ബോസ്ര
ബോസ്ര بصرى بصرى الشام | |
---|---|
Town | |
Busra al-Sham | |
The centre of Bosra | |
Coordinates: 32°31′N 36°29′E / 32.517°N 36.483°E | |
Country | Syria |
Governorate | Daraa |
District | Daraa |
Subdistrict | Bosra |
Occupation | Southern Front |
(2004) | |
• ആകെ | 19,683 |
• Religions | Sunni Muslim Shia Muslim (minority) |
ഏരിയ കോഡ് | 15 |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സിറിയ |
മാനദണ്ഡം | i, iii, iv |
അവലംബം | 22 |
നിർദ്ദേശാങ്കം | 32°31′N 36°29′E / 32.52°N 36.48°E |
രേഖപ്പെടുത്തിയത് | 1980 (4th വിഭാഗം) |
Endangered | – |
ബോസ്ര (അറബി: بصرى, translit. Buṣrā,) ബോസ്ട്ര, ബുസ്രാന, ബോസ്രാഹ് എന്നെല്ലാം അറിയപ്പെടുന്ന ബുസ്ര അൽ-ഷാം (അറബി: بصرى الشام, translit. Buṣrā al-Shām, തുർക്കിഷ്: Busra el-Şam) തെക്കേ സിറിയയിലെ ഒരു നഗരമാണ്. ഡാര ജില്ലയിലെ ഡാരാ ഗവർണ്ണറേറ്റിന്റെ കീഴിലാണ് ഈ നഗരം. സിറിയയിലെ ഹൗരാൻ പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2004 കാനേഷുമാരി പ്രകാരം ബോസ്രയിൽ 19,683 ജനങ്ങളുണ്ടെന്ന് സിറിയ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. 33,839 ജനങ്ങളുള്ള ബോസ്ര ഉപജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ഈ നഗരം. ബോസ്രയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും സുന്നി മുസ്ളീങ്ങളാണ്. ഇവിടെ ഷിയ മുസ്ലീങ്ങളുടെ ചെറിയ വിഭാഗവും താമസിക്കുന്നു.[1] ബോസ്രക്ക് വളരെ പ്രൗഢമായ ഒരു പുരാതന ചരിത്രമുണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് പട്രീഷ്യേറ്റ് ഓഫ് ആന്റിയോച് ആന്റ് ആൾ ദ ഈസ്റ്റ് ന്റെ ഭരണത്തിനുകീഴിൽ നിലനിന്ന പ്രൗഢമായ തലസ്ഥാനമായിരുന്നു റോമാസാമ്രാജ്യകാലത്ത് ഈ നഗരം. എന്നാൽ ഓട്ടോമാൻ സാമ്രാജ്യകാലത്ത് ഈ നഗരത്തിന്റെ പ്രസക്തി കുറഞ്ഞുവന്നു. എപ്പിസ്കോപ്പൽ സീ ഓഫ് മെൽകിറ്റെ കത്തോലിക് ആർക്കിപ്പാർച്ചിയും ലാറ്റിൻ കത്തോലിക് സീയും ആയി ഈ നഗരം പരിണമിച്ചു. ഇന്ന് ഈ നഗരം ഒരു പ്രധാന പുരാവസ്തു ഖനന സ്ഥലമാണ്. യുനെസ്കോ ഇതിനെ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ഈ സ്ഥലത്തെപ്പറ്റി ആദ്യം പരാമർശിക്കപ്പെട്ട കൃതി തുത്മോസ് മൂന്നിന്റെയും അഖെനാതെന്നിന്റെയും 14-ാം നൂറ്റാണ്ടിലെ ലിഖിതങ്ങളിലാണ്. ബിസി 2-ാം നൂറ്റാണ്ടിലെ നബേറ്റെൻ സിറ്റിയായിരുന്നു ബോസ്ര. 106 എഡിയിൽ ട്രാജൻ ജനറലായിരുന്ന കൊർണെലിയസ് പാൽമ ഈ നബേറ്റൻ നഗരം കീഴ്പ്പെടുത്തി.