ഗോർഗൻ
ഗോർഗൻ گرگان എസ്തറാബാദ് | |||||
---|---|---|---|---|---|
City | |||||
ഗോർഗൻ ടവർ, ഗോർഗൻ മസ്ജിദ്, ഗോർഗൻ കൊട്ടാരം, റൗണ്ട്എബൗട്ട്. | |||||
Coordinates: 36°50′19″N 54°26′05″E / 36.83861°N 54.43472°E | |||||
Country | ഇറാൻ | ||||
പ്രവിശ്യ | ഗൊലെസ്താൻ | ||||
County | ഗോർഗൻ | ||||
ബക്ഷ് | മദ്ധ്യം | ||||
• മേയർ | Abdolreza Dadboud[1] | ||||
• നഗരസഭാ ചെയർപേഴ്സൺ | ഫൈസെ അബ്ദുല്ലാഹി | ||||
• City | 1,700 ച.കി.മീ.(656 ച മൈ) | ||||
ഉയരം | 155 മീ(509 അടി) | ||||
(2016 Census) | |||||
• നഗരപ്രദേശം | 350,676 [2] | ||||
സമയമേഖല | UTC+03:30 (IRST) | ||||
• Summer (DST) | UTC+04:30 (IDST) | ||||
Climate | Csa | ||||
ഗോർഗൻ at GEOnet Names Server |
ഗോർഗൻ ( പേർഷ്യൻ: گرگان [ɡoɾˈɡɒːn] ⓘ; also romanized as Gorgān, Gurgān, and Gurgan) ഇറാനിലെ ഗോലെസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. മുമ്പ് എസ്തറാബാദ് (استرآباد [ʔæsˌtæɾɒːˈbɒːd]; അസ്തറാബാദ്, അസ്‌റ്ററാബാദ്, എസ്തറാബാദ് എന്നിങ്ങനെ റോമൻവൽക്കപ്പെട്ട പേരുകളുമുണ്ടായിരുന്നു.[3] കാസ്പിയൻ കടലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (19 മൈൽ) അകലെ ടെഹ്‌റാന്റെ വടക്ക് കിഴക്കായി ഏകദേശം 400 കിലോമീറ്റർ (250 മൈൽ) ദൂരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 2006 ലെ സെൻസസിൽ; നഗര ജനസംഖ്യ 73,702 കുടുംബങ്ങളിലായി 269,226 ആയിരുന്നു.[4]
ചരിത്രം
[തിരുത്തുക]തുറെങ് ടെപെ, ഷാ ടെപെ എന്നിവയുൾപ്പെടെ നിയോലിത്തിക്ക്, ചാൽകോലിത്തിക്ക് കാലഘട്ടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളടങ്ങിയ നിരവധി പുരാവസ്തു സ്ഥലങ്ങൾ ഗോർഗൻ നഗരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ മറ്റ് ചില നിയോലിത്തിക്ക് സൈറ്റുകൾ യാരിം ടെപെ, സാംഗെ ചാക്സ്മാക് എന്നിവയാണ്. കൂടാതെ, സമീപത്തുള്ള ഷഹറൂദ് സമതലത്തിലും അത്തരം നിരവധി സ്ഥലങ്ങളുണ്ട്. ഗോർഗൻ സമതലത്തിലെ നിയോലിത്തിക്ക് സൈറ്റുകളുടെ എണ്ണം ഇപ്പോൾ അമ്പതിലേറെയാണെന്ന് കണക്കാക്കിയിരിക്കുന്നു.[5]
ഗ്രീക്ക് ചരിത്രകാരനായ അരിയന്റെ അഭിപ്രായത്തിൽ, ഇവിടെ നിലനിന്നിരുന്ന സദ്രകാർട്ട ഹിർകാനിയയിലെ ഏറ്റവും വലിയ നഗരവും "രാജകൊട്ടാരത്തിന്റെ" സ്ഥലവുമായിരുന്നു. "മഞ്ഞ നഗരം" എന്ന അർത്ഥമുള്ള ഈ പദം, ആ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വളർന്നിരുന്ന ധാരാളം ഓറഞ്ച്, നാരങ്ങ, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയിൽ നിന്നാണ് ലഭിച്ചത്. അതിന്റെ സ്ഥാപകനായിരുന്ന സൈറസ് ദി ഗ്രേറ്റ് (559-530 ബിസി) അല്ലെങ്കിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ കാംബിസെസിന്റെ (ബിസി 530-522) ഭരണകാലത്ത് ഹിർകാനിയ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഭാഗമായി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ മതിലായ ഗ്രേറ്റ് വാൾ ഓഫ് ഗോർഗൻ പാർത്തിയൻ, സസാനിയൻ കാലഘട്ടങ്ങളിൽ നിർമ്മിച്ചതാണ്. സസാനിഡ് ഭരണകാലത്ത്, "ഗുർഗാൻ" ഒരു നഗരത്തിന്റെയും പ്രവിശ്യാ തലസ്ഥാനത്തിന്റെയും പ്രവിശ്യയുടെയും പേരായി പ്രത്യക്ഷപ്പെട്ടു.[6]
എട്ടാം നൂറ്റാണ്ടിൽ പേർഷ്യ മുസ്ലീം അറബികളുടെ ആധിപത്യത്തിലായതിനുശേഷവും ഗോർഗൻ ഒരു സൊരാഷ്ട്രിയൻ രാജ്യമെന്ന നിലയിൽ അതിന്റെ സ്വാതന്ത്ര്യം നിലനിർത്തിയിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിലെ മംഗോളിയൻ അധിനിവേശത്തിൽ "പഴയ ഗോർഗൻ" നശിപ്പിക്കപ്പെട്ടതോടെ ഈ പ്രദേശത്തിന്റെ മധ്യഭാഗം "അസ്തരാബാദ്" എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും, അതിനെ നിലവിൽ "ഗോർഗൻ" എന്ന് വിളിക്കുകയും ചെയ്യുന്നു. ഗോർഗനും ചുറ്റുപാടുമുള്ള മേഖലകളും ചിലപ്പോൾ തബരിസ്ഥാൻ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. ഖജർ രാജവംശത്തിന്റെ കാലത്ത് അസ്തരാബാദ് രാഷ്ട്രീയപരമായും മതപരമായും പ്രാധാന്യമുള്ള ഒരു നഗരമായിരുന്നു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]വിശാലമായ ഡാഷ്റ്റ്-ഇ ഗോർഗൻ (ഗോർഗൻ സമതലം) നഗരത്തിന് വടക്കായി സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി 37°00' - 37°30' വടക്കൻ അക്ഷാംശത്തിലും 54°00' - 54°30' കിഴക്കൻ രേഖാംശത്തിലും സ്ഥിതിചെയ്യുന്ന നഗരം ഏകദേശം 170 ചതുരശ്ര കിലോമീറ്റർ (66 ചതുരശ്ര മൈൽ) വിസ്തീർണ്ണം ഉൾക്കൊള്ളുന്നു. ഗോർഗൻ നഗരത്തിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ (93 മൈൽ) കിഴക്കായി ഇറാനിലെ ജന്തുജാലങ്ങളുടെ വലിയൊരു ഭാഗമുള്ള ഗോലെസ്ഥാൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.
ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ കാലാവസ്ഥയുള്ള (കോപ്പൻ: Cfa, Trewartha: Cf), ഗോർഗൻ നഗരത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ വേനൽക്കാലവും തണുത്തതും ഈർപ്പമുള്ളതുമായ ശൈത്യകാലമാണ് അനുഭവപ്പെടാറുള്ളത്. അത്തരമൊരു കാലാവസ്ഥയ്ക്ക് പിന്നിലെ ഫലപ്രദമായ ഘടകങ്ങൾ അൽബോർസ് പർവതനിര, പർവതങ്ങളുടെ ദിശ, പ്രദേശത്തിന്റെ ഉയരം, കടലിലേക്കുള്ള ദൂരം, സസ്യങ്ങളടങ്ങിയ ഉപരിതലം, പ്രാദേശിക വാതങ്ങൾ ഇത്യാദിയാണ്.
Gorgan പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 29 (84) |
32.4 (90.3) |
35 (95) |
39 (102) |
43 (109) |
45 (113) |
44 (111) |
44 (111) |
41.6 (106.9) |
39 (102) |
36 (97) |
29.2 (84.6) |
45 (113) |
ശരാശരി കൂടിയ °C (°F) | 12.4 (54.3) |
13.1 (55.6) |
15.3 (59.5) |
21.2 (70.2) |
26.9 (80.4) |
30.9 (87.6) |
32.6 (90.7) |
32.7 (90.9) |
29.9 (85.8) |
24.8 (76.6) |
18.8 (65.8) |
14.3 (57.7) |
22.74 (72.93) |
പ്രതിദിന മാധ്യം °C (°F) | 7.9 (46.2) |
8.5 (47.3) |
10.7 (51.3) |
16.0 (60.8) |
21.2 (70.2) |
25.4 (77.7) |
27.7 (81.9) |
27.8 (82) |
24.8 (76.6) |
19.4 (66.9) |
13.9 (57) |
9.8 (49.6) |
17.76 (63.96) |
ശരാശരി താഴ്ന്ന °C (°F) | 3.4 (38.1) |
3.8 (38.8) |
6.1 (43) |
10.7 (51.3) |
15.5 (59.9) |
19.9 (67.8) |
22.8 (73) |
22.9 (73.2) |
19.6 (67.3) |
13.9 (57) |
8.9 (48) |
5.2 (41.4) |
12.73 (54.9) |
താഴ്ന്ന റെക്കോർഡ് °C (°F) | −10 (14) |
−6 (21) |
−3.2 (26.2) |
0 (32) |
2.8 (37) |
10 (50) |
15 (59) |
13 (55) |
9 (48) |
3 (37) |
−2 (28) |
−7 (19) |
−10 (14) |
മഴ/മഞ്ഞ് mm (inches) | 55.0 (2.165) |
55.8 (2.197) |
79.4 (3.126) |
52.8 (2.079) |
44.1 (1.736) |
33.4 (1.315) |
22.2 (0.874) |
27.3 (1.075) |
38.9 (1.531) |
66.1 (2.602) |
68.5 (2.697) |
57.5 (2.264) |
601 (23.661) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 7.4 | 8.0 | 10.5 | 8.0 | 6.1 | 4.2 | 3.7 | 4.2 | 5.2 | 5.7 | 6.7 | 6.8 | 76.5 |
% ആർദ്രത | 73 | 73 | 74 | 72 | 67 | 64 | 65 | 68 | 69 | 70 | 73 | 74 | 70.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 135.3 | 128.1 | 132.3 | 164.6 | 207.6 | 220.4 | 221.9 | 220.5 | 196.3 | 196.4 | 151.1 | 132.8 | 2,107.3 |
ഉറവിടം: Synoptic Stations Statistics |
അവലംബം
[തിരുത്തുക]- ↑ "شهردار گرگان معرفی شد- اخبار استانها - اخبار تسنیم - Tasnim". خبرگزاری تسنیم - Tasnim.
- ↑ "Statistical Center of Iran > Home". www.amar.org.ir.
- ↑ ഗോർഗൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3064853" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
- ↑ Kourosh Roustaei (2017), Neolithic developments in the Gorgan Plain, south-east of the Caspian Sea. academia.edu
- ↑ Bivar, A.D.H. "Gorgan" Encyclopædia Iranica online