"നന്നു വിഡചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:38, 16 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് നന്നു വിഡചി

വരികളും അർത്ഥവും

  വരികൾ അർത്ഥം
പല്ലവി നന്നു വിഡചി കദലകുരാ
രാമയ്യ വദലകുരാ
രാമാ! എന്റെയടുത്തുനിന്നു പോകല്ലേ,
എന്നെ ഉപേക്ഷിക്കല്ലേ!
അനുപല്ലവി നിന്നു ബാസിയര
നിമിഷമോർവനുരാ
അരനിമിഷം പോലും അങ്ങയുടെയടുത്തുനിന്നു
പിരിഞ്ഞുനിൽക്കാൻ എനിക്കാവില്ല
ചരണം 1 തരമു കാനിയെണ്ഡ വേളകൽപ
തരു നീഡ ദൊരിഗിനട്‌ലയെനീ വേള
അസഹനീയമായ ചൂടുള്ളപ്പോൾ കൽപവൃക്ഷത്തിന്റെ
നിഴൽ കണ്ടുപിടിക്കുന്നതുപോലെയാണത്
ചരണം 2 അബ്‌ധിലോ മുനിഗി ശ്വാസമുനു പട്ടി
ആണി മുത്യമു കന്നട്‌ലയെ ശ്രീ രമണ
പൂർണ്ണമായ ഒരു മുത്തുതേടി ശ്വാസം
പിടിച്ച് കടലിലേക്കുചാടുന്നതുപോലെയാണത്
ചരണം 3 വസുധനു ഖനനമു ചേസി ധന
ഭാണ്ഡമബ്ബിന രീതി കനുകൊണ്ടി ഡാസി
ഭൂമികുഴിച്ച് ഒരു രത്നശേഖരം കണ്ടെത്തുന്നതു-
പോലെയാണത്, ഞാൻ അങ്ങയെ കണ്ടെത്തി.
ചരണം 4 വഡലു തഗിലിയുന്ന വേള ഗൊപ്പ
വഡഗണ്ഡ്‌ലു കുരിസിനട്‌ലയെനീ വേള
ആലിപ്പഴം പൊഴിയുമ്പോൾ ചൂടിൽ
ഉണങ്ങിവരളുന്നതുപോലെയാണത്
ചരണം 5 ബാഗുഗ നന്നേലുകൊമ്മുയില
ത്യാഗരാജ നുത തനുവു നീ സൊമ്മു
ഓ! ത്യാഗരാജനാൽ ആരാധിക്കപ്പെടുന്ന രാമാ, എന്നെ അങ്ങു
ഭരിച്ചോളൂ, ഈ ശരീരം അവിടത്തേക്കു സ്വന്തമല്ലേ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നന്നു_വിഡചി&oldid=3515001" എന്ന താളിൽനിന്ന് ശേഖരിച്ചത്