അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
Olympic rings without rims.svg
രൂപീകരണം23 ജൂൺ 1894; 126 വർഷങ്ങൾക്ക് മുമ്പ് (1894-06-23)
തരംSports federation
ആസ്ഥാനംLausanne, Switzerland
അംഗത്വം
105 active members, 45 honorary members, 2 honour members (Senegal and United States), 206 individual National Olympic Committees
ഔദ്യോഗിക ഭാഷ
French (reference language), English, and the host country's language when necessary
Honorary President
ബെൽജിയം Jacques Rogge[1]
ജർമനി Thomas Bach[1]
Vice Presidents
ചൈന Yu Zaiqing
സ്പെയ്ൻ J.A. Samaranch, Jr.
ടർക്കി Uğur Erdener
അമേരിക്കൻ ഐക്യനാടുകൾ Anita DeFrantz[1]
Director General
ബെൽജിയം Christophe De Kepper
വെബ്സൈറ്റ്www.olympic.org
Motto: Citius, Altius, Fortius
(Latin: Faster, higher, stronger)

സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ‌.ഒ‌.സി). 1894പിയറി ഡി കൂബർട്ടിനും ഡെമെട്രിയോസ് വിക്കലാസും ചേർന്ന് സൃഷ്ടിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ്. ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ (എൻ‌.ഒ.സി) ഭരണസമിതിയാണ് ഐ‌ഒ‌സി. 2016 ലെ കണക്കനുസരിച്ച് 206 എൻ‌.ഒ.സികൾ ഐ‌.ഒ‌.സി ഔദ്യോഗികമായി അംഗീകരിച്ചു. ജർമ്മനിയിലെ തോമസ് ബാച്ചാണ് ഐ‌ഒ‌സിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. [2]

ചരിത്രം[തിരുത്തുക]

1894 ജൂൺ 23 ന് പിയറി ഡി കൂബർട്ടിൻ ആണ് ഐ‌.ഒ‌.സി രൂപീകരിക്കാൻ മുൻകൈ എടുത്തത്. ഡെമെട്രിയോസ് വിക്കിലാസ് അതിന്റെ ആദ്യ പ്രസിഡന്റായി. ലോകമെമ്പാടുമുള്ള ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത അധികാര കേന്ദ്രമാണ് ഐ‌.ഒ‌.സി. ഓരോ നാല് വർഷത്തിലും വേനൽക്കാലത്തും ശൈത്യകാലത്തും നടക്കുന്ന ആധുനിക ഒളിമ്പിക് ഗെയിംസ്, യൂത്ത് ഒളിമ്പിക് ഗെയിംസ് (YOG) എന്നിവ ഐ‌.ഒ‌.സി സംഘടിപ്പിക്കുന്നു. ആദ്യത്തെ സമ്മർ ഒളിമ്പിക്സ് 1896 ൽ ഗ്രീസിലെ ഏഥൻസിലാണ് നടന്നത്; ആദ്യത്തെ വിന്റർ ഒളിമ്പിക്സ് 1924 ൽ ഫ്രാൻസിലെ ചമോണിക്സിലായിരുന്നു(Chamonix). ആദ്യത്തെ സമ്മർ യൂത്ത് ഒളിമ്പിക് ഗെയിംസ് 2010 ൽ സിംഗപ്പൂരിലും, ആദ്യത്തെ വിന്റർ യൂത്ത് ഒളിമ്പിക് ഗെയിംസ് 2012 ൽ ഓസ്ട്രിയയിലെ ഇൻ‌സ്ബ്രൂക്കിലും ആയിരുന്നു. [3][4]

നിരീക്ഷക പദവി[തിരുത്തുക]

2009 ൽ യുഎൻ പൊതുസഭ ഐ‌ഒ‌സി സ്ഥിരം നിരീക്ഷക പദവി നൽകി. യുഎൻ അജണ്ടയിൽ നേരിട്ട് പങ്കാളികളാകാനും യുഎൻ പൊതു അസംബ്ലി യോഗങ്ങളിൽ പങ്കെടുക്കാനും ഈ തീരുമാനം ഐ‌ഒ‌സിയെ പ്രാപ്തമാക്കുന്നു. ഒളിമ്പിക് ഉടമ്പടി പുനരുജ്ജീവിപ്പിച്ച് ഐ‌ഒ‌സി-യുഎൻ സഹകരണം കൂടുതൽ ഉറപ്പിക്കുന്നതിനുള്ള പ്രമേയത്തിന് 1993 ൽ പൊതുസഭ അംഗീകാരം നൽകി. [5]

ഉപയോഗിക്കുന്ന ഭാഷകൾ[തിരുത്തുക]

ഒളിമ്പിക്സിലെ ഓരോ വിളംബരത്തിലും, പ്രഖ്യാപകർ വിവിധ ഭാഷകളിൽ സംസാരിക്കുന്നു: ഫ്രഞ്ച് എല്ലായ്പ്പോഴും ആദ്യം സംസാരിക്കും, അതിനുശേഷം ഒരു ഇംഗ്ലീഷ് വിവർത്തനവും തുടർന്ന് ആതിഥേയ രാഷ്ട്രത്തിന്റെ പ്രബലമായ ഭാഷയും (ഇത് ഇംഗ്ലീഷോ ഫ്രഞ്ചോ അല്ലാത്തപ്പോൾ). [6]

ആസ്ഥാനം[തിരുത്തുക]

ലോസാനിലെ വിഡിയിൽ പുതിയ ആസ്ഥാനം നിർമ്മിക്കുന്നതിന് 2015 നവംബറിൽ ഐ‌ഒ‌സിക്ക് അനുമതി ലഭിച്ചു. പദ്ധതിയുടെ ചെലവ് 156 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. 125-ാം വാർഷികത്തോടനുബന്ധിച്ച് 2019 ജൂൺ 23 ന് "ഒളിമ്പിക് ഹൗസ് " ഉദ്ഘാടനം ചെയ്യുമെന്ന് ഐഒസി 2019 ഫെബ്രുവരി 11 ന് പ്രഖ്യാപിച്ചു. ഒളിമ്പിക് മ്യൂസിയം ലോസാനിലെ ഔചിയിലാണ്. [7]

അവലംബം[തിരുത്തുക]