കാരുബാരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കാരുബാരു .[1][2]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി കാരുബാരു സേയുവാരു
ഗലരേ നീവലെ സാകേത നഗരിനി
അയോധ്യാനഗരം അങ്ങയെപ്പോലെ ഭരിക്കാൻ
കഴിയുന്ന രാജാക്കന്മാർ വേറെ ആരുണ്ട്?
അനുപല്ലവി ഊരിവാരു ദേശ ജനുലു വര
മുനുലുപ്പൊംഗുചുനു ഭാവുകുലയ്യേ
ആ നഗരത്തിലെ ജനങ്ങൾ, രാജ്യത്തെ പ്രജകൾ അനുഗ്രഹീതരായ
മുനിമാർ എന്തുമാത്രം ഭാഗ്യം ചെയ്തവരാണവർ
ചരണം നെലകു മൂഡു വാനലഖില വിദ്യല
നേർപു കലിഗി ദീർഘായുവു കലിഗി
ചലമു ഗർവ രഹിതുലുഗാ ലേദാ
സാധു ത്യാഗരാജ വിനുത രാമ
എല്ലാ മാസവും മൂന്നുമഴ കിട്ടുന്ന, മനുഷ്യരെല്ലാം പഠിക്കുന്ന
അവർക്കെല്ലാം വേണ്ടത്ര അറിവുകിട്ടുന്ന ദീർഘായുസ്സുള്ള, ജനങ്ങളെല്ലാം
ദേഷ്യമോ അഹങ്കാരമോ ഇല്ലാതെ ജീവിക്കുന്ന ഇത്തരം നഗരം
ഭരിക്കാൻ വേറെയാരുണ്ട്, ഓ ത്യാഗരാജനാൽ സേവിക്കപ്പെടുന്ന രാമാ

അവലംബം[തിരുത്തുക]

  1. ., karnATik. "kaarubaaru sEyuvaaru". karnATik. Retrieved 14 നവംബർ 2020. {{cite web}}: |last1= has numeric name (help)
  2. "Thyagaraja Kritis" (PDF). sangeetha priya.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=കാരുബാരു&oldid=3708579" എന്ന താളിൽനിന്ന് ശേഖരിച്ചത്