"ടൈഫോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) രോഗങ്ങൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 59: വരി 59:
[[uk:Черевний тиф]]
[[uk:Черевний тиф]]
[[vi:Thương hàn]]
[[vi:Thương hàn]]

[[വർഗ്ഗം:രോഗങ്ങൾ]]

08:43, 6 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ടൈഫോയ്ഡ് ബാധിതനായതിനെത്തുടർന്ന് നെഞ്ചിലുണ്ടായ ചുവന്ന പാടുകളോടുകൂടിയ രോഗി

ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്.വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട് . സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരയ അണുബാധയെതുടർന്നാണ് ടൈഫോയ് ഉണ്ടാകുന്നത് . ക്ഷീണം , വയറുവേദന , ക്രമേണ വർധിച്ചുവരുന്ന പനി , തലവേദന , വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ [1] .

കാരണം

സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നത് . രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു . വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു . ഭക്ഷണ സാധനങ്ങളിൽ വന്നരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്​പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. അസുഖം മാറിയാലും ചിലരുടെ മലത്തിലൂടെ ഈ ബാക്ടീരിയ ഏറെനാൾ പുറത്തുവന്നുകൊണ്ടിരിക്കും. ശരീരതാപനില ബാക്ടീരിയയുടെ വളർച്ചക്ക് അനുകൂലവുമാണ് .


കുടലിൽ രക്തംവാർന്നു പോകൽ, വൃക്ക തകരാർ, ആന്ത്രസ്തര വീക്കം തുടങ്ങിയവ രോഗം സങ്കീർണ്ണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തിൽ രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ നില ഗുരുതരമായേക്കാം. രോഗം മുഴുവനും വിട്ടുമാറിയില്ലെങ്കിൽ വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.

പ്രതിരോധമാർഗങ്ങൾ

തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം . വിട്ടുമാറാത്ത കടുത്ത പനിവന്നാൽ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.

അവലംബം

  1. [typhoid fever, retrieved 2 December 2010 ]
"https://ml.wikipedia.org/w/index.php?title=ടൈഫോയ്ഡ്&oldid=864310" എന്ന താളിൽനിന്ന് ശേഖരിച്ചത്