് കാര്യമില്ല. കൂടാതെ സംവാദം താളിലെ പ്രസ്താവനകൾക്കൊപ്പം ഒപ്പുവയ്ക്കുക എന്ന കീഴ്വഴക്കം കൂടി പാലിക്കാൻ ഓർമിപ്പിക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 13:46, 16 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ധൈര്യമുണ്ടെങ്കിൽ ഒഴിവാക്ക് അപ്പോ കാണാം കലാപം. ഒപ്പ് ചേർക്കാൻ കീഴ്വഴക്കം ഉണ്ടെങ്കിൽ അതിടാത്തവർക്ക് അത് ചേർത്ത് കൊടുക്കാനും കീഴ് വഴക്കം ഉണ്ട സാറെ...— ഈ തിരുത്തൽ നടത്തിയത് 116.68.96.6 (സംവാദംസംഭാവനകൾ)

ദയവായി കലാപഭീഷണിയുയർത്താതിരിക്കൂ ഐ.പി. സഹോദരാ. ലോഗിൻ ചെയ്തശേഷം അഭിപ്രായം പറഞ്ഞാൽ പൊതുവിൽ ആർക്കും താങ്കളുടെ ഐ.പി. വിലാസം കണ്ടുപിടിക്കാൻ സാധിക്കില്ല എന്നതുപോലുള്ള കാരണങ്ങൾ കൊണ്ടാണ് ലോഗിൻ ചെയ്ത് ഒപ്പുവയ്ക്കാനാവശ്യപ്പെട്ടത്. ഇപ്പോൾ താങ്കളുടെ ഐ.പി. വിലാസം നോക്കി എവിടെനിന്നാണ് കമന്റിട്ടതെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 11:52, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ലോഗിൻ ചെയ്താലും ഐപി കണ്ടുപിടിക്കാൻ പറ്റും സഹോദരാ— ഈ തിരുത്തൽ നടത്തിയത് 117.204.101.159 (സംവാദംസംഭാവനകൾ)

ആർക്കൊക്കെ? എന്റെ അറിവിൽ അത് ചെക്ക് യൂസർമാർക്കും മറ്റും മാത്രം സാധിക്കുന്ന കാര്യമാണ് (തെറ്റുണ്ടെങ്കിൽ തിരുത്തൂ). --അജയ് ബാലചന്ദ്രൻ (സംവാദം) 08:08, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

സച്ചിൻ ടെൻടുൽക്കറെ അറിയില്ല എത്രയോ പേർക്ക്. എന്നിട്ടെന്താ ആ താൾ ഒഴിവാക്കാത്തത്? ഹുസൈൻ സലഫി പ്രമുഖനല്ല എന്ന് എവിടന്ന് കിട്ടി വാദം. അൽ-ഇസ്ലാഹ് മാസികയുടെ പത്രാധിപരും, ജാമി അൽ-ഹിന്ദ് അൽ ഇസ്ലാമിയ്യ പ്രൻസിപ്പാളും ഒക്കെ ആയ അദ്ദേഹത്തെ അറിയില്ല പോലും.— ഈ തിരുത്തൽ നടത്തിയത് 117.203.36.103 (സംവാദംസംഭാവനകൾ)

അദ്ദേഹത്തെപ്പറ്റി കാര്യമായ പ്രസ്താവനയുള്ള ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകൾ അവലംബമായി ചേർത്ത് ലേഖനമുണ്ടാക്കൂ. വിക്കിപീഡിയയിലെ നയമനുസരിച്ച് അത്തരമൊരു ലേഖനം നീക്കം ചെയ്യാൻ സാധിക്കില്ല. --അജയ് (സംവാദം) 03:40, 6 ജൂലൈ 2014 (UTC)[മറുപടി]