"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: കേരളത്തില്‍ ഏലമലയില്‍ [[കോട്ടയാര്‍ തടാകം|കോട്ടയാര്‍ തട…
(വ്യത്യാസം ഇല്ല)

11:45, 4 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തില്‍ ഏലമലയില്‍ കോട്ടയാര്‍ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ കാണിക്കാര്‍. ആനകളുടെ സഞ്ചാരപാതയില്‍ നിന്നും ദൂരെ മാറി ഈറ്റകൊണ്ടാണ്‌ കാണിക്കാരുടെ കുടിലുകള്‍ നിര്‍മ്മിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകള്‍ തൂണുകള്‍ക്കും മരത്തിനും മുകളിലായിരിക്കും നിര്‍മ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാര്‍ ഭക്ഷണമാക്കുന്നതെങ്കിലും ചിലര്‍ മധുരക്കിഴങ്ങ്, കരിമ്പ് , ധാന്യങ്ങള്‍, എന്നിവയും കാട്ടില്‍ കൃഷി ചെയ്യുന്നു. കവണ ഉപയോഗിച്ചാണ്‌ ഇവര്‍ ഭക്ഷണം തേടുന്നത്. കെണികള്‍ ഉപയോഗിച്ച് മീനേയും എലികളേയും പിടിക്കുന്നു. കാട്ടില്‍ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാര്‍ ഭക്ഷണമാക്കുന്നു. പെരുച്ചാഴി കാണിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമഅണ്‌[1]‌.. മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാര്‍ തീയുണ്ടാക്കുന്നത്. പരുത്തി വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവര്‍ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവര്‍ നിര്‍മ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ കൊക്കര. മുള പൊളിച്ച് അതില്‍ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിര്‍മ്മിക്കുന്നത്. ഇതില്‍ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.

അവലംബം

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 32. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:കേരളത്തിലെ ആദിവാസികള്‍

"https://ml.wikipedia.org/w/index.php?title=കാണിക്കാർ&oldid=345240" എന്ന താളിൽനിന്ന് ശേഖരിച്ചത്