"അമൃതാനന്ദമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 18: വരി 18:


== ജനനം,ബാല്യം ==
== ജനനം,ബാല്യം ==
[[കൊല്ലം|കൊല്ലം ജില്ലയിലെ]] കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ [[അമൃതപുരി]] എന്ന് അറിയപ്പെടുന്നു) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി [[1953]] [[സെപ്റ്റംബർ 27]]-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.<ref name=r1/> കുട്ടിക്കാലം മുതൽക്കേ അസാധാരണ ബുദ്ധിസാമർഥ്യവും ഈശ്വരപ്രേമവും പ്രകടമാക്കിയതായി പറയപ്പെടുന്ന അവരുടെ പ്രഭാവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത് 1970-കളിലായിരുന്നു.{{തെളിവ്}}
[[കൊല്ലം|കൊല്ലം ജില്ലയിലെ]] കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ [[അമൃതപുരി]] എന്ന് അറിയപ്പെടുന്നു{{cn}}) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി [[1953]] [[സെപ്റ്റംബർ 27]]-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.<ref name=r1/> കുട്ടിക്കാലം മുതൽക്കേ അസാധാരണ ബുദ്ധിസാമർഥ്യവും ഈശ്വരപ്രേമവും പ്രകടമാക്കിയതായി പറയപ്പെടുന്ന അവരുടെ പ്രഭാവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത് 1970-കളിലായിരുന്നു.{{തെളിവ്}}


=== അമൃതപുരി ===
=== അമൃതപുരി ===

06:44, 26 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാതാ അമൃതാനന്ദമയി
ജനനം (1953-09-27) സെപ്റ്റംബർ 27, 1953  (70 വയസ്സ്)
പറയക്കടവ്, കൊല്ലം
തൊഴിൽആത്മീയ നേതാവ്,സാമൂഹ്യ പ്രവർത്തക
വെബ്സൈറ്റ്http://www.amritapuri.org/

കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവാണ് മാതാ അമൃതാനന്ദമയി (ജനനനാമം: സുധാമണി, സെപ്റ്റംബർ 27, 1953). ശിഷ്യരും ആരാധകരും "അമ്മ" എന്നും "അമ്മച്ചി" എന്ന് വിളിക്കുന്നു. "ആശ്ലേഷിക്കുന്ന വിശുദ്ധ" (Hugging Saint) എന്ന പേരിൽ ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന അമൃതാനന്ദമയിയുടെ ആസ്ഥാനം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലാണ്.

ജനനം,ബാല്യം

കൊല്ലം ജില്ലയിലെ കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ അമൃതപുരി എന്ന് അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബർ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.[1] കുട്ടിക്കാലം മുതൽക്കേ അസാധാരണ ബുദ്ധിസാമർഥ്യവും ഈശ്വരപ്രേമവും പ്രകടമാക്കിയതായി പറയപ്പെടുന്ന അവരുടെ പ്രഭാവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത് 1970-കളിലായിരുന്നു.[അവലംബം ആവശ്യമാണ്]

അമൃതപുരി

കൊല്ലത്തിനടുത്ത് ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്. തിരുവനന്തപുരത്ത് നിന്നും 110 കി.മി വടക്കായും കൊച്ചിയിൽ നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. പറയകടവിൽ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിൽ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു.

മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്

ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി.[2]

ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു. പാവപ്പെട്ടവർക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകൾ മാതാ അമൃതാനന്ദമയീമഠം നിർമിച്ച് നൽകിയിട്ടുണ്ട്.[3]

പദവികൾ

പുരസ്കാരങ്ങളും ബഹുമതികളും

  • 1993, 'ഹിന്ദു വിശ്വാസങ്ങളുടെ നേതാവ് '[not in citation given] (ലോക മത പാർലിമെന്റ്)[1]
  • 1993, ഹിന്ദു നവോത്ഥാന പുരസ്ക്കാരം (Hinduism Today)
  • 1998, കെയർ & ഷെയർ ഇന്റർനാഷണൽ ഹ്യൂമറ്റേറിയൻ അവാർഡ്. (Chicago)
  • 2002, കർമ യോഗി പുരസ്കാരം (യോഗാ ജേണൽ)[11]
  • 2002,ദ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസിന്റെ അഹിംസക്കുള്ള ഗാന്ധി കിങ്ങ് പുരസ്കാരം (യു എൻ, ജനീവ)[12] · [13]
  • 2003, ചിക്കാഗോ നഗരമായ നാപർവില്ലയുടെ വിശിഷ്ട പൗരത്വം (Honorary Citizenship Award of Naperville)[14]
  • 2004, അന്താരാഷ്ട്ര ജീവകാരുണ്യ് സംഘടനയായ ഓർഡൻ ബൊനാരിയയിൽ(Orden Bonaria)വിശിഷ്ടാംഗത്വം[9]
  • 2005, മഹവീർ മഹാത്മാ പുരസ്കാരം (ലണ്ടൻ)[15]
  • 2005, സെന്റെനറി ലെജെന്ററി പുരസ്കാരം International Rotarians (Cochin)[16]
  • 2006, ജേംസ് പാർക്ക്സ് മോർട്ടൊൻ അന്തർമത പുരസ്കാരം (ന്യൂ യോർക്ക്)[17]
  • 2006, സന്ത് ജ്ഞാനേശ്വര വിശ്വസമാധാന പുരസ്കാരം (പൂനെ)[18]
  • 2007, ലെ പ്രിക്സ് സിനെമ വെറിറ്റെ (സിനെമ വെറിറ്റെ,പാരിസ്)[19]
  • 2010, ഹ്യൂമൺ ലെറ്റേഴ്സിൽ ഹോണററി ഡോക്ടറേറ്റ് ബിരുദം (സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂ യോർക്ക്) Buffalo campus.[20]
  • 2010, ധർമഖഡ്ഗം അവാർഡ്,(പഴശ്ശിരാജാ നാഷണൽ റോയൽ അവാർഡ്)[21]
  • 2012 വിശ്വരത്ന പുരസ്കാരം ഹിന്ദു പാർലമെൻറ്[22]
  • 2013 u s ഗവൺമെന്റ് ആസ്ഥാനമായ കാപ്പിറ്റോൾ ഹിൽ മന്ദിരത്തിലേക്ക് യു.എസ് ജനപ്രതിനിധിസഭയായ കോൺഗ്രസിന്റെ അംഗങ്ങളാൽ ക്ഷണിക്കപ്പെട്ടു.

[23]

അന്തർദേശീയ സമ്മേളനങ്ങളിൽ

മാതാ അമൃതാനന്ദമയി അഭിസംബോധന ചെയ്ത അന്തർദേശീയ സമ്മേളനങ്ങൾ

  • 1993, സർവ്വമത സമ്മേളനം-ചിക്കാഗോ(the Parliament of the World's Religions)
  • 1995, ഐക്യരാഷ്ട്രസഭ- ന്യൂയോർക്ക്( Interfaith Celebration of the 50th Anniversary of the United Nations )
  • 2000, ലോക സമാധാന സമ്മേളനം-ന്യൂയോർക്ക്(World Peace Summit of Religious & Spiritual Leaders-UN)
  • 2002, അന്തർദേശീയവനിതാസമ്മേളനം-ജനീവ(the Global Peace Initiative of Women-UN)
  • 2004, ലോക മത പാർലമെന്റ്-ബാർസലോണ(Parliament of World's Religions)
  • 2006, ന്യൂയോർക്ക്(James Parks Morton Interfaith Awards)
  • 2007, സിനിമ വെറൈറ് ഫെസ്റ്റിവൽ- പാരിസ് (Cinéma Vérité Festival)
  • 2008, അന്തർദേശീയവനിതാസമ്മേളനം-ജയ്പൂർ (keynote address of the Global Peace Initiative of Women)
  • 2009, അന്തർദേശീയ വിവേകാനന്ദ ഫൌണ്ടേഷൻ-ഉത്ഘാടനം- നവദില്ലി(inauguration of Vivekananda International Foundation)
  • 2012, ഐക്യരാഷ്ട്രസഭയുടെ അലയൻസ് ഓഫ് സിവിലൈസേഷൻസ് സാംസ്കാരിക കൂട്ടായ്മ - ഷാങ്ഹായ്,ചൈന(UN Alliance of Civilizations)

വിവാദങ്ങൾ

അമൃതാനന്ദമയി ആശ്രമത്തിന്റെ സമ്പാദ്യത്തെക്കുറിച്ചും മറ്റു ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ചില വ്യക്തികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട് [24][25][26] 2012-ൽ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ബിഹാർ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിന്റെ മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും അവസരമൊരുക്കി.[27][28]

അവലംബം

  1. 1.0 1.1 South Asia | Devotees flock to hug Indian guru. BBC News (2003-09-24). Retrieved on 2011-06-24.
  2. http://malayalam.oneindia.in/news/2005/01/15/ker-amruthanandamayi_relief.html വെബ്‌ദുനിയ 15-01-2005
  3. "മാത്രുഭൂമി ദിനപ്പത്രം 2012 ജൂൺ 18ആം തീയതി". [പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.amritapuri.org/ അമൃതപുരി വെബ്സൈറ്റിൽ നിന്നും
  5. http://www.embracingtheworld.org/ എംബറേസിംഗ് ദ വേൾഡ് വെബ്സൈറ്റിൽ നിന്നും
  6. http://amrita.edu/chancellor-amma/amma.php#/ അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  7. http://www.aimshospital.org/ അമൃത ഹോസ്പിറ്റലുകൾ
  8. http://www.parliamentofreligions.org/index.cfm?n=1&sn=8 ലോക മത പാർലിമെന്റ്
  9. 9.0 9.1 http://www.amritapuri.org/9770/orden.aum
  10. http://www.vivekananda150jayanti.org/sites/default/files/11th%20at%20Siri%20Fort%20Auditorium.pdf/ സാർദ്ധശതി സമിതിയുടെ നൊട്ടീസ്
  11. Catalfo, Phil. (2001-09-10) The 2002 Karma Yoga Awards. Yoga Journal. Retrieved on 2011-06-24.
  12. The World Council of Religious Leaders. Millenniumpeacesummit.com (2000-04-04). Retrieved on 2011-06-24.
  13. The future of this planet depends on the women (Gandhi-King United Nations 2002) (video). Video.google.fr. Retrieved on 2011-06-24.
  14. http://malayalam.webdunia.com/spiritual/religion/personality/0709/26/1070926091_1.htm
  15. Home. Nonduality.com. Retrieved on 2011-06-24.
  16. http://articles.timesofindia.indiatimes.com/2005-02-22/thiruvananthapuram/27867945_1_honour-foundation-stone-mata-amritanandamayi
  17. ICNY. Interfaithcenter.org. Retrieved on 2011-06-24.
  18. Amma Awarded Sant Jnaneshwara World Peace Prize @ Amritapuri.org. Archives.amritapuri.org (2006-01-31). Retrieved on 2011-06-24.
  19. Entertainment | Film award honours 'hug guru'. BBC News (2007-10-13). Retrieved on 2011-06-24.
  20. International Humanitarian Amma Receives SUNY Honorary Degree at UB – UB NewsCenter. Buffalo.edu (2010-05-26). Retrieved on 2011-06-24.
  21. http://www.mathrubhumi.com/nri/story.php?id=84096 മാതൃഭൂമി 18-02-2010
  22. വിശ്വരത്ന പുരസ്ക്കാരം അമൃതാന്ദമയിക്ക് യാഹൂ മലയാളം ശേഖരിച്ചത് സെപ്റ്റംബർ 27, 20212
  23. http://news.keralakaumudi.com/news.php?nid=82cad16b1f1a784dab0397d6d6a4261b മാതാ അമൃതാനന്ദമയി അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ]കേരള കൗമുദി ശേഖരിച്ചത് ജൂലൈ 17, 2013
  24. http://thatsmalayalam.oneindia.in/news/2008/06/15/kerala-azhikode-probe-amrita-mutt-wealth.html വൺഇന്ത്യ ഓൺലൈൻ പത്രം
  25. http://www.deepika.com/Archives/cat2_sub.asp?hcode=43319&ccode=Cat2&newsdate=06/03/2008 ദീപിക ദിനപത്രം ശേഖരിച്ച തീയതി 06/03/2008
  26. http://malayalam.webdunia.com/newsworld/news/keralanews/0805/22/1080522060_1.htm വെബ്ദുനിയ ഓൺലൈൻ ദിനപത്രം
  27. 'Bihar youth who disrupted Mata Amritanandamayi's prayer died of torture' ഇന്ത്യാ ടുഡേ.ഇൻ വാർത്ത
  28. Mata Amritanandamayi-linked youth tortured to death: report, 2012 ആഗസ്റ്റ് 14-ൽ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട്ം

കൂടുതൽ വിവരങ്ങൾക്ക്

വിക്കിചൊല്ലുകളിലെ അമൃതാനന്ദമയി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അമൃതാനന്ദമയി&oldid=1850414" എന്ന താളിൽനിന്ന് ശേഖരിച്ചത്