"ഐറിഷ് വുൾഫ്ഹൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Ирландски вълкодав
വരി 52: വരി 52:
{{നായ ജനുസ്സുകള്‍}}
{{നായ ജനുസ്സുകള്‍}}


[[bg:Ирландски вълкодав]]
[[cs:Irský vlkodav]]
[[cs:Irský vlkodav]]
[[da:Irsk Ulvehund]]
[[da:Irsk Ulvehund]]

12:09, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Infobox നായജനുസ്സ് ചെന്നായ്ക്കളെ വേട്ടയാടാന്‍ വേണ്ടി വികസിപ്പിച്ചെടുക്കപ്പെട്ട നായ ജനുസ്സണ് ഐറിഷ് വുള്‍ഫ്ഹൗണ്ട്. ലോകത്തിലെ ഏറ്റവും വലിയ നായ് ജനുസ്സുകളില്‍ ഒന്നാണിത്.

ചരിത്രം

വളരെ പഴയ ഒരു നായ ജുസ്സാണ് ഐറിഷ് വുള്‍ഫ്ഹൗണ്ട്. ക്രി.മു 1ആം നൂറ്റാണ്ടിലോ അതിനു മുന്‍പോ സെല്‍റ്റ് വംശജര്‍ ഉപയോഗിച്ചിരുന്ന യുദ്ധനായകളില്‍ നിന്നാണ് ഈ ജനുസ്സ് രൂപം കൊണ്ടതെന്നു കരുതപ്പെടുന്നു.ഐറിഷ് ജനത യുദ്ധാവശ്യങള്‍ക്കും വീടിനും കന്നുകാലികള്‍ക്കും കാവല്‍ നില്‍ക്കുന്നതിനുമായി ഇവയെ പരിപാലിച്ചു പോന്നു.നായപ്പോരുകളിലും ഈ നായ ജനുസ്സിനെ ഉപയോഗപ്പെടുത്തിയിരുന്നതായി ചരിത്രരേഖകളില്‍ കാണാം.

ശരീരപ്രകൃതി

വേട്ടനായയായതു കൊണ്ടു തന്നെ വേഗത്തിലുള്ള നീക്കങളും, ശക്തമായ കാഴ്ച ശക്തിയും ഈ നായ്ക്കള്‍ക്കുണ്ട്. പരുക്കന്‍ രോമങളാണിവക്കുള്ളത്, അത് വളരെയധികം നിറങളില്‍ കാണപ്പെടുന്നു. പെട്ടി പോലെയുള്ള തലയും നീണ്ട ശക്തമായ കഴുത്തും വലിയതെങ്കിലും ഒതുങിയ ശരീരവും ഐറിഷ് വുള്‍ഫ്ഹൗണ്ട് നായകള്‍ക്കുണ്ട്.

ചുമല്‍ വരെ 34 ഇഞ്ച് ഉയരം ശരാശരി ഇവക്കുണ്ടാകും, പക്ഷേ ഇതേ ശരീരവലിപ്പം മൂലം മിക്ക സാധാരണ നായ വളര്‍ത്തലുകാര്‍ക്കും ഈ ജനുസ്സ് തിരഞ്ഞെടുക്കാന്‍ വിമുഖതകാണിക്കാന്‍ കാരണമാകുന്നു. ശരാശരി ഭാരം പെണ്ണിന് 48 കിലോഗ്രാമും ആണിന് 55 കിലോഗ്രാമും ആണ്.എങ്കിലും 82 കിലോഗ്രാം വരെ ആണ്‍ നായകള്‍ക്ക് ഭാരം വരാം. 18 മുതല്‍ 22 മാസം കൊണ്ട് ഇവ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു.

മറ്റു കണ്ണികള്‍

ഫലകം:നായ ജനുസ്സുകള്‍

"https://ml.wikipedia.org/w/index.php?title=ഐറിഷ്_വുൾഫ്ഹൗണ്ട്&oldid=429927" എന്ന താളിൽനിന്ന് ശേഖരിച്ചത്