"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:भारतीय प्राविधिक संस्थान
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:인도 공과대학교 പുതുക്കുന്നു: sa:भारतीयप्रौद्योगिकसंस्थानानि (IIT)
വരി 117: വരി 117:
[[ja:インド工科大学]]
[[ja:インド工科大学]]
[[kn:ಭಾರತೀಯ ತಂತ್ರಜ್ಞಾನ ವಿದ್ಯಾಲಯಗಳು]]
[[kn:ಭಾರತೀಯ ತಂತ್ರಜ್ಞಾನ ವಿದ್ಯಾಲಯಗಳು]]
[[ko:인도 공과대학교]]
[[mr:भारतीय तंत्रज्ञान संस्था]]
[[mr:भारतीय तंत्रज्ञान संस्था]]
[[ne:भारतीय प्राविधिक संस्थान]]
[[ne:भारतीय प्राविधिक संस्थान]]
വരി 122: വരി 123:
[[no:Indian Institute of Technology]]
[[no:Indian Institute of Technology]]
[[ru:Индийский институт технологии]]
[[ru:Индийский институт технологии]]
[[sa:भारतीयप्रौद्योगिकसंस्थानानि (IIT)]]
[[sa:भारतीय प्रौद्यौगिकी संस्थानम्]]
[[sv:Indian Institute of Technology]]
[[sv:Indian Institute of Technology]]
[[ta:இந்திய தொழில்நுட்பக் கழகங்கள்]]
[[ta:இந்திய தொழில்நுட்பக் கழகங்கள்]]

02:08, 26 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ ഐ.ഐ.ടികളുടെ സ്ഥാനം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അഥവാ भारतीय प्रौद्योगिकी संस्थान എന്നത് സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ ചില മികച്ച പൊതുമേഖലാ കലാലയങ്ങളുടെ ഒരു ശൃംഖലയാകുന്നു. ഭാരതത്തിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നായി ഭാരത സർ‌ക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇവ. സ്വയംഭരണസ്വഭാവമുള്ള ഈ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യം ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കഴിവുള്ള ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ദരേയും സംഭാവന ചെയ്യുക എന്നതാണ്. 1961 ലെ “ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആക്റ്റ്‌” അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്‌. സ്വതന്ത്ര പരമാധികാരമുള്ള സർവ്വകലാശാലകളാണ് ഓരോ ഐ ഐ ടിയും. ആദ്യ കാലത്ത്‌ സ്ഥാപിച്ച എഴ് ഐ. ഐ. ടി. കളും പുതുതായി സ്ഥാപിച്ച എട്ട് ഐ. ഐ. ടി. കളും ചേർത്ത്‌ രാജ്യത്ത്‌ ആകെ പതിനഞ്ചു ഐ. ഐ. ടി. കൾ ഉണ്ട്. പൊതു പ്രവേശന പരീക്ഷ (ജെ. ഇ. ഇ.) വഴിയാണ് എല്ലാ ഐ. ഐ. ടി.കളും ബി.ടെക് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഗ്രാജുവേറ്റ് ആപ്ടിറ്റൂഡ്‌ ടെസ്റ്റ്‌ (ഗേറ്റ്) വഴിയാണ് എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്.


ഇന്ത്യയിലെ ഐ.ഐ.ടി. കൾ (സ്ഥാപിക്കപ്പെട്ട ക്രമത്തിൽ) ഖരഗ്‌പൂർ, മുംബൈ (ബോംബേ), ചെന്നൈ (മദ്രാസ്), കാൺപൂർ, ഡെൽഹി, ഗുവഹാട്ടി, റൂർക്കി, എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഓരോ ഐ.ഐ.ടി യും സ്വയംഭരണമുള്ളവയും അതേ സമയം ഒരു പൊതു ഐ.ഐ.ടി കൗൺസിൽ വഴി ബന്ധപ്പെട്ടിട്ടുള്ളതുമാണ്.

ഐ.ഐ.ടിയിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും പൊതുവെ ഐഐടിയൻസ് എന്നും ഐഐടി ജൺത (junta) എന്നുമൊക്കെയാണ് അറിയപ്പെടുന്നത്.

ചരിത്രം

സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ സങ്കേതിക വളർച്ചക്ക്‌ ഉന്നത സാങ്കേതിക കലാലയങ്ങൾ ആവശ്യമാണെന്ന രാഷ്ട്ര നേതാക്കളുടെ സങ്കൽപത്തിൽ നിന്നാണ് ഐ ഐ ടി എന്ന ആശയം രൂപം കൊള്ളുന്നത്. ഇന്ത്യയെ സാങ്കേതിക മികവിൽ ലോകത്തിൻറെ മുൻനിരയിലെത്തിക്കാൻ ഐ ഐ ടി കൾക്ക്‌ സാധിക്കും എന്ന് അവർ കണക്കുകൂട്ടി. അങ്ങനെ ഐ ഐ ടി എന്ന ആശയത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റി നിയോഗിക്കപ്പെട്ടു. അന്നത്തെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബി സി റോയ്‌ അതിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. രാജ്യത്തിന്റെ നാലു ദിക്കിലും ഓരോ ഐ ഐ ടി സ്ഥാപിക്കാനാണ് കമ്മറ്റി നിർദേശിച്ചത്.

അങ്ങനെ ആദ്യ ഐ ഐ ടി ഖരഗ്‌പൂരിൽ(1951) സ്ഥാപിതമായി. സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടാൻ ബ്രിടീഷുകാർ ഉപയോഗിച്ചിരുന്ന ഹിജ്‌ലി ജയിലാണ് ആദ്യ ഐ ഐ ടി ആയി മാറിയത്‌.

പ്രവേശനം

ഐ.ഐ.ടി.കളിലേക്കുള്ള ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു പൊതു പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്. (Joint Entrance Exam) എന്ന ഈ പരീക്ഷ പൊതുവേ ഐ.ഐ.ടി.-ജെ.ഇ.ഇ (IIT-JEE)എന്നാണ് അറിയപ്പെടുന്നത്. ഇതു വഴി നാലായിരത്തിലേറെ വിദ്യാർത്ഥികളെയാണ് ഒരു വർഷം ചേർക്കുന്നത്.

ഗേറ്റ് (GATE) സീഡ് (CEED) എന്നീ രണ്ടു പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ബിരുദാനന്തരബിരുദ (പോസ്റ്റ് ഗ്രാജുവേറ്റ്) കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ എടുക്കുന്നത്. പക്ഷേ പോസ്റ്റ്ഗ്രാജുവേറ്റ് പ്രവേശനത്തിന് ഈ പരീക്ഷകളിലെ നിലവാരം മാത്രം മതിയാകണമെന്നില്ല. തുടർന്നുള്ള ഇന്റർവ്യൂ, മറ്റു പരീക്ഷകൾ മുതലായവയും തരണം ചെയ്യേണ്ടി വന്നേക്കാം.


ഐ ഐ ടികളും അവ സ്ഥാപിക്കപ്പെട്ട വർഷവും

  • ഐ ഐ ടി ഖരഗ്‌പൂർ, ഖരഗ്‌പൂർ (1951)
  • ഐ ഐ ടി ബോംബേ, മുംബൈ (1958)
  • ഐ ഐ ടി മദ്രാസ്‌, ചെന്നൈ (1959)
  • ഐ ഐ ടി കാൻപൂർ, കാൻപൂർ (1959)
  • ഐ ഐ ടി ഡൽഹി, ദൽഹി (1963)
  • ഐ ഐ ടി ഗുവാഹത്തി, ഗുവാഹത്തി (1994)
  • ഐ ഐ ടി റൂർക്കി, റൂർക്കി ( 2001)
  • ഐ ഐ ടി ഹൈദരാബാദ് (2008)
  • ഐ ഐ ടി ഭുവനേശ്വർ (2008)
  • ഐ ഐ ടി ഗാന്ധിനഗർ (2008)
  • ഐ ഐ ടി പട്ന (2008)
  • ഐ ഐ ടി രാജസ്ഥാൻ (2008)
  • ഐ ഐ ടി രോപാർ (2008)
  • ഐ ഐ ടി ഇൻഡോർ (2009)
  • ഐ ഐ ടി മാണ്ട്യ (2009)

ഐ.ഐ.ടി ഖരഗ്‌പൂർ

  • ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഐ.ഐ.ടി. (സ്ഥാപനം 1951)

ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ഇവിടത്തെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും കെജിപിയൻസ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എല്ലാ ഐ.ഐ.ടി.കളിലേക്കും വച്ച് ഖരഗ്‌പൂരിനാണ് ഏറ്റവും വലിയ ക്യാമ്പസ് (2100 ഏക്കർ) ഉള്ളത്. ഏറ്റവും കൂടുതർ ഡിപ്പാർട്ടുമെന്റുകളും, ഏറ്റവും കൂടുതൽ വിദ്യാർത്ഥി പ്രവേശനവും ഖരഗ്‌പൂരിൽ തന്നെ.

പ്രധാന ഉത്സവങ്ങൾ

  • ഇല്ല്യൂമിനേഷൻസും രംഗോലിയും
  • സ്പ്രിങ് ഫെസ്റ്റ്
  • ക്ഷിതിജ്

ഐ.ഐ.ടി ബോംബെ

ഐ.ഐ.ടി. ബോംബേ (ഐഐടിബി എന്നും പരക്കെ അറിയപ്പെടുന്നു.) മുംബൈയിലെ പവൈ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും വലിയ കലാലയമാണിത്.

പ്രധാന ഉത്സവങ്ങൾ

  • മൂഡ് ഇൻഡിഗോ (കലോത്സവം)
  • ടെൿഫെസ്റ്റ് (ശാസ്ത്രസംബന്ധിയായ ഉത്സവം)

ഐ.ഐ.ടി. മദ്രാസ്

ചെന്നൈയിലെ അഡയാർ എന്ന സ്ഥലത്താണ് ഐ.ഐ.ടി. മദ്രാസ് സ്ഥിതി ചെയ്യുന്നത്. 1959-ൽ പശ്ചിമ-ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ[1] സ്ഥാപിക്കപ്പെട്ട ഇത് ഇന്ത്യയിലെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഏകദേശം 460 അദ്ധ്യാപകരും 4500 വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്[2]. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്[3].

ഐ.ഐ.ടി. കാൺപൂർ

1960-ൽ സ്ഥാപിക്കപ്പെട്ടു. എഞ്ചിനീയറിങ്ങിലുള്ള ഗവേഷണത്തിലും ശാസ്ത്രത്തിലും, Undergraduate പഠനങ്ങളിലുമാണ് ഐ.ഐ.ടി. കാൺപൂർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. കാൺപൂർ ജില്ലയിലെ കല്യാൺപൂർ എന്ന ഗ്രാമത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

പ്രധാന ഉത്സവങ്ങൾ

  • അന്തരാഗ്നി (കലോത്സവം)
  • ടെക്‌കൃതി (ശാസ്‌ത്രസാങ്കേതിക ഉത്സവം)
  • മെഗാബക്ക്സ് (മാനേജ്‌മെന്റ് ഉത്സവം)
  • ഉദ്‌ഘോഷ് (കായികോത്സവം)

ഐ.ഐ.ടി. ഡെൽഹി

പണ്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഏന്റ് ടെക്നോളജി ഡെൽഹി എന്നാണ് അറിയപ്പെട്ടീരുന്നത്. 1963-ൽ ഐ.ഐ.ടി.യായി ഉയർത്തപ്പെട്ടു. തെക്കേ ഡെൽഹിയിലെ ഹൌസ് ഘാസ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 320 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ക്യാമ്പസില് 2265 ബിരുദ വിദ്യാർത്ഥികളും 1718 ബിരുദാനന്തര വിദ്യാർത്ഥികളും പഠിക്കുന്നു.

പ്രധാന ഉത്സവങ്ങൾ

  • റോന്ദേ-വൂ (കലോത്സവം)

ഐ.ഐ.ടി. ഗുവഹാട്ടി

വടക്കുകിഴക്കേ ഇന്ത്യയിലെ ഗുവഹാത്തിയിൽ, ഇന്ത്യയിലെ ആറാമത്തെ ഐ.ഐ.ടി.യായി സ്ഥാപിക്കപ്പെട്ടു. ബ്രഹ്മപുത്ര നദിയുടെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്ന ഐ.ഐ.ടി.ജി. ക്യാമ്പസില് 152 അദ്ധ്യാപകരും, 1300 Undergraduate വിദ്യാർത്ഥികളും 500 postgraduate വിദ്യാർത്ഥികളും ഉണ്ട്.

ഐ.ഐ.ടി. റൂർക്കി

ഉത്തർഖണ്ഡ് സംസ്ഥാനത്തിലെ റൂർക്കി എന്ന ചെറിയ പട്ടണപ്രദേശത്ത് സ്ഥിതിചെയ്യുന്നു. തോംസൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്ന പേരിൽ ബ്രിട്ടീഷുകാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഇത്. ഗംഗാ കനാലിന്റെ നിർമ്മാണത്തിനു വേണ്ട എൻജിനീയർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത് ആരംഭിച്ചത്. 1846 ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജാണ്.

1949-ൽ യൂണിവെഴ്സിറ്റി ഓഫ് റുർക്കിയായി ഉയർത്തപ്പെട്ടു. 2001 ലാണ് ഇത് ഐഐറ്റിയായി ഉയർത്തപ്പെട്ടത്.

അവലമ്പം

  1. http://www.iitm.ac.in/institute
  2. http://www.iitm.ac.in/institute
  3. http://www.iitm.ac.in/aboutcampus

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Link FA ഫലകം:Link FA