"ആനന്ദമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:आनन्द मठ
വരി 49: വരി 49:
[[bn:আনন্দমঠ (উপন্যাস)]]
[[bn:আনন্দমঠ (উপন্যাস)]]
[[en:Anandamath]]
[[en:Anandamath]]
[[hi:आनन्द मठ]]

08:39, 23 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആനന്ദമഠം
പുസ്തകത്തിന്റെ പുറം ചട്ട
കർത്താവ്ബങ്കിം ചന്ദ്ര ചാറ്റര്‍ജി
യഥാർത്ഥ പേര്আনন্দমঠ
രാജ്യംഇന്ത്യ
ഭാഷബംഗാളി
സാഹിത്യവിഭാഗംനോവല്‍
പ്രസാധകർഓറിയന്റ് പേപ്പര്‍ബാക്ക്‌സ് (വിഷന്‍ ബുക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്)
പ്രസിദ്ധീകരിച്ച തിയതി
1882
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1992
ഏടുകൾ136 പുറം
ISBNISBN 81-222-0130-X

ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതി 1882-ല്‍ പ്രസിദ്ധീകരിച്ച പ്രഖ്യാത ബംഗാളി നോവലാണ് ആനന്ദമഠം (ബംഗാളി - আনন্দমঠ). പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള ഇന്‍ഡ്യാക്കാരുടെ വിമോചനസമരത്തിന്റെ കഥക്കു സമാനമായി അതു പരിഗണിക്കപ്പെട്ടുവെന്നതില്‍നിന്നു തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ആനന്ദമഠം എന്നത് നോവലില്‍ പറയുന്ന ഒരു ക്ഷേത്രത്തിന്‍റെ പേരാണ്. അതിനു സന്തുഷ്ടിയുടെ ദേവാലയം എന്ന് അര്‍ഥം പറയാം.

മുഗളര്‍ക്കെതിരെ ഹിന്ദുക്കള്‍ നടത്തുന്ന കലാപമാണ് ഇതിന്‍റെ പശ്ചാത്തലം. സ്വതന്ത്ര ഇന്‍ഡ്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ആദ്യം വെളിച്ചം കണ്ടത് ഈ നോവലിലാണ്. [1]


ഉള്ളടക്കം

ഫലകം:Spoiler നോവലിലെ നായകനായ ഭാവാനന്ദന്‍ മുസ്ലിംകള്‍ക്കെതിരെ സായുധ സമരത്തിന് ആവേശം നല്‍കുന്നതാണ് കഥയിലെ ഉള്ളടക്കം. ഈ ആവശ്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതിനിടയില്‍ അദ്ദേഹം മഹേന്ദ്രന്‍ എന്ന വ്യക്തിയെ കണ്ടുമുട്ടി. മുന്‍പൊരിക്കല്‍ മഹേന്ദ്രന്‍റെ ഭാര്യയേയും മക്കളേയും കൊള്ളക്കാരില്‍ നിന്ന് ഭാവാനന്ദന്‍ രക്ഷിച്ചിട്ടുണ്ട്. അമ്മയാകുന്ന ഭാരതത്തെ മുഗളന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ഒരു കലാപത്തിന്‍റെ ആവശ്യകത മഹേന്ദ്രനെ ബോധ്യപ്പെടുത്തി. ഈ അഭിപ്രായത്തോട് മഹേന്ദ്രന്‍ യോജിച്ചില്ല. പദ്ധതി ഉപേക്ഷിക്കാന്‍ അയാള്‍ ഭാവാനന്ദനെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഭാവാനന്ദന്‍ 'വന്ദമാതര'ത്തിലെ ചില വരികളാലപിച്ച് വീണ്ടും മഹേന്ദ്രനെ തന്നോടു കൂടെ ചേര്‍ക്കാന്‍ ശ്രമിച്ചു. മഹേന്ദ്രന്‍ അപ്പോയും ഭാവാനന്ദനോട് യോജിക്കുന്നില്ല. മുസ്ലിംകളുടെ ശക്തി അയാളെ ഭയപ്പെടുത്തി. പക്ഷേ ഭാവാനന്ദന്‍റെ കണ്ണില്‍ മുസ്ലിംകള്‍ വെറും ഭീരുക്കളായിരുന്നു. ഭാവാനന്ദന്‍ പറയുന്നു



എന്നിട്ടും മഹേന്ദ്രന് മാറ്റമുണ്ടായില്ല.അസാധ്യമായ ഒരു ഉദ്യമത്തിന് താനില്ലെന്ന് പറഞ്ഞു.

അടുത്ത പ്രഭാതത്തില്‍ ഭാവാനന്ദന്‍ മഹേന്ദ്രനെ 'ആനന്ദമഠം' ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മഹേന്ദ്രന് മാനസാന്തരം വരുകയും 'വന്ദേമാതരം' ജപിച്ച് മാതൃഭൂമിയെ രക്ഷപ്പെടുത്താന്‍ അദ്ദേഹം പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇങ്ങനെ മുസ്ലിം ഭരണാദികാരികള്‍ക്കെതിരെ ഒരു സായുധ സമരത്തിന് ഭാവാനന്ദന്‍ വലിയൊരു സൈന്യത്തെ സജ്ജീകരിച്ചു. ഭാവാനന്ദന്‍റെ ദൂതന്മാര്‍ 'വന്ദേമാതരം' ചൊല്ലി ഗ്രാമങ്ങളില്‍ ചെന്നു. അവിടെയൊക്കെ ഹിന്ദുക്കളുടെ ചെറിയ സംഘങ്ങള്‍ രൂപീകരിച്ചു. ഇവര്‍ കൂട്ടത്തോടെ മുസ്ലിം ഗ്രാമങ്ങളില്‍ ചെന്ന് വീടുകള്‍ക്ക് തീവെച്ചു. മുസ്ലിംകള്‍ ഭയന്ന് നാലുപാടും ഓടുമ്പോള്‍ 'മാതാവിന്‍റെ മക്കള്‍' അവരുടെ ധനം കവര്‍ന്നെടുത്തു. അത് വിഷ്ണുഭക്തര്‍ക്ക് വിതരണം ചെയ്തു.

മുസ്ലിം ഭരണം തകര്‍ത്തു.പക്ഷേ ഹിന്ദു ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞതുമില്ല. ഇതേ പറ്റിയാണ് നോവലിന്‍റെ അവസാന അധ്യായത്തില്‍ പ്രതിപാദിക്കുന്നത്.ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം സത്യാനന്ദന്‍ എന്ന സന്യാസി പ്രമുഖനാണ്.

ഫലകം:Endspoiler

അവലംബം

  1. 'ആനന്ദമഠം',പുനരാഖ്യാനം,പാലക്കീഴ് നാരായണന്‍,(ഡി.സി ബുക്സ് കോട്ടയം 1985)
"https://ml.wikipedia.org/w/index.php?title=ആനന്ദമഠം&oldid=452130" എന്ന താളിൽനിന്ന് ശേഖരിച്ചത്