കിം ജോങ് ഇൽ
ദൃശ്യരൂപം
കിം ജോങ് ഇൽ | |
Chosŏn'gŭl | 김정일 |
---|---|
Hancha | |
Revised Romanization | Gim Jeong(-)il |
McCune–Reischauer | Kim Chŏngil |
ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്നു കിം ജോങ് ഇൽ. കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികളും സ്വീകരിച്ചിരുന്നു. 2010-ൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ 31-ആമനായിരുന്നു. 2011 ഡിസംബർ 17-ന് ഒരു തീവണ്ടിയാത്രക്കിടെ ഹൃദയസ്തംഭനം മൂലം നിര്യാതനായി.[2] മരിക്കുമ്പോൾ വർക്കേഴ്സ് പാർടി ഓഫ് കൊറിയ (ഡബ്ല്യൂപികെ) ജനറൽ സെക്രട്ടറിയും ദേശീയ പ്രതിരോധ കമീഷൻ ചെയർമാനും കൊറിയൻ ജനകീയസേനയുടെ (കെപിഎ) സുപ്രീം കമാൻഡറുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "N. Korean leader Kim dead: state TV". Archived from the original on 2012-01-08. Retrieved 19 December 2011.
- ↑ കിം ജോങ് ഇൽ അന്തരിച്ചു ദേശാഭിമാനി വാർത്ത