"ഇബ്‌നു മാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q381469 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) Bluemangoa2z എന്ന ഉപയോക്താവ് ഇബ്നു മാജ എന്ന താൾ ഇബ്‌നു മാജ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:54, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്‌ലിംപണ്ഡിതൻ
അബു അബ്ദുള്ളാഹ് മുഹമ്മദ് ഇബ്നു ഇബ്നു യസീദ് ഇബ്നു മാജ അൽ റാബിഅ അൽ അസീനീ
പൂർണ്ണ നാമംഇബ്നു മാജ
കാലഘട്ടംIslamic golden age
സൃഷ്ടികൾസുനൻ ഇബ്നു മാജ', കിതാബ് അൽ തസ്ഫീർ and കിതാബ് അൽ തരീഖ്

ഇബ്നു മാജ എന്നപേരിൽ അറിയപ്പെടുന്ന അബു അബ്ദുള്ളാഹ് മുഹമ്മദ് ഇബ്നു ഇബ്നു യസീദ് ഇബ്നു മാജ അൽ റാബിഅ അൽ അസീനീ (Arabic: ابو عبد الله محمد بن يزيد بن ماجه الربعي القزويني‎) ഒരു മധ്യകാല ഹദീസ് പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം 824 മുതൽ 887 ( ഹി: 209 - 295)വരെയാണ്. അദ്ദേഹത്തിന്റെ സുനൻ ഇബ്നു മാജ എന്ന ഹദീസ് സമാഹാരം മുസ്‌ലിം ആധികാരിക മതഗ്രന്ഥങ്ങളിൽ ഒന്നാണ്.[1]

ജീവചരിത്രം

ഇബ്നു മാജയുടെ ജന്മദേശം ഇപ്പോഴത്തെ ഇറാന്റെ പ്രവിശ്യയായ ഖസ്വിൻ ആണ്. ഇറാക്ക്, മക്ക, ലെവന്റ്, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ള അദ്ദേഹം വിവിധ പണ്ഡിതന്മാരിൽ നിന്നും വിദ്യ അഭ്യസിച്ചിട്ടുണ്ട്. [2]അബൂബക്കർ ഇബ്നു അബി ഷെയ്ബാ, മുഹമ്മദ് ഇബ്നു അബ്ദുള്ളാഹ് ഇബിനു നുമായർ, ജുബാരഹ് ഇബ്നു അൽ മുഗല്ലിസ്, ഇബ്രാഹിം ഇബ്നു അൽ മുന്ദിർ അൽ ഹിസാമി, അബ്ദുള്ളാഹ് ഇബ്നു മുആവിയ, ഹിഷാം ഇബ്നു അമ്മാർ, മുഹമ്മദ് ഇബ്നു റുംഹ്, ദാവൂദ് ഇബ്നു റാഷിദ് എന്നിവർ അവരിൽ ചിലരാണ്.

ഇസ്ലാമിക ചരിത്രകാരനായിരുന്ന അൽ ദഹാബിയുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ മരണം 19 ഫെബ്രുവരി 887 ന് ആയിരുന്നു.

രചനകൾ

അൽ ദഹാബിയുടെ അഭിപ്രായത്തിൽ ഇബ്നു മാജയുടെ രചനകൾ താഴെപ്പറയുന്നവയാണ്.[1]

അവലംബം

  1. 1.0 1.1 al-Dhahabi, Muhammad ibn Ahmad (1957). al-Mu`allimi (ed.). Tadhkirat al-Huffaz (in Arabic). Vol. 2. Hyderabad: Da`irat al-Ma`arif al-`Uthmaniyyah. p. 636.{{cite book}}: CS1 maint: unrecognized language (link)
  2. al-Kattani, Muhammah ibn Ja`far (2007). Muhammad ibn Muhammad al-Kattani (ed.). al-Risalah al-Mustatrafah (in Arabic) (seventh ed.). Beirut: Dar al-Bashair al-Islamiyyah. p. 12.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഇബ്‌നു_മാജ&oldid=2482571" എന്ന താളിൽനിന്ന് ശേഖരിച്ചത്