"എസ്കിമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ജനവിഭാഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1: വരി 1:
{{Prettyurl|Eskimo}}
[[പ്രമാണം:Inuit_conf_map.png|thumb|260x260px|[[ഇന്യുറ്റ്]] ജനവിഭാഗത്തിന്റേയും [[യുപിക്]] ജനവിഭാഗത്തിന്റേയും വിതരണം കാണിക്കുന്ന ഇന്യുറ്റ് സർകം പോളാർ കൗൺസിലിന്റ ഭൂപടം.]]
[[പ്രമാണം:Inuit_conf_map.png|thumb|260x260px|[[ഇന്യുറ്റ്]] ജനവിഭാഗത്തിന്റേയും [[യുപിക്]] ജനവിഭാഗത്തിന്റേയും വിതരണം കാണിക്കുന്ന ഇന്യുറ്റ് സർകം പോളാർ കൗൺസിലിന്റ ഭൂപടം.]]
[[പ്രമാണം:PSM_V37_D324_Greenland_eskimo.jpg|thumb|[[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡലെ]] ഒരു [[ഇന്യുറ്റ്]] (Inuit) മനുഷ്യൻ]]
[[പ്രമാണം:PSM_V37_D324_Greenland_eskimo.jpg|thumb|[[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡലെ]] ഒരു [[ഇന്യുറ്റ്]] (Inuit) മനുഷ്യൻ]]

13:23, 11 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്യുറ്റ് ജനവിഭാഗത്തിന്റേയും യുപിക് ജനവിഭാഗത്തിന്റേയും വിതരണം കാണിക്കുന്ന ഇന്യുറ്റ് സർകം പോളാർ കൗൺസിലിന്റ ഭൂപടം.
ഗ്രീൻലാൻഡലെ ഒരു ഇന്യുറ്റ് (Inuit) മനുഷ്യൻ

ഭൂമിയുടെ അത്യന്തം ശൈത്യമുളള വടക്കേ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശരായ ആളുകളെയാണ് എസ്കിമോകൾ (Eskimos)എന്നു വിളിക്കുന്നത്. കിഴക്കൻ സൈബീരിയ (റഷ്യ), അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്), കാനഡ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ ധ്രുവപ്രദേശങ്ങളിലാണ് എസ്കിമോകൾ കാണപ്പെടുന്നത്. [1][2][3]

അത്യന്തം ശൈത്യമുളള  ഉത്തരധ്രുവത്തിലെ അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്), കാനഡ, ഗ്രീൻലാൻഡ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ ഇന്യുറ്റ് (Inuit)ജനതയും, കിഴക്കൻ സൈബീരിയ (റഷ്യ), അലാസ്ക എന്നിവിടങ്ങളിൽ തദ്ദേശവാസികളായ യുപിക് (Yupik) ജനതയും ആണ് എസ്കിമോകൾ എന്നറിയപ്പെടുന്ന രണ്ട് പ്രധാന ജനവിഭാഗങ്ങൾ.

ഈ ജനതയെ വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന പദമായിരുന്നു"എസ്കിമോ" എന്നത്. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുവരെ എസ്കിമോ ജനവിഭാഗത്തിലെ ഭൂരിഭാഗം ആളുകൾക്കും "എസ്കിമോ" എന്ന പദ പ്രയോഗം അനിഷ്‌ടമുണ്ടാക്കിയിരുന്നു.[4][5] 'ഹിമച്ചെരിപ്പ് നാടവച്ചു തയ്‌ക്കുന്നവ' എന്നർത്ഥം വരുന്ന അമേരിക്കയിലെ തദ്ദേശ ഭാഷകളിലൊന്നായ മോണ്ടഗ്നൈസ് ഭാഷയിലെ 'ayas̆kimew' എന്ന പദത്തിൽ നിന്നാണ് ഈ വർഗ്ഗത്തിന് എസ്കിമോ എന്ന പേരു വന്നത്. ആർട്ടിക്‌ പ്രദേശങ്ങളിൽ 'സ്‌ളെഡ്‌ജ്‌ വലിക്കുന്ന നായ' എന്ന നിഷേധഅർത്ഥം വരുന്ന 'husky' എന്നതിനോടും എസ്കിമോ എന്ന പദത്തിന് സാമ്യതയുണ്ട്.[6] എസ്കിമോ എന്ന പദത്തിനു പകരമായി ഇന്യുറ്റ്-യുപിക് ( Inuit-Yupik) എന്നു നിർദ്ദേശിച്ചിരുന്നെങ്കിലും അത് വേണ്ടത്ര പ്രചാരത്തിൽ വന്നില്ല.[7] കാനഡയിലും ഗ്രീൻലാൻഡിലും "ഇന്യുറ്റ്", "Alaska Natives" എന്നീ പദപ്രയോഗങ്ങളാണ് നിഷേധഅർത്ഥം വരുന്ന "എസ്കിമോ" എന്ന പദത്തിനു പകരം ഉപയോഗിക്കുന്നത്.[8]
1982 ലെ കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ നിയമം 25, 35 ഭാഗങ്ങളിൽ "ഇന്യുറ്റ്" ജനതയെ സവിശേഷമായ ആദിമനിവാസികളായി അംഗീകരിക്കപ്പെട്ടതായി പ്രതിപാതിക്കുന്നുണ്ട്.[9] [10]

ഇന്യുറ്റ്

അത്യന്തം ശൈത്യമുളള ഉത്തരധ്രുവത്തിലെ അലാസ്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്)യിലെ ആർട്ടിക് പ്രദേശത്തും ബെറിങ് കടൽ തീരത്തും , കാനഡ, ഗ്രീൻലാൻഡ് എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ പരമ്പരാഗത വർഗ്ഗക്കാരെയാണ് ഇന്യുറ്റ് എന്നുപറയുന്നത്. കടലിലെ മത്സ്യങ്ങളേയും സസ്തനികളേയും ആരാധിച്ചു പോരുന്ന ഇവർ കരയിലെ മൃഗങ്ങളെ ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റും അവർ ഉപയോഗിക്കുന്നു.


യുപിക്

കിഴക്കൻ സൈബീരിയ (റഷ്യ), പടിഞ്ഞാറൻ അലാസ്കൻ തീരങ്ങളിലും വടക്കൻ അലാസ്ക എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ പരമ്പരാഗത വർഗ്ഗക്കാരെയാണ് യുപിക് (Yupik) എന്നുപറയുന്നത്.

ഇവിടേക്കും നോക്കുക

അവലംബം

  1. Kaplan, Lawrence.
  2. "Eskimo: Usage."
  3. "Eskimo."
  4. "Inupiatun, Northwest Alaska."
  5. Nuttall 580
  6. Israel, Mark. "Eskimo".
  7. Holton, Gary.
  8. http://www.ucl.ac.uk/news/news-articles/1207/12072012-native-american-migration
  9. "CANADIAN CHARTER OF RIGHTS AND FREEDOMS". Department of Justice Canada. Retrieved August 30, 2012.
  10. "RIGHTS OF THE ABORIGINAL PEOPLES OF CANADA". Department of Justice Canada. Retrieved August 30, 2012.

കൂടുതൽ വായനയ്ക്ക്

"https://ml.wikipedia.org/w/index.php?title=എസ്കിമോ&oldid=2340194" എന്ന താളിൽനിന്ന് ശേഖരിച്ചത്