"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 24: വരി 24:
[[വിഭാഗം:മലയാള എഴുത്തുകാര്‍]]
[[വിഭാഗം:മലയാള എഴുത്തുകാര്‍]]
[[വിഭാഗം:മലയാളി സന്നദ്ധപ്രവര്‍ത്തകര്‍]]
[[വിഭാഗം:മലയാളി സന്നദ്ധപ്രവര്‍ത്തകര്‍]]
[[വര്‍ഗ്ഗം:പരിസ്ഥിതിപ്രവര്‍ത്തകര്‍]]
[[വര്‍ഗ്ഗം:പരിസ്ഥിതിപ്രവര്‍ത്തകര്‍]][[വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]

19:44, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്‌ സി.ആര്‍. നീലകണ്ഠന്‍ എന്ന സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി.

ജീവിതരേഖ

1957 ഏപ്രില്‍ 2 ന്‌ സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എഫ്.ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. തോമസ് ഐസക്ക്,എം.എ. ബേബി,എ.കെ. ബാലന്‍ എന്നിവര്‍ അക്കാലത്ത് നീലകണ്ഠന്റെ സഹപ്രവര്‍ത്തകരായിരുന്നു[1]. ബോംബെയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി. വിദ്യാര്‍ത്ഥികാലത്തെ സംഘടനാപ്രവര്‍ത്തനം മൂലം ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. 1983 മുതല്‍ അരൂരിലെ കെല്‍ടോണ്‍ കണ്‍‌ട്രോള്‍സില്‍ ജോലിചെയ്യുന്ന നീലകണ്ഠന്‍ ഇപ്പോള്‍ അവിടുത്തെ ഡെപ്പ്യൂട്ടി ജനറല്‍ മാനാജര്‍ പദവി വഹിക്കുന്നു[2]. കെല്‍ടോണില്‍ നിന്ന് ലീവ് എടുത്ത് നാലുവര്‍ഷത്തോളം ഗള്‍ഫിലും ജോലിചെയ്തു.

പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നീലകണ്ഠന്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് ലേഖനങ്ങള്‍ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.ഒരു കാലത്ത് സി.പി.എംന്റെ സഹയാത്രികനായിരുന്ന നീലകണ്ഠന്‍ ഇപ്പോള്‍ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌[1].

കുടുംബം

കവിയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ വി.എം. ഗിരിജയാണ്‌ ഭാര്യ. മക്കള്‍ :ആര്‍ദ്ര,ആര്‍ച്ച.

കൃതികള്‍

  • പരിസ്ഥിതിയും ആഗോളവത്കരണവും
  • പ്രകൃതിയുടെ നിലവിളികള്‍
  • ലാവ്‌ലിന്‍ രേഖകളിലൂടെ

പുരസ്കാരം

  • ഭാഭാ അവാര്‍ഡ്

അവലംബം

  1. 1.0 1.1 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 സെപ്റ്റംബര്‍ 27-ഒക്ടോബര്‍ 3
  2. http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓണ്‍ലൈന്‍

പുഴ.കോം വര്‍ഗ്ഗം:പരിസ്ഥിതിപ്രവര്‍ത്തകര്‍വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍

"https://ml.wikipedia.org/w/index.php?title=സി.ആർ._നീലകണ്ഠൻ&oldid=542085" എന്ന താളിൽനിന്ന് ശേഖരിച്ചത്