"കോപ്റ്റിക് ഓർത്തഡോക്സ്‌ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: lt:Koptų stačiatikių bažnyčia
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ga:Eaglais Ortadocsach Choptach
വരി 49: വരി 49:
[[fr:Église copte orthodoxe]]
[[fr:Église copte orthodoxe]]
[[frp:Égllése copta ortodoxe]]
[[frp:Égllése copta ortodoxe]]
[[ga:Eaglais Ortadocsach Choptach]]
[[he:נצרות קופטית]]
[[he:נצרות קופטית]]
[[hr:Koptska crkva]]
[[hr:Koptska crkva]]

12:00, 4 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Shenouda&didimos-2.jpg
അലക്സാന്ത്രിയൻ മാർപാപ്പ ഷെനൂദ തൃതീയൻ (ഇടത്തു്)സഹോദരീസഭാതലവനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയോടൊപ്പം

ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നാണ് അലക്സാന്ത്രിയൻ ഈഗുപ്തായ ഒർത്തഡോക്സ് സഭ. ഈ സഭയ്ക്കു് അലക്സാന്ത്രിയൻ കോപ്റ്റിക് ഒർത്തഡോക്സ് സഭയെന്നും പേരുണ്ടു്.

അയ്ഗുപ്തോസ് (Aigyptos) എന്ന ഗ്രീക്കു് പദത്തിൽ നിന്നാണു് ഈഗുപ്തായ , കോപ്റ്റിക് , കോപ്റ്റ്, ഈജിപ്ത് തുടങ്ങിയ വാക്കുകളുണ്ടായതു്. [1]

ചരിത്രത്തിൽ

ഈഗുപ്തായ സഭ ക്രി.വ 42-ൽ‍ രൂപംകൊണ്ടുവെന്നും സുവിശേഷകനായ മർ‍ക്കോസാണു് ഒന്നാമത്തെ മേലദ്ധ്യക്ഷനെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതിന്റെപേരിൽ‍ സുവിശേഷകനായ മർ‍ക്കോസിന്റെ സിംഹാസനം എന്നും ഈ സഭ അറിയപ്പെടുന്നു. അലക്സാന്ത്രിയയായിരുന്നു സഭാകേന്ദ്രം.

ഈഗുപ്തായ സഭയുടെ മേലദ്ധ്യക്ഷനായ അലക്സാന്ത്രിയൻ മാർപാപ്പ ക്രൈസ്തവലോകത്തെ പ്രമുഖനായി കണക്കാക്കപ്പെട്ടിരുന്നു. നിക്യയിലും (ക്രി.വ 325) കുസ്തന്തീനോപ്പോലീസിലും (ക്രി.വ 381) എഫെസോസിലും (ക്രി.വ 431) വച്ചു് കൂടിയ ആകമാന സുന്നഹദോസുകളിൽ‍ പ്രമാണിത്തം വഹിച്ചതു് അലക്സാന്ത്രിയൻ നേതാക്കൻമാരായിരുന്നു. റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ആസ്ഥാനമായിരുന്ന റോമാസഭാദ്ധ്യക്ഷനും അലക്സാന്ത്രിയൻ സഭാദ്ധ്യക്ഷനും തമ്മിലുള്ള മൽ‍സരമായിരുന്നു ക്രി.വ 451-ലെ കൽക്കദോൻ സുന്നഹദോസും പിളർ‍പ്പും. ക്രൈസ്തവസഭയിൽ‍ ഇന്നും നിലനിൽ‍ക്കുന്ന ഏറ്റവും പുരാതനമായ സഭാപിളർ‍പ്പാണിതു് (പൗരസ്ത്യ സഭ നെസ്തോറിയൻ‍ വിശ്വാസം സ്വീകരിച്ചതു് ക്രി.വ 486-നു് ശേഷമാണു്).

ഇപ്പോഴത്തെ സ്ഥിതി

11-ആം നൂറ്റാണ്ടിൽ ആസ്ഥാനം കെയ്റോയിലേക്ക് മാറ്റി. ഈജിപ്തിലെ ജനസംഖ്യയിൽ‍ 10% ആയി ചുരുങ്ങിയ ക്രൈസ്തവരിൽ‍ 95% ഈഗുപ്തായ ഒർത്തഡോക്സ് സഭക്കാരാണു്. ഈജിപ്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു് പൊതുവേദിയിൽ‍ പ്രധാനമന്ത്രിയുടേതിനോടൊപ്പം സ്ഥാനം ലോക സുന്നിമുസ്ലീം പഠനകേന്ദ്രമായ അൽ‍ അസ്ഹർ‍ സർ‍വകലാശാലയുടെ ഗ്രാൻ‍ഡ് ഷെയ്ക്കിനും അലക്സാന്ത്രിയൻ മാർപാപ്പയ്ക്കും ഉണ്ടു് .

മുഖപത്രമായ എൽ കറാസ അറബിയിലും ആംഗലഭാഷയിലും പ്രസിദ്ധീകരിയ്ക്കുന്നു. അഗാപി റ്റിവി എന്ന ഉപഗ്രഹ ചാനലും സഭ നടത്തുന്നു.

അംഗസംഖ്യ: ഒരുകോടി അറുപതു് ലക്ഷം.

തലവൻ:‍ അലക്സാന്ത്രിയൻ മാർപാപ്പയായ ഷെനൂദ തൃതീയൻ

അവലംബം

  1. കോപ്റ്റിക് എൻസൈക്ലോപ്പീഡിയ

പുറമേയ്ക്കുള്ള കണ്ണികൾ