"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-yue:四邊形 |
(ചെ.) തലക്കെട്ടു മാറ്റം: ചതുര്‍ഭുജം >>> ചതുർഭുജം: പുതിയ ചില്ലുകളാക്കുന്നു |
||
(വ്യത്യാസം ഇല്ല)
|
15:09, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജ്യാമിതിയില്‍ ചതുര്‍ഭുജം എന്നത് നാലു വശങ്ങളും നാലു ശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുര്‍ഭുജം കോണ്‍വെക്സോ കോണ്‍കേവോ ആവാം.
കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍
സാമാന്തരികങ്ങള്‍
സാമാന്തരികം(Parallelogram): എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്.
- ദീര്‍ഘസാമാന്തരികം (Rhomboid): എതിര്‍വശങ്ങള്‍ സമാന്തരം.
- ദീര്‍ഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
- സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
- സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.
മറ്റുള്ളവ
- പട്ടം (Kite): സമീപവശങ്ങള്‍ സര്‍വ്വസമവും എതിര്‍വശങ്ങള്‍ ഭിന്നവുമായ ചതുര്‍ഭുജം.
- ലംബകം (Trapezium): രണ്ട് വശങ്ങള് മാത്രം സമാന്തരമായ ചതുര്‍ഭുജം.
- സമപാര്‍ശ്വലംബകം (Isocelas trapezium): പാര്‍ശ്വകോണുകള്‍ തുല്യമായ ലംബകം.
- വിഷമചതുര്‍ഭുജം: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുര്‍ഭുജം.
- ചക്രീയചതുര്‍ഭുജം (Cyclic Quadrilateral): ശീര്‍ഷബിന്ദുക്കള്‍ ഒരു വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
- സ്പര്‍ശചതുര്‍ഭുജം: (Tangential Quadrilateral): നാലു വശങ്ങളും അന്തര്‍വൃത്തത്തിന്റെ സ്പര്ശരേഖകളായുള്ള ചതുര്‍ഭുജം.
- ദ്വികേന്ദ്രികചതുര്ഭുജം(Bicentric Triangle): ഒരേ സമയം ചക്രീയചതുര്ഭുജവും സ്പര്ശചതുര്ഭുജവുമായവ.
അവലംബം
http://www.mathsisfun.com/quadrilaterals.html