"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: min:Masia
(ചെ.) r2.7.2) (യന്ത്രം: min:Masia എന്നത് min:Masia Kuno എന്നാക്കി മാറ്റുന്നു
വരി 89: വരി 89:
[[lt:Senovės Egiptas]]
[[lt:Senovės Egiptas]]
[[lv:Senā Ēģipte]]
[[lv:Senā Ēģipte]]
[[min:Masia]]
[[min:Masia Kuno]]
[[mk:Древен Египет]]
[[mk:Древен Египет]]
[[mn:Эртний Египет]]
[[mn:Эртний Египет]]

22:39, 10 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

Map of ancient Egypt

ആഫ്രിക്കൻ ഭൂഘണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ്‌ ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്‌, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ്‌ അനുമാനം. വടക്ക് മെഡിറ്ററേനിയൻ കടലും കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന്‌ സം‌രക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.

ജനങ്ങൾ

വടക്കു പടിഞ്ഞാറു നിന്ന് ലിബിയന്മാരും, വടക്കു കിഴക്കു നിന്ന് സെമറ്റിക് വർഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും നദീതടങ്ങളിലേയ്ക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ്‌ ഈജിപ്റ്റുകാരുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു.

ചരിത്രം

നൈൽ നദിയുടെ പുത്രിയായാണ്‌ ഈജിപ്റ്റ് അറിയപ്പെടുന്നത്. ആഫ്രിക്കയിലെ ചൂടേറിയ കാലാവസ്ഥ നൈൽ നദിയെ എന്നും ജനജീവിതത്തോട് അടുപ്പിച്ചു നിർത്തി. ബി.സി. രണ്ടായിരത്തിനു മുൻപുള്ള ഈജിപ്റ്റിന്റെ ചരിത്രം നിഗമനങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ബി.സി.5000-നും 3000നും ഇടയിലുള്ള കാലഘട്ടം രാജവംശാതീതകാലമാണ്‌. ഈ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഏതാനും ഗോത്രവർഗ്ഗങ്ങളാണ്‌ ഈജിപ്റ്റിൽ നിലനിന്നിരുന്നത്. കാലക്രമത്തിൽ ഇവയെല്ലാം സം‌യോജിച്ച് രണ്ടു രാഷ്ട്രങ്ങൾ ഉടലെടത്തു. അവ ഉപരി ഈജിപ്റ്റ് (Upper Egypt), നിമ്‌ന ഈജിപ്റ്റ് (Lower Egypt) എന്നും അറിയപ്പെടുന്നു. നൈൽ നദിയുടെ ഉത്ഭവസ്ഥാനം ഉൾക്കൊള്ളുന്ന ഈജിപ്റ്റിന്റെ തെക്കൻ പ്രദേശങ്ങൾ ഉപരി ഈജിപ്റ്റും നദീതടപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കു ഭാഗം നിമ്‌ന ഈജിപ്റ്റുമായിരുന്നു.

ഭാഷ

പ്രധാന ലേഖനം: ഈജിപ്ഷ്യൻ ഭാഷ

ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് ഈജിപ്ഷ്യൻ ഭാഷ. ബാർബർ, സെമിറ്റിക് ഭാഷകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു[1].

അവലംബം

  1. Loprieno (1995b) p. 2137

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_സംസ്കാരം&oldid=1646646" എന്ന താളിൽനിന്ന് ശേഖരിച്ചത്