ഡേവിഡ് വാർക്ക് ഗ്രിഫിത്ത്
ഡി.ഡബ്ലിയു.ഗ്രിഫിത്ത് | |
---|---|
ജനനം | David Llewelyn Wark Griffith |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നടൻ, സിനിമാ നിർമ്മാതാവ് |
സജീവ കാലം | 1908–1931 |
ജീവിതപങ്കാളി(കൾ) | Linda Arvidson (1906–1936) Evelyn Baldwin (1936–1947) |
1875 ജനുവരി 22 നു അമേരിക്കയിലെ കെന്റിക്കിലെ ക്രൈസ്റ്റ്വുഡിൽ ജനിച്ചു. നിശ്ശബ്ദ സിനിമ ചലച്ചിത്രസംവിധായകൻ. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയിൽ 400 ബയോഗ്രാഫ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ദ അഡ്വഞ്ചേഴ്‌സ് ഡോളിയായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ൽ സ്വന്തം നിർമ്മാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മൾട്ടിറീൽ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള ബർത്ത് ഒഫ് എ നേഷൻ (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തിൽ ചിരപ്രതിഷ്ഠനൽകി. ഫീച്ചർ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു.
ചിത്രങ്ങൾ
[തിരുത്തുക]ജൂഡിത്ത് ഒഫ് ബെഥൂലിയ (1914), ദി ബർത്ത് ഓഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916), ബ്രോക്കൺ ബ്ലോസംസ് (1919), വേ ഡൗൺ ഈസ്റ്റ് (1920), ഓർഫൻസ് ഒഫ് ദ സ്റ്റോം (1921), അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931). 1948 ജൂലായ് 23 നു മസ്തിഷ്കാഘാതം മൂലം കാലിഫോർണിയയിലെ ഹോളിവുഡിൽ അന്തരിച്ചു.