"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) സി കേശവന്‍ moved to സി. കേശവന്‍: കീഴ്‌വഴക്കങ്ങള്‍
(ചെ.) →‎Interwiki
വരി 21: വരി 21:
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]
[[Category:അപൂര്‍ണ്ണ ലേഖനങ്ങള്‍]]
[[Category:അപൂര്‍ണ്ണ ലേഖനങ്ങള്‍]]

[[en:C. Kesavan]]

11:02, 23 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായിരുന്നു. അദ്ദേഹം 1891 മെയ് 23-നു ജനിച്ചു. അദ്ദേഹം 1969 ജൂലൈ 7-നു മരിച്ചു.

അദ്ദേഹം 1951 മുതല്‍ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തില്‍ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവന്‍ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുനാള്‍ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയില്‍ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .

ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാള്‍ മാര്‍ക്സിന്റെയും ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എന്‍.ഡി.പി. യുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സര്‍ക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.

തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍‌ഗ്രസ് കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയില്‍ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയില്‍ 1942-ല്‍ അദ്ദേഹം ഒരുവര്‍ഷത്തേയ്ക്ക് തടവില്‍ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയില്‍ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ടുവെച്ച് അന്തരിച്ചു.

അദ്ദേഹം തിരുവിതാംകൂര്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്രയത്തില്‍ ഒരുവനായി കരുതപ്പെടുന്നു. മറ്റു രണ്ടുപേര്‍ പട്ടം താണുപിള്ളയും റ്റി.എം. വര്‍ഗ്ഗീസും ആണ്.

അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളില്‍ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.

അവലംബം

  • "സി. കേശവന്‍". മയ്യനാട് വെബ് വിലാസം. Retrieved 2006-02-06.
"https://ml.wikipedia.org/w/index.php?title=സി._കേശവൻ&oldid=80684" എന്ന താളിൽനിന്ന് ശേഖരിച്ചത്