ചരിത്രാഖ്യായിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രസംഭവങ്ങളേയും കൽപ്പിതകഥയേയും കൂട്ടിയിണക്കി എഴുതുന്ന കഥകളാണ് ചരിത്രാഖ്യായികകൾ. ഇവയിൽ ചരിത്രത്തിലെ ഒരു പ്രത്യേകകാലഘട്ടത്തിൽ കഥ നടക്കുന്നതായും, ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതായുംകാണാം. എന്നാണ് ബ്രിട്ടാണിക്ക വിജ്ഞാനകോശം ചരിത്രാഖ്യായികയെ നിർവചിച്ചിരിക്കുന്നത്.[1] പല നൂറ്റാണ്ടുകളിൽ പല ഭാഷകളിലായി ധാരാളം ചരിത്രാഖ്യായികകൾ രചിക്കപ്പെട്ടിട്ടുണ്ട്. ചില ചരിത്രാഖ്യായികകൾ കാല്പനിക ദേശീയതയെ പ്രോത്സാഹിപ്പിക്കുകയുണ്ടായിട്ടുണ്ട്. പല ചരിത്രാഖ്യായികളും ചരിത്രരചനയെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും; ചരിത്ര കഥാപാത്രങ്ങളെയും അവയുടെ പശ്ചാത്തലത്തെയും കെട്ടിച്ചമച്ച ചരിത്രവും(Invented History), ഭാവനയും(Fantasy) സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചരിത്രാഖ്യായികകളുടെ ചരിത്രപരമായ കൃത്യത(Historical accuracy) ചോദ്യം ചെയ്യപ്പെടാറുണ്ട്.


സി.വി. രാമൻപിള്ളയുടെ, മാർത്താണ്ഡവർമ്മ, ധർമ്മരാജാ തുടങ്ങിയ നോവലുകൾ മലയാളത്തിലെ ചരിത്രാഖ്യായികകൾക്കുദാഹരണമാണ്.

അവലംബം[തിരുത്തുക]

  1. "Historical Novel". ബ്രിട്ടാണിക്ക വിജ്ഞാനകോശം. Retrieved 1 ഒക്ടോബർ 2011.
"https://ml.wikipedia.org/w/index.php?title=ചരിത്രാഖ്യായിക&oldid=2721642" എന്ന താളിൽനിന്ന് ശേഖരിച്ചത്