"ഭീമാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
[[en:Bhima River]]
[[en:Bhima River]]
{{ഭാരത നദികള്‍}}
{{ഭാരത നദികള്‍}}
{{അപൂര്‍ണ്ണം}}

09:44, 17 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകള്‍ വളരെ ജനസാന്ദ്രമാണ്.

ഉദ്ഭവസ്ഥാനം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തില്‍ സഹ്യാദ്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന ഭീമശങ്കര്‍ മലനിരകളിലാണ് ഭീമാ നദിയുടെ ഉദ്ഭവം.

പ്രയാണം

ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കന്‍ ദിശയില്‍ 725 കിലോമീറ്റര്‍ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയില്‍ പല ചെറു നദികളും ഭീമയില്‍ വന്ന് ചേരുന്നു. കുന്ദലി, ഘോദ്, ഭാമ, ഇന്ദ്രയാനി, മുല, മുത, പാവ്ന എന്നിവയാണ് പൂനെ പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികള്‍. ചാന്ദനി, കാമിനി, മോശി, ബോറി, സിന, മാന്‍, ഭോഗ്വാട്ടി, നിര എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികള്‍. ഫലകം:ഭാരത നദികള്‍ ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഭീമാ_നദി&oldid=209260" എന്ന താളിൽനിന്ന് ശേഖരിച്ചത്