"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 2: വരി 2:
[[കെ.എസ്.യു.]] മുൻകൈയ്യെടുക്കുകയും [[കേര‌ളം|കേര‌ള സർക്കാർ]] നടപ്പിലാക്കുകയും ചെയ്ത<ref name=janayug>{{cite news|title=എമ്മെന്റെ ലക്ഷംവീട് പദ്ധതി ആദ്യത്തെ ബഹുജനവികസന പരിപാടി: ഉമ്മൻചാണ്ടി|url=http://www.janayugomonline.com/php/newsDetails.php?nid=1014337|accessdate=18 ഏപ്രിൽ 2013|newspaper=‌ജനയുഗം|date=03 മേയ് 2012}}</ref> ഒരു പരിപാടിയാണ് '''ഓണത്തിന് ഒരു പറ നെല്ല്'''.<ref>[http://veekshanam.com/content/view/2238/ വീക്ഷണം]</ref> '''ഓണത്തിന് ഒരു പറ അരി''' എന്നും ഈ പരിപാടി അറിയപ്പെടുന്നുണ്ട്.<ref name=thamb>{{cite news|first=അഡ്വക്കേറ്റ് രഞ്ജിത്ത്|last=തമ്പാൻ|title=നെൽപ്പാടങ്ങൾ നികത്തൽ: സർക്കാരിന്റെ നയം നിയമവിരുദ്ധം|url=http://www.janayugomonline.com/php/newsDetails.php?nid=1017019|accessdate=18 ഏപ്രിൽ 2013|newspaper=ജനയുഗം|date=20 ജൂലൈ 2012}}</ref> [[ഉമ്മൻ ചാണ്ടി]] കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴായിരുന്നു ഇത് ആരംഭിച്ചത്.<ref name = veekshanam>{{cite news|first=സുധീരൻ|last=എസ്|title=ജോലി കുറുക്കുവഴി ജയിൽ നേർവഴി|url=http://veekshanam.com/content/view/9187/37/|accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref> ദീപിക ബാലജനസഖ്യം പോലെ മറ്റു സംഘടനകളും ഇതിൽ പങ്കെടുത്തിരുന്നു.<ref name = syro/>

==തുടക്കം==
==എം.എൻ. ഗോവിന്ദൻ നായരുടെയും ഉമ്മൻ ചാണ്ടിയുടെയും പങ്ക്==
1960-കളുടെ മധ്യത്തിൽ നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം ഭക്ഷ്യസുരക്ഷയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നു കണ്ട് [[കേരളത്തിലെ മന്ത്രിസഭകൾ#1967-1969 (മൂന്നാം നിയമസഭ)|1967-ലെ സപ്തകക്ഷി ഭരണത്തിൽ]] കൃഷിമന്ത്രിയായിരുന്ന [[എം.എൻ. ഗോവിന്ദൻ നായർ]] പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്. <ref name=thamb/>

04:26, 20 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എസ്.യു. മുൻകൈയ്യെടുക്കുകയും കേര‌ള സർക്കാർ നടപ്പിലാക്കുകയും ചെയ്ത[1] ഒരു പരിപാടിയാണ് ഓണത്തിന് ഒരു പറ നെല്ല്.[2] ഓണത്തിന് ഒരു പറ അരി എന്നും ഈ പരിപാടി അറിയപ്പെടുന്നുണ്ട്.[3] ഉമ്മൻ ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴായിരുന്നു ഇത് ആരംഭിച്ചത്.[4] ദീപിക ബാലജനസഖ്യം പോലെ മറ്റു സംഘടനകളും ഇതിൽ പങ്കെടുത്തിരുന്നു.[5]

തുടക്കം

1960-കളുടെ മധ്യത്തിൽ നാണ്യവിളകളുടെ കൃഷി നെൽകൃഷിയേക്കാൾ ലാഭകരമാവുകയും നെൽപ്പാടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം ഭക്ഷ്യസുരക്ഷയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നു കണ്ട് 1967-ലെ സപ്തകക്ഷി ഭരണത്തിൽ കൃഷിമന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്. [3]

ഉമ്മൻ ചാണ്ടി കെ.എസ്.യു.വിന്റെ പ്രസിഡന്റായിരുന്നപ്പോൾ ഒരു സമരത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസിനു നേരേ കല്ലേറുണ്ടായി. എം.എൻ. ഗോവിന്ദൻ നായർ ഈ സംഭവത്തെ വിമർശിച്ചുകൊണ്ട് "ബസിൽ എറിയാൻ പോയ സമയം കൊണ്ട് നിങ്ങൾക്ക് വയലിൽ വിത്തെറിഞ്ഞുകൂടേ" എന്ന പ്രസ്താവനയിറക്കുകയുണ്ടായി. ഇതിനു തയ്യാറാണെന്നും എന്താണ് ഇതിനായി നിലവിലുള്ള പദ്ധതി എന്നും ചോദിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി എം.എന്നിന് കത്തെഴുതി. അദ്ദേഹം ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്കായി ക്ഷണിക്കുകയും ഇതിന്റെ ഫലമായി 'ഓണത്തിന് ഒരു പറ നെല്ല്' എന്ന പദ്ധതി നിലവിൽ വരുകയും ചെയ്തു.[1] ഈ പരിപാടിയെ പിന്തുണയ്ക്കുന്നതിലൂടെ എം.എൻ. രാഷ്ട്രീയത്തിനതീതമായ വികസനകാഴ്ച്ചപ്പാട് പ്രകടിപ്പിക്കുകയുണ്ടായി എന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്.[6]

വിശദാംശങ്ങൾ

ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണമെന്നും അഭിപ്രായമുണ്ട്.[7] റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. [4]സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.[5] ഫാക്റ്റ് എം.ഡി.യായിരുന്ന എ.കെ.കെ. നായർ ഈ പരിപാടിക്ക് എല്ലാ വിധ സഹകരണവും ചെയ്തിരുന്നു. [8]

വിമർശനങ്ങൾ

തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും രാസവളങ്ങളും കീടനാശിനികളും ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി നാശത്തിനും പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും കാരണമായി എന്നഭിപ്രായമുണ്ട്.[7]

അവലംബം

  1. 1.0 1.1 "എമ്മെന്റെ ലക്ഷംവീട് പദ്ധതി ആദ്യത്തെ ബഹുജനവികസന പരിപാടി: ഉമ്മൻചാണ്ടി". ‌ജനയുഗം. 03 മേയ് 2012. Retrieved 18 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  2. വീക്ഷണം
  3. 3.0 3.1 തമ്പാൻ, അഡ്വക്കേറ്റ് രഞ്ജിത്ത് (20 ജൂലൈ 2012). "നെൽപ്പാടങ്ങൾ നികത്തൽ: സർക്കാരിന്റെ നയം നിയമവിരുദ്ധം". ജനയുഗം. Retrieved 18 ഏപ്രിൽ 2013.
  4. 4.0 4.1 എസ്, സുധീരൻ. "ജോലി കുറുക്കുവഴി ജയിൽ നേർവഴി". വീക്ഷണം. Retrieved 17 ഏപ്രിൽ 2013.
  5. 5.0 5.1 ഡോ. സി.വി., ആനന്ദബോസ്. "ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ". സീറോമലബാർ ചർച്ച്. Retrieved 17 ഏപ്രിൽ 2013.
  6. വയലാർ, രവി. "എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?". വീക്ഷണം. Retrieved 17 ഏപ്രിൽ 2013.
  7. 7.0 7.1 എ., മോഹൻകുമാർ (13 ഏപ്രിൽ 2013). "അതിജീവനസമരം". മാദ്ധ്യമം. Retrieved 17 ഏപ്രിൽ 2013.
  8. "കരി ഓയിൽ സ്റ്റുഡൻസ് യുണിയൻ…." ന്യൂസ് ഫോർ കേരള. 10 ഫെബ്രുവരി 2013. Retrieved 18 ഏപ്രിൽ 2013.