Jump to content

"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,492 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 വർഷം മുമ്പ്
ചള്ളിയാന്‍റെ പുതിയ സോക്ക്
(ചെ.) pretty url
ചള്ളിയാന്‍റെ പുതിയ സോക്ക്
വരി 2:
[[Image:Vidushaka-Mani Madhava Chakyar.jpg|ഗുരു [[പത്മശ്രീ]] [[മാണി മാധവ ചാക്യാര്‍]] ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു|thumb|right|280px]]
 
[[കേരളം|കേരള]]ത്തിലെ ഒരു രംഗകലയാണ് '''ചാക്യാര്‍ കൂത്ത്'''. ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്. കേരളത്തെ കൂടാതെ നേപ്പാളിലും ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നുണ്ട്.
 
"[[കൂത്ത്]]" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം [[സംസ്കൃതം|സംസ്കൃത]]ത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.
 
[[കൂത്ത്]] പരമ്പരാഗതമായി [[ചാക്യാര്‍]] സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. [[നമ്പ്യാര്‍]] സമുദായത്തിലെ സ്ത്രീകള്‍ (നങ്ങ്യാരമ്മമാര്‍)മാത്രം അവതരിപ്പിക്കുന്ന [[കൂടിയാട്ടം]] കലാരൂപം [[നങ്ങ്യാര്‍ കൂത്ത്]] എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാര്‍ കൂത്തുമായി ബന്ധമില്ല. ചാക്യാര്‍ കൂത്തില്‍ രണ്ട് വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - [[മിഴാവ്|മിഴാവും]] [[ഇലത്താളം|ഇലത്താള]]വും.
==പേരിനു പിന്നില്‍==
[[Image:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg|thumb|300px| [[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തില്‍]]ഉള്ള [[കൂത്തമ്പലം]]]]
വരി 12:
 
==ചരിത്രം==
2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ചാക്യര്‍ എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍ |authorlink=പി.ഒ. പുരുഷോത്തമന്‍ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ [[കൂത്തമ്പലം|കൂത്തമ്പല]]ങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ.{{Fact}} [[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച്]] പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു ''നാട്യാചാര്യ വിദൂശകരത്നം [[പത്മശ്രീ]]'' '''[[മാണി മാധവ ചാക്യാര്‍]]''' ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.
വരി 38:
==പുറത്തുനിന്നുള്ള കണ്ണികള്‍==
*[http://www.artkerala.com/art_forms/koothu.asp ചാക്യാര്‍ കൂത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍]
==പ്രമാണാധാരസൂചി==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{അപൂര്‍ണ്ണം}}
----
 
[[Category:കേരളം]]
[[Category:കല]]
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67214" എന്ന താളിൽനിന്ന് ശേഖരിച്ചത്