ഐഡ ലുപിനോ
ഐഡ ലുപിനോ | |
---|---|
ജനനം | |
മരണം | 3 ഓഗസ്റ്റ് 1995 ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 77)
പൗരത്വം |
|
കലാലയം | റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് |
തൊഴിൽ |
|
സജീവ കാലം | 1931–1978 |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റ് |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) |
|
കുടുംബം | ലുപിനോ |
ഐഡ ലുപിനോ (4 ഫെബ്രുവരി 1918[1] - 3 ഓഗസ്റ്റ് 1995) ഒരു ബ്രിട്ടീഷ് നടിയും സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമായിരുന്നു. 48 വർഷത്തെ തൻറെ കരിയറിൽ, അവർ 59 സിനിമകളിൽ അഭിനയിക്കുകയും എട്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. പ്രാഥമികമായി യു.എസിൽ ജോലി ചെയ്ത അവർക്ക് അവിടെ 1948 ൽ പൗരത്വം ലഭിച്ചു. 1950-കളിൽ ഹോളിവുഡ് സ്റ്റുഡിയോ വ്യവസ്ഥയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും പ്രമുഖ വനിതാ സംവിധായികയായി അവർ പരക്കെ കണക്കാക്കപ്പെടുന്നു.[2] അവളുടെ സ്വതന്ത്ര നിർമ്മാണ കമ്പനിയുമായി ചേർന്ന്, നിരവധി സാമൂഹിക-സന്ദേശ സിനിമകൾ സഹ-രചനയും സഹ-നിർമ്മാണവും നടത്തി, 1953-ൽ ദി ഹിച്ച്-ഹൈക്കർ എന്ന സിനിമ സംവിധനാനം ചെയ്തുകൊണ്ട് ഇത്തരം ത്രില്ലർ സിനിമകൾ സംവിധാനം ചെയ്യുന്ന ആദ്യ വനിതയായി.
അവർ സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നവ ഒരു രോഗിയായ സംവിധായകന്റെ ചിത്രം ഏറ്റെടുത്ത് സംവിധാനച്ചുമതല നിർവ്വഹിച്ചശേഷം അതിൻറെ ക്രെഡിറ്റ് നിരസിച്ച, അവിവാഹിതയുടെ ഗർഭധാരണത്തെക്കുറിച്ചുള്ള നോട്ട് വാണ്ടഡ് (1949), പോളിയോ തളർത്തുന്ന സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള നെവർ ഫിയർ (1950), ബലാത്സംഗത്തെക്കുറിച്ചുള്ള ആദ്യ സിനിമകളിൽ ഒന്നായ ഔട്രേജ് (1950), 1001 മൂവീസ് യു മസ്റ്റ് സീ ബിഫോർ യു ഡൈ എന്ന പുസ്തകത്തിൽ പേര് രേഖപ്പെടുത്തിയിട്ടുള്ള ദി ബിഗാമിസ്റ്റ് (1953) ); ദ ട്രബിൾ വിത്ത് ഏഞ്ചൽസ് (1966) എന്നിവയാണ്.
അവലംബം
[തിരുത്തുക]- ↑ Recorded in Births Mar 1918 Camberwell Vol. 1d, p. 1019 (Free BMD). Transcribed as "Lupine" in the official births index
- ↑ Morra, Anne (2 August 2019). "Anne Morra presents Ida Lupino's Never Fear and discusses the director's place in film history". Her Way Magazine (in ഇംഗ്ലീഷ്). Retrieved 10 September 2019.