"മാക്സിം ഗോർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 34: വരി 34:


==അവലംബം==
==അവലംബം==
മാതൃഭൂമി ഹരിശ്രീ 2007 ഒക്ടോബര്‍ 20
[[മാതൃഭൂമി]] ഹരിശ്രീ 2007 ഒക്ടോബര്‍ 20
[[വര്‍ഗ്ഗം:റഷ്യന്‍ നോവലെഴുത്തുകാര്‍]]
[[വര്‍ഗ്ഗം:റഷ്യന്‍ നോവലെഴുത്തുകാര്‍]]
[[am:ማክሲም ጎርኪ]]
[[am:ማክሲም ጎርኪ]]

15:40, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാക്സിം ഗോർക്കി
Gorky's autographed portrait
Gorky's autographed portrait
തൂലികാ നാമംMaxim Gorky
തൊഴിൽWriterDramatist
Political Activist
ദേശീയതRussianSoviet
PeriodModernism
GenreNovelDrama
സാഹിത്യ പ്രസ്ഥാനംSocialist Realism

വിശ്വവിഖ്യാതനായ റഷ്യൻ കഥാകൃത്താണ് മാക്സിം ഗോർക്കി.അലക്സി മാക്സിമോവിച്ച് പെഷ്കോവ് എന്നാണ് ഗോർക്കിയുടെ പൂർണ്ണ നാമം.അമ്മ എന്ന നോവൽ അദ്ദേഹത്തിന്റെ മഹത്തരമായ സൃഷ്ടികളിലൊന്നാണ്.

ഗോർക്കിയുടെ ജീവിതം

വോൾഗ തീരത്തെ നിഴ്നി നൊവ്‌ഖൊറോദ് എന്ന പട്ടണത്തിലെ ഒരു തൊഴിലാളി കുടുംബത്തിൽ 1968 മാർച്ച് 28 നാണ് മാക്സിം ഗോർക്കിയുടെ ജനനം.വളരെ ചെറുപ്പത്തിൽ അതായത് അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി അനാഥത്വമറിഞ്ഞാണ് വളർന്നത്.ചിത്തഭ്രമം ബാധിച്ച മുത്തച്ഛനോടും ,മുത്തശ്ശിയോടും ഒപ്പമായിരുന്നു ബാല്യകാലം.പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തെരുവിലേക്കിറങ്ങുകയാണുണ്ടാ‍യത്. തുടർന്ന് ചെരുപ്പുകുത്തിയായും , പോർട്ടറായും , കപ്പലിലെ തൂപ്പുകാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.രാത്രികാലങ്ങളിൽ ധാരാളം വായിക്കുന്നത് അദ്ദേഹം ശീലമാക്കിയിരുന്നു.പുഷ്കിന്റെ കഥകളും മഹാന്മാരുടെ ജീവചരിത്രവുമൊക്കെ ഇതിൽ‌പ്പെടുന്നു.

സ്കൂളിൽ ചേർന്ന് പഠിക്കുവാൻ ശ്രമിച്ചുവെങ്കിലും വീണ്ടും കൂലിവേലയിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ വിധി.ഇക്കാലത്ത് ധാരാളം ബുദ്ധിജീവികളും വിപ്ലവകാരികളുമായി ഇടപെടാൻ ഗോർക്കിക്കു കഴിഞ്ഞു.പതിനാലു മണിക്കൂർ റൊട്ടിക്കടയിൽ ജോലിചെയ്ത അദ്ദേഹം പഠനം മുഴുമിപ്പിക്കാനാവാത്തതിൽ മനം നൊന്ത് ആത്മഹത്യക്കുശ്രമിക്കുകയുണ്ടായി.1887 ൽ സ്വന്തം നെഞ്ചിലേക്കു നിറയൊഴിച്ചെങ്കിലും ഹൃദയത്തിനു മുറിവേൽക്കാത്തതിനാൽ രക്ഷപെട്ടു.തുടർന്ന് അദ്ദേഹം ക്ഷയരോഗത്തിനടിമപ്പെടുകയാണുണ്ടായത്. തുടർന്ന് കൃഷിയിടങ്ങളിലും , ആശ്രമങ്ങളിലുമൊക്കെയായി അഞ്ചുവർഷത്തോളം റഷ്യയിൽ അലഞ്ഞുതിരിയുകയുണ്ടായി.

24-)0 വയസ്സിൽ പത്രപ്രവർത്തവൃത്തിയിലും സാഹിത്യവൃത്തിയിലും അദ്ദേഹം വ്യാപൃതനായി.1899 ൽ ഷിസ്ൻ എന്ന പ്രസിദ്ദീകരണത്തിന്റെ സാഹിത്യ വിഭാഗം പത്രാധിപരായി.1900 മുതൽ സാനി എന്ന പ്രസിദ്ദീകരണ ശാലയിൽ അദ്ദേഹം ജോലിനോക്കിയിരുന്നു.ഫോമോ ഗോർദയേവ് എന്ന ആദ്യനോവൽ പുറത്തു വരുന്നത് 1899 ൽ ആണ്.ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഗോർക്കിക്ക്.ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി 1906 ൽ അദ്ദേഹം അമേരിക്കയിൽ ചെല്ലുകയുണ്ടായി.ഈ സമയത്താണ് അമ്മ എന്നകൃതി രചിക്കുന്നത്.

1913 ൽ ഗോർക്കി റഷ്യയിൽതിരിച്ചെത്തി.പിന്നീട് വർക്കേഴ്സ് ആന്റ് പെസന്റ്സ് യൂണിവേഴ്സിറ്റി ,പെട്രോഗ്രാദ് തിയേറ്റർ, വേൾഡ് ലിറ്ററേച്ചർ പബ്ലിഷിംഗ് ഹൌസ് എന്നിവ സ്ഥാപിക്കാൻ അദ്ദേഹം മുൻ‌കൈ എടുത്തു.റഷ്യൻ വിപ്ലവനന്തരം ഭരണകൂടവുമായി പിണങ്ങി അദ്ദേഹം നാടുവിട്ടു.1923-25 കാലത്ത് ബർലിനിലെ ഡയലോഗ് എന്ന പസിദ്ധീകരണത്തിൽ എഡിറ്ററായി ജോലിചെയ്തു.1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അവലംബം

മാതൃഭൂമി ഹരിശ്രീ 2007 ഒക്ടോബര്‍ 20 വര്‍ഗ്ഗം:റഷ്യന്‍ നോവലെഴുത്തുകാര്‍

"https://ml.wikipedia.org/w/index.php?title=മാക്സിം_ഗോർക്കി&oldid=558295" എന്ന താളിൽനിന്ന് ശേഖരിച്ചത്