ജീൻ ബാർട്ടിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീൻ ബാർട്ടിക്ക്
ജനനം
Betty Jean Jennings

(1924-12-27)ഡിസംബർ 27, 1924
മരണംമാർച്ച് 23, 2011(2011-03-23) (പ്രായം 86)
കലാലയം
ജീവിതപങ്കാളി(കൾ)William Bartik
പുരസ്കാരങ്ങൾComputer Pioneer Award of the IEEE Computer Society (2008)
Engineering career
Employer(s)
Significant projectsENIAC
Significant awards

ജീൻ ബാർട്ടിക്ക് (ഡിസംബർ 27, 1924-മാർച്ച് 23, 2011) എനിയാക്കിന്റെ യഥാർത്ഥ പ്രോഗ്രാമർമാരിൽ ഒരാളാണ്.

ബാർട്ടിക് സ്കൂളിൽ ഗണിതശാസ്ത്രം പഠിച്ചു, തുടർന്ന് പെൻസിൽവാനിയ സർവകലാശാലയിൽ ജോലി ആരംഭിച്ചു, ആദ്യം ബാലിസ്റ്റിക് ട്രാക്കുകൾ സ്വമേധയാ കണക്കാക്കുകയും തുടർന്ന് എനിയാക്ക് ഉപയോഗിച്ച് അങ്ങനെ ചെയ്യുകയും ചെയ്തു. ബെറ്റി ഹോൾബെർട്ടൺ, റൂത്ത് ടീറ്റൽബോം, കാത്‌ലീൻ അന്റൊനെല്ലി, മാർലിൻ മെൽറ്റ്‌സർ, ഫ്രാൻസെസ് സ്പെൻസ് എന്നിവരായിരുന്നു മറ്റ് അഞ്ച് എനിയാക്ക് പ്രോഗ്രാമർമാർ. ബാർട്ടിക്കും അവരുടെ സഹപ്രവർത്തകരും എനിയാക്കിൽ പ്രവർത്തിക്കുമ്പോൾ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനപരമായ പലതും വികസിപ്പിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു, കാരണം അത് ഇത്തരത്തിലുള്ള ആദ്യത്തെ കമ്പ്യൂട്ടറായിരുന്നു.

എനിയാക്കിലെ ജോലിക്ക് ശേഷം, ബാർട്ടിക് ബിനാക്(BINAC), യൂണിവാക്(UNIVAC) എന്നിവയിൽ ജോലി ചെയ്തു, കൂടാതെ എഴുത്തുകാരി, മാനേജർ, എഞ്ചിനീയർ, പ്രോഗ്രാമർ എന്നീ നിലകളിൽ വിവിധ സാങ്കേതിക കമ്പനികളിൽ സമയം ചിലവഴിച്ചു. പിന്നീടുള്ള വർഷങ്ങൾ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായി ചെലവഴിച്ച അവർ 2011-ൽ ഹൃദയസ്തംഭനത്തിന്റെ സങ്കീർണതകൾ മൂലം മരിച്ചു.

കണ്ടന്റ്-മാനേജ്മെന്റ് ചട്ടക്കൂട് ദ്രുപാലിന്റെ ഡിഫോൾട്ട് തീം, ബാർട്ടിക്, അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[1]

മുൻകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1924ൽ മിസ്സോറിയിലെ ജെൻട്രി ഗ്രാമത്തിൽ ബെറ്റി ജീൻ ജെന്നിംഗ്സ് [2] എന്ന അവർ ജനിച്ചു. വടക്ക്- പടിഞ്ഞാറൻ മിസ്സോറിയിലെ അധ്യാപകരുടെ സംസ്ഥാനകോളേജിൽ ചേർന്ന് ഗണിതശാസ്ത്രത്തിൽ വിദഗ്ദ്ധയായ അവർ 1945ൽ ബിരുദധാരിയായി. ജെന്നിംഗ് മാത്രമാണ് അവരുടെ കോളേജിൽ ഗണിതം മുഖ്യവിഷയമായി എടുത്ത് ബിരുദം കരസ്ഥമാക്കിയത്. ജെന്നിംഗിന്റെ അച്ഛൻ വില്ല്യും സ്മിത്ത് ജെന്നിംഗ് (1893-1971) അലാന്തസ്സ് ഗ്രോവിൽ കർഷകനോടൊപ്പം ഒരു അദ്ധ്യാപകനായിരുന്നു. പതിനേഴാം വയസ്സിലാണ് വില്ല്യം അദ്ദേഹത്തിന്റെ അദ്ധ്യാപനജീവിതമാരംഭിച്ചത്. അതേ വർഷം തന്നെ അദ്ദേഹം വിദ്യാഭ്യാസം പുർത്തിയാക്കി. ജെന്നിംഗിന്റെ അമ്മ ലുല മേയ് സ്പെയ്ൻഹോവർ (1887-1988) അലാന്തസ്സിൽ നിന്നുള്ളതാണ്. അവരുടെ മാതാപിതാക്കൾ ഫെബ്രുവരി 21, 1914 ൽ അലാന്തസ്സിലെ തോട്ടത്തിൽ വിവാഹിതരായി. ജെന്നിംഗിന് William Smith Jennings, born 10 January 1915; Robert Newton Jennings, born 15 March 1918; and Raymond D Jennings, born 23 January 1922 എന്നീ 3 മുതിർന്ന സഹോദരന്മാർ ഉണ്ട്. അതോടൊപ്പം അവർക്ക് Emma Estella Jennings, born 11 August 1916, Lulu May Jennings, born 22 August 1919 എന്നീ 2 മുതിർന്ന സഹോദരിമാരും Mable Kathleen എന്നീ പ്രായം കുറഞ്ഞ സഹോദരിയുമുണ്ട്. [3]

അവലംബം[തിരുത്തുക]

  1. "Bartik". Drupal. 22 February 2010. Retrieved 2015-11-16.
  2. Some sources (Goldstine, McCartney) cite her name as Elizabeth Jennings; this is incorrect. Her birth certificate reads Betty Jean Jennings.
  3. "Jean Bartik". Computer History Museum. Archived from the original on 2016-07-03. Retrieved 12/11/14. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജീൻ_ബാർട്ടിക്ക്&oldid=3829697" എന്ന താളിൽനിന്ന് ശേഖരിച്ചത്