"പിയേർ ദെ കൂബെർത്തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:피에르 드 쿠베르탱
(ചെ.) യന്ത്രം പുതുക്കുന്നു: uk:П'єр де Кубертен
വരി 67: വരി 67:
[[tl:Pierre de Coubertin]]
[[tl:Pierre de Coubertin]]
[[tr:Pierre de Coubertin]]
[[tr:Pierre de Coubertin]]
[[uk:Кубертен П'єр де]]
[[uk:П'єр де Кубертен]]
[[vi:Pierre de Coubertin]]
[[vi:Pierre de Coubertin]]
[[zh:皮埃尔·德·顾拜旦]]
[[zh:皮埃尔·德·顾拜旦]]

06:47, 1 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ആധുനിക ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്‌ ഫ്രഞ്ചുകാരനായ പിയേര്‍ ദെ കൂബെര്‍ത്തേനാണ് (Pierre de Frédy, Baron de Coubertin). അദ്ധ്യാപകനും ചരിത്രകാരനുമായിരുന്ന ഇദ്ദേഹം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സ്ഥാപകന്‍ എന്ന നിലയിലാണ്‌ പ്രശസ്തിയാര്‍ജ്ജിച്ചത്.

പേരിനു പിന്നില്‍

ആദ്യകാലം

ഫ്രാന്‍സിലെ ഒരു സമ്പന്നകുടുംബത്തില്‍ 1863 ജനുവരി 1-നാണ്‌ പിയറി ദെ കുബേര്‍ത്തിന്‍ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ കായികരംഗത്തോട് വലിയ കമ്പമുണ്ടായിരുന്ന ആ കുട്ടി കുതിരസവാരിയും ജിംനാസ്റ്റിക്സും വഞ്ചി തുഴയലുമൊക്കെ പഠിക്കാന്‍ തുടങ്ങി. പ്രഭുകുടുംബത്തിലെ അംഗമായിട്ടും പാരീസിലെ പാര്‍ക്കുകളിലൂടെ അവന്‍ ഓട്ടം പരിശീലിച്ചു.


കായികരംഗം

ആളുകള്‍ തമ്മിലുള്ള ചങ്ങാത്തത്തിനും പരസ്പരസഹകരണത്തിനും സ്പോര്‍ട്‌സ്‌ നല്ലൊരു മരുന്നാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. തമ്മില്‍ പോരടിച്ചുനശിക്കുന്ന യൂറോപ്യന്‍ ഭരണാധികാരികള്‍ക്ക്‌ സമാധാനത്തിന്റെയും ശാന്തിയുടെയും പാത കാട്ടിക്കൊടുക്കാന്‍ സ്പോര്‍ട്‌സിനു കഴിയും എന്നദ്ദേഹം കണക്കുകൂട്ടി.

സ്പ്പോര്‍ട്‌സിനെ അവഗണിക്കുന്ന ഫ്രഞ്ച്‌ വിദ്യാഭ്യാസരീതിയെ കുബേര്‍ത്തിന്‍ വെറുത്തു. അപ്പോഴാണ്‌ ഇംഗ്ലണ്ടിലെ വിക്റ്റോറിയന്‍ പബ്ലിക്‌ സ്കൂളുകളില്‍ സ്പോര്‍ട്‌സിനു നല്‍കുന്ന പ്രാധാന്യത്തെകുറിച്ച്‌ അദ്ദേഹം മനസ്സിലാക്കിയത്‌. അതിനെക്കുറിച്ച്‌ വിശദമായി പഠിക്കാന്‍ കുബേര്‍ത്തിന്‍ പ്രഭു ഇംഗ്ലണ്ടിലെ ഷ്രോപ്ഷയര്‍ ഗ്രാമത്തിലേക്ക്‌ ഒരു പഠനയാത്ര തന്നെ നടത്തി. അവിടെയുള്ള ഡോ. ബ്രൂക്ക്‌ എന്നയാള്‍ സ്ഥാപിച്ച മച്ച്‌ വെന്‍ലോക്ക്‌ ഒളിംബിയന്‍ സൊസൈറ്റി വളരെ പ്രശസ്തമായിരുന്നു.

സ്പോര്‍ട്‌സ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം സൃഷ്ടിക്കാന്‍ കുബേര്‍ത്തിന്‍ പിന്നീട്‌ ജര്‍മനിയിലും സ്വീഡനിലും അമേരിക്കയിലുമൊക്കെ പര്യടനങ്ങള്‍‍ നടത്തി. കുബേര്‍ത്തിന്റെ ആശയങ്ങളോട്‌ ഈ രാജ്യങ്ങളിലെ വലിയൊരു വിഭാഗം താല്‍പര്യം പ്രകടിപ്പിച്ചു. തിരികെ പാരീസിലെത്തിയ കുബേര്‍ത്തിന്‍ പ്രഭു രാജ്യാന്തര കായികമല്‍സരങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു. പക്ഷേ, പാരീസിലെ പ്രഭുക്കന്മാര്‍ ഇതൊരു ഭ്രാന്തന്‍ ചിന്തയായാണ്‌ കണക്കാക്കിയത്‌.


ഒളിമ്പിക്‍സ്

സ്വന്തം നാട്ടില്‍നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലെയും കായികപ്രേമികളും സംഘടനകളും ഒളിമ്പിക്‌ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കി. തുടര്‍ന്ന് 1894-ല്‍ പാരീസില്‍ ചേര്‍ന്ന യോഗം, രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിക്കു രൂപം നല്‍കുകയും ആദ്യ ഒളിമ്പിക്സ്‌ ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സില്‍ വച്ചുനടത്താന്‍ തീരുമാനിക്കുകയുംചെയ്തു. 1896-ല്‍ കുബേര്‍ത്തിന്‍ ഈ കമ്മിറ്റിയുടെ പ്രസിഡന്റായി. ഇത്രയൊക്കെ കഷ്ടപ്പടുകള്‍ സഹിച്ചിട്ടും സ്വന്തം രാജ്യം ഒരിക്കലും അദ്ദേഹത്തെ വേണ്ട വിധത്തില്‍ ആദരിച്ചിരുന്നില്ല. പ്രശസ്തമായ ദേശീയബഹുമതികളൊന്നും ലഭിക്കാതെയാണ്‌ അദ്ദേഹം അന്തരിച്ചത്‌.

1896 മുതല്‍ 1925 വരെ ഇന്റര്‍നാഷനല്‍ ഒളിമ്പിക്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കുബേര്‍ത്തിന്‍ പ്രഭുവിന്‌ 1920-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ഒളിമ്പിക്‌ കമ്മിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം പ്രസിഡന്റായിരുന്നത്‌ അദ്ദേഹമായിരുന്നു-29 വര്‍ഷം. ഇക്കാലയളവില്‍ അദ്ദേഹം 7 ഒളിമ്പിക്സുകളാണ്‌ സംഘ്ടിപ്പിച്ചത്‌.

1937 സെപ്റ്റംബര്‍ 2-ന്‌ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

"https://ml.wikipedia.org/w/index.php?title=പിയേർ_ദെ_കൂബെർത്തേൻ&oldid=304107" എന്ന താളിൽനിന്ന് ശേഖരിച്ചത്