"പൂവച്ചൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
clean up, Replaced: ð → ല്‍ (3) using AWB
clean up, Replaced: ïാ → ണ്ടാ using AWB
വരി 15: വരി 15:
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
വെളളനാട് വില്ലേജ് പഞ്ചായത്തില്‍ നിന്നും വേര്‍പ്പെട്ട് 1953-ല്‍ പൂവച്ചല്‍ പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യത്തെ പൂവച്ചല്‍ പഞ്ചായത്തില്‍ വീരണകാവ്, മണ്ണൂര്‍ക്കര വില്ലേജുകള്‍ പൂര്‍ണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംക്കോട്, കൊണ്ണിയൂര്‍, കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ല്‍ കൊണ്ണിയൂര്‍ പൂര്‍ണ്ണമായും, നെടുമാന്നൂര്‍ മുറിക്കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡന്റ്ായി ശ്രീ. എന്‍ മാധവന്‍ നായര്‍ അധികാരമേറ്റെടുക്കുകയുïായി.
വെളളനാട് വില്ലേജ് പഞ്ചായത്തില്‍ നിന്നും വേര്‍പ്പെട്ട് 1953-ല്‍ പൂവച്ചല്‍ പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യത്തെ പൂവച്ചല്‍ പഞ്ചായത്തില്‍ വീരണകാവ്, മണ്ണൂര്‍ക്കര വില്ലേജുകള്‍ പൂര്‍ണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംക്കോട്, കൊണ്ണിയൂര്‍, കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ല്‍ കൊണ്ണിയൂര്‍ പൂര്‍ണ്ണമായും, നെടുമാന്നൂര്‍ മുറിക്കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡന്റ്ായി ശ്രീ. എന്‍ മാധവന്‍ നായര്‍ അധികാരമേറ്റെടുക്കുകയുണ്ടായി.


== അതിരുകള്‍ ==
== അതിരുകള്‍ ==

13:09, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പൂവച്ചല്‍ .[1] വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

സ്ഥലനാമോല്‍പത്തി

വനത്തില്‍ നിന്നും ശേഖരിക്കുന്ന പൂജാ പുഷ്പങ്ങള്‍ കൊട്ടാരത്തിലെത്തിക്കുന്നവര്‍ക്ക് വഴിയില്‍ പൂവെച്ച് വിശ്രമിക്കാന്‍ ഒരുക്കിയ ഇടം പൂവച്ചല്‍ ആയി മാറി എന്ന് പറയപ്പെടുന്നു.

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

ഈ പഞ്ചായത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് പൂവച്ചലും, കാട്ടാക്കടയും കേന്ദ്രീകരിച്ചായിരുന്നു അയിത്തോച്ഛാടനത്തിന്റെ മുഖ്യവക്താവായിരുന്ന ഗാന്ധിരാമകൃഷ്ണ പിളള, പൊന്നറ ശ്രീധര്‍, പടിയന്നൂര്‍ രാഘവന്‍ പിളള, നെന്‍മേനിക്കര മാധവന്‍ നായര്‍ എന്നിവരായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കിയവരില്‍ പ്രമുഖര്‍.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

പഞ്ചായത്തില്‍ ആരംഭിച്ച് ആദ്യത്തെ സ്കൂള്‍, 1910-ല്‍ ആരംഭിച്ച സി. എസ്. ഐ. സഭയുടെ സ്കൂളാണ്. ഇതുകൂടാതെ കാട്ടാക്കട ക്രിസ്ത്യന്‍കോളേജ് ഈ പഞ്ചായത്തിലാണ്. 1951-ല്‍ നിലവില്‍ വന്ന ജനതാഗ്രന്ഥശാലയാണ് ഇവിടുത്തെ ആദ്യത്തെ ഗ്രന്ഥശാല.

വാണിജ്യ-ഗതാഗത പ്രാധാന്യം

തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണനകേന്ദ്രമായ കാട്ടാക്കട ചന്ത ഉള്‍പ്പെടുന്ന പ്രദേശമാണ് പൂവച്ചല്‍ പഞ്ചായത്ത്. അതുകണ്ടുതന്നെ പണ്ടുമുതലേ യാത്രാസൌകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. 1930 കളിലാണ് സര്‍വ്വീസ് ബസ്സുകള്‍ പൂവച്ചല്‍ പഞ്ചായത്തില്‍ ഓടിതുടങ്ങിയത്. രണ്ടാംലോഹമഹായുദ്ധകാലത്ത് ഇന്ധനക്ഷാമം അനുഭവപ്പെട്ടപ്പോള്‍ കരിയുപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വാഹനങ്ങള്‍ ഓടിച്ചിരുന്നു.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

വെളളനാട് വില്ലേജ് പഞ്ചായത്തില്‍ നിന്നും വേര്‍പ്പെട്ട് 1953-ല്‍ പൂവച്ചല്‍ പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യത്തെ പൂവച്ചല്‍ പഞ്ചായത്തില്‍ വീരണകാവ്, മണ്ണൂര്‍ക്കര വില്ലേജുകള്‍ പൂര്‍ണ്ണമായും, പെരുംകുളം വില്ലേജിന്റെ പൂഞ്ഞാംക്കോട്, കൊണ്ണിയൂര്‍, കുഴക്കാട് മുറികളാണ് ഉണ്ടായിരുന്നത്. 1964-ല്‍ കൊണ്ണിയൂര്‍ പൂര്‍ണ്ണമായും, നെടുമാന്നൂര്‍ മുറിക്കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1963-ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ പ്രസിഡന്റ്ായി ശ്രീ. എന്‍ മാധവന്‍ നായര്‍ അധികാരമേറ്റെടുക്കുകയുണ്ടായി.

അതിരുകള്‍

ഭൂപ്രകൃതി

സമതലങ്ങള്‍, പാടശേഖരങ്ങള്‍, കുന്നിന്‍ ചരിവുകള്‍ എന്നിങ്ങനെ വേര്‍തിരിക്കാവുന്ന ഭൂപ്രദേശമാണ്. ഈ പഞ്ചായത്തിനുളളത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം നാടുകാണിയും ഉയരം കുറഞ്ഞത്.വീരണക്കാവ്, നെയ്യാറ്റിന്‍ കരയുമാണ്. സമതലം വളരെകുറവുളള ഈ പ്രദേശത്ത് ചരല്‍ മണ്ണ്, മണല്‍ മണ്ണ്, എക്കല്‍ മണ്ണ്, പാറക്കൂട്ടങ്ങള്‍ ഉളള മണ്ണ് എന്നീ ഇനങ്ങളിലുളള മണ്ണാണ് കണ്ടുവരുന്നത്.

ജലപ്രകൃതി

മാഴോട്ടുകോണം മൈലാടുമൂഴി, പുളിങ്കോട്ടുമെലോട്ടുമൂഴി, വഴുതനമുകള്‍ വെളളംകൊളളി തുടങ്ങി ഈ പഞ്ചായത്ത് പ്രദേശത്തുനിന്നു ഉത്ഭവിച്ച് കരമനയാറ്, നെയ്യാര്‍ എന്നിവയിലേയ്ക്ക് ഒഴുകിയെത്തുന്ന നിരവധി തോടുകളാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. സംസ്ഥാന ശരാശരിയോടടുത്ത് മഴയും ഇവിടെ ലഭിക്കുന്നു.

ആരാധനാലയങ്ങള്‍

തിരുവളുന്തൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വീരണക്കാവ്, പുനയ്ക്കോട് നാടുകാണി ശാസ്താക്ഷേത്രങ്ങല്‍, പരുംകുളത്തൂര്‍, പന്നിയോട്, ശ്രീകൃഷണ ക്ഷേത്രവും, ആനാകോട്, പുളിങ്കോട്, കൊണ്ണിയൂര്‍ ഭദ്രശാളിക്ഷേത്രങ്ങള്‍ എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

  1. കൊണ്ണിയൂര്‍
  2. ഉണ്ടപ്പാറ
  3. ആലമുക്ക്
  4. കുഴയ്ക്കാട്
  5. പുളിങ്കോട്
  6. കോവില്‍വിള
  7. പന്നിയോട്
  8. കല്ലാമം
  9. പട്ടകുളം
  10. വീരണകാവ്
  11. ചായ്കുളം
  12. മയ്ലോട്ടുമൂഴി
  13. ആാകോട്
  14. മുണ്ടുകോണം
  15. മുതിയാവിള
  16. തോട്ടമ്പറ
  17. കാട്ടാക്കട മാര്‍ക്കറ്റ്
  18. ചാമവിള
  19. കരിയാങ്കോട്
  20. പൊന്നെടുത്തുകുഴി
  21. പൂവച്ചല്‍
  22. കാപ്പിക്കാട്

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്)