"കോശദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 14: വരി 14:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
* Luby-Phelps K. [http://www.rpgroup.caltech.edu/courses/aph161/Handouts/Luby-Phelps2000.pdf Cytoarchitecture and physical properties of cytoplasm: volume, viscosity, diffusion, intracellular surface area.] ''Int Rev Cytol.'' 2000;192:189-221.
* Luby-Phelps K. [http://www.rpgroup.caltech.edu/courses/aph161/Handouts/Luby-Phelps2000.pdf Cytoarchitecture and physical properties of cytoplasm: volume, viscosity, diffusion, intracellular surface area.] ''Int Rev Cytol.'' 2000;192:189-221.

[[en:Cytoplasm]]

15:42, 31 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജീവകോശങ്ങൾക്കുള്ളിൽ പ്ലാസ്മാസ്തരത്തിനുള്ളിൽ, മർമ്മത്തിനു പുറത്തായി കാണപ്പെടുന്ന ജെല്ലി രൂപത്തിലുള്ള പദാർത്ഥമാണ് കോശദ്രവ്യം അഥവാ സൈറ്റോപ്ലാസം. കോശത്തിനകത്ത് മർമ്മതിനുപുറത്തുള്ള കോശാംഗങ്ങളെയെല്ലാം നിലനിർത്തുന്നത് കോശദ്രവ്യമാണ്. കോശദ്രവ്യത്തിന്റെ 80 ശതമാനവും ജലമാണ്. പ്രോകാരിയോട്ട് കോശങ്ങളിൽ മർമ്മമില്ലാത്തതിനാൽ കോശവസ്തുക്കളെല്ലാം കോശദ്രവ്യത്തിനുള്ളിലുൾക്കൊണ്ടിരിക്കുന്നു. എന്നാൽ യൂക്കാരിയോട്ടുകളിൽ മർമ്മം ഒഴികെയുള്ള ഭാഗങ്ങളാണ് കോശദ്രവ്യം എന്നറിയപ്പെടുന്നത്. ഗ്ലൈക്കോളിസിസ് പോലെയുള്ള ഊർജ്ജോൽപ്പാദന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കോശദ്രവ്യത്തിലാണ്.

വ്യത്യസ്തഭാഗങ്ങൾ

എൻഡോപ്ലാസം

കോശദ്രവ്യത്തിന്റെ ഉള്ളിലുള്ള തരികൾ പോലെ ഉൾപ്പെട്ടിരിക്കുന്ന ഭാഗമാണ് എൻഡോപ്ലാസം.

എക്ടോപ്ലാസം

കോശദ്രവ്യത്തിന്റെ തെളിഞ്ഞ പുറം ഭാഗത്തെ എക്ടോപ്ലാസം എന്നുവിളിക്കുന്നു.

സൈറ്റോസോൾ

കോശാംഗങ്ങൾക്കുപുറത്തായി കാണപ്പെടുന്ന കോശദ്രവ്യഭാഗമാണ് സൈറ്റോസോൾ. കോശദ്രവ്യത്തിന്റെ 70 ശതമാനവും സൈറ്റോസോളാണ്.

കോശാംഗങ്ങൾ

ഒരു പുറം സ്തരത്താൽ ആവരണം ചെയ്തിട്ടുള്ള എല്ലാ ഭാഗങ്ങളേയും കോശാംഗങ്ങൾ എന്നുവിളിക്കാം. റൈബോസോം, അന്തർദ്രവ്യജാലിക, ഗോൾഗി വസ്തുക്കൾ, ലൈസോസോം, മൈറ്റോകോൺഡ്രിയ, ഫേനം എന്നിവ കോശാംഗങ്ങൾക്കുദാഹരണങ്ങളാണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോശദ്രവ്യം&oldid=1316420" എന്ന താളിൽനിന്ന് ശേഖരിച്ചത്