"ഫിദൽ കാസ്ട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഫിഡല്‍ കാസ്ട്രോ: തുടക്കം
(വ്യത്യാസം ഇല്ല)

21:22, 21 സെപ്റ്റംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ് ഫിഡല്‍ കാസ്‌ട്രോ. 1926 ആഗസ്റ്റ് 13-നു ജനിച്ചു. 1959-ല്‍ ഫല്‍ഗെന്‍സിയോ ബത്തീസ്‌റ്റായുടെ ഏകാധിപത്യ ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ അധികാരത്തിലേയ്ക്കെത്തി. 1965-ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആക്കുകയും ചെയ്തു.

ദേശീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ബത്തീസ്റ്റാ ഭരണകൂടത്തിനും അമേരിക്കന്‍ കുത്തകകള്‍ക്കും എതിരെ നടത്തിയ വിമര്‍ശനങ്ങളാണ് കാസ്ട്രോയെ ക്യൂബന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് 1953-ല്‍ മൊണ്‍കാഡ ബാരക്കുകളില്‍ വച്ച് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ട് പോലീസ് പിടിയിലായി. തുടര്‍ന്ന് തടവിലായെങ്കിലും, പിന്നീട് ജയില്‍ മുക്തനായി. മെക്സിക്കോയിലേയ്ക്ക് പോയി ഒളിപ്പോരാളികളെ സംഘടിപ്പിച്ച് പരിശീലിപ്പിക്കുകയും 1956 ഡിസംബറില്‍ ക്യൂബയിലേയ്ക്കു പട നയിച്ച് ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അനുകൂലികളാല്‍ പാവങ്ങളുടെ പടത്തലവനായി അംഗീകരിക്കപ്പെടുകയും പ്രതികൂലികളാല്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള ഒരു വിപ്ലവ കാരിയാണ് ഫിഡല്‍ .

"https://ml.wikipedia.org/w/index.php?title=ഫിദൽ_കാസ്ട്രോ&oldid=16386" എന്ന താളിൽനിന്ന് ശേഖരിച്ചത്