"സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Zainuddin Makhdoom}}
{{prettyurl|Zainuddin Makhdoom}}
എ.ഡി 15-ആം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവും ആയിരുന്നു '''ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ''' എന്ന '''സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഹ്ബരി'''.<ref>
എ.ഡി 15-ആം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവും ആയിരുന്നു '''ശൈഖ് സൈനുദ്ദീൻ [[അഹ്മദുൽ മഖ്ദൂം|മഖ്ദൂം]] ഒന്നാമൻ''' എന്ന '''സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഹ്ബരി'''.<ref>
കേരള മുസ്ലിംകൾ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യായശാസ്ത്രം - കെ.ടി.ഹുസൈൻ (ഐ.പി.എച്ച് കോഴിക്കോട്‌)</ref>
കേരള മുസ്ലിംകൾ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യായശാസ്ത്രം - കെ.ടി.ഹുസൈൻ (ഐ.പി.എച്ച് കോഴിക്കോട്‌)</ref>

08:07, 2 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.ഡി 15-ആം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ചിരുന്ന ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഹ്ബരി.[1]


പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകി. 1467 ൽ കൊച്ചിയിൽ ജനിച്ച് 1522 ൽ പൊന്നാനിയിൽ മരണം. ശൈഖുൽ ഇസ്ളാം അബൂ യഹ്യാ സൈനുദ്ദീനുബ്നു അലി എന്നാണ് യഥാർത്ഥ പേര്. പൊന്നാനി കേന്ദ്രീകരിച്ച് മുസ്ളീംകളെ ധാർമികമായും സാംസ്കാരികമായും സമുദ്ധരിക്കാൻ നേതൃത്വം നൽകി. പൊന്നാനിയിൽ ആരംഭിച്ച ദർസ് (മതപഠന കേന്ദ്രം) കേരളത്തിനകത്തും പുറത്തും ഖ്യാതി നേടി.

പ്രധാന സംഭവങ്ങൾ

പോർച്ചുഗീസുകാരുടെ ആധിപത്യശ്രമങ്ങൾ കൊടുമ്പിരികൊള്ളുകയും വംശീയ ഉൻമൂലന ലക്ഷ്യങ്ങളോടെ മുസ്ളീംകളെയും മുസ്ളീം അനുകൂല നിലപാട് സ്വീകരിച്ച സാമൂതിരിയെയും തീവ്രമായി ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണ്ണായക സന്ധിയിൽ അദ്ദേഹം അറബിയിൽ രചിച്ച സമരകാവ്യമായണ് തഹരീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ. കേരളത്തിൽ അന്നു നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ടു സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ഉൽബോധിപ്പിച്ചു. അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് കുഞ്ഞാലിമരക്കാർ കുടംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിയതെന്നും നിരീക്ഷീക്കപ്പെടുന്നു. പോർച്ചുഗീസുകാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ശൈഖ് അബ്ദുൽ അസീസ് മഖ്ദൂം പ്രമുഖ പങ്കുവഹിച്ചു. സംഭവ ബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാസി (മത സ്ഥാനപ്പേര്) കൂടിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആയിരുന്നു.

പ്രധാന കൃതികൾ

  1. മുർശിദുത്തുല്ലാബ്
  2. സിറാജുൽ ഖുലൂബ്
  3. ശംസുൽ ഹുദാ
  4. തുഹ്ഫത്തുൽ അഹിബ്ബാഹ്
  5. ഇർശാദുൽ ഖാസ്വിദീൻ
  6. ശുഹ്ബുൽ ഈമാൻ
  7. ഹിദായത്തുൽ അദ്കിയാ

അവലംബം

  1. കേരള മുസ്ലിംകൾ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യായശാസ്ത്രം - കെ.ടി.ഹുസൈൻ (ഐ.പി.എച്ച് കോഴിക്കോട്‌)