ഇയ്യോബ്
ബൈബിൾ പഴയനിയമത്തിലെ ഒരു കഥാപാത്രമാണ് ഇയ്യോബ് (ജോബ് ) . മുസ്‌ലിങ്ങൾ അയ്യൂബ് നബി എന്ന പ്രവാചകനായി ഇദ്ദേഹത്തെ ആദരിക്കുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ നായകൻ. ബി.സി. നാലോ അഞ്ചോ ശതകത്തിൽ ഊസിൽ ജീവിച്ചിരുന്നു. സമ്പന്നനും അരോഗദൃഢഗാത്രനുമായിരുന്ന ഇയ്യോബ് ദരിദ്രനും ദേഹം മുഴുവൻ വ്രണത്താൽ മൂടപ്പെട്ട് മറ്റുള്ളവരാൽ വെറുക്കപ്പെട്ടവനുമായിട്ടും അചഞ്ചലമായ ഈശ്വരവിശ്വാസത്തോടുകൂടി ജീവിച്ചു.
വി.ഇയ്യോബ് | |
---|---|
Prophet, Patriarch, Righteous | |
ജനനം | c. 16th Century B.C.E (?) |
മരണം | c. 16th Century B.C.E (?) Land of Uz (?) |
വണങ്ങുന്നത് | Judaism Islam Christianity (Roman Catholic Church, Maronite Church, Anglican Communion, Eastern Catholic Churches, Eastern Orthodox Church, ലൂഥറനിസം, Armenian Apostolic Church) Druze |
ഓർമ്മത്തിരുന്നാൾ | August 30 |
യഹോവയുടെ അനുമതിയോടെ സാത്താൻ എല്ലാവിധത്തിലും ഇയ്യോബിന്റെ ഈശ്വരവിശ്വാസത്തെ പരീക്ഷിച്ചു. ആയിരക്കണക്കിന് ആടുമാടുകളും ഒട്ടകങ്ങളും എല്ലാവിധ സമ്പദ്‌സമൃദ്ധിയും വേത്ര ഭൃത്യരും ആയി സുഖസമൃദ്ധിയിൽ കഴിഞ്ഞുവന്ന ഇയ്യോബിന് ഘട്ടംഘട്ടമായി സ്വത്തുക്കളും ഭൃത്യരും ബന്ധുജനങ്ങളും മക്കളും നഷ്ടമായി. സാത്താന്റെ പരീക്ഷണം അതുകൊവസാനിച്ചില്ല. ഒടുവിൽ ദേഹം മുഴുവൻ വ്രണം സൃഷ്ടിച്ചു. വേദനകൊണ്ട് പുളഞ്ഞ ഇയ്യോബിനോട് യഹോവയെ തള്ളിപ്പറഞ്ഞ് കഷ്ടപ്പാടുകളിൽനിന്ന് രക്ഷപ്പെടാൻ ഉപദേശിച്ച ഭാര്യയെ ശകാരിക്കുകയാണുായത്. കഷ്ടപ്പാടിന്റെയും വേദനയുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽപോലും തന്റെ മനസ്സു മാറ്റാൻ ശ്രമിച്ച സുഹൃത്തുക്കളെ ഉപദേശിച്ച് തന്റെ വിശ്വാസത്തിലേക്കു കൊണ്ട് വരാൻ ഇയ്യോബിനു കഴിഞ്ഞു.
ഇയ്യോബിന്റെ അടിയുറച്ച ഈശ്വരവിശ്വാസത്തിൽ സന്തുഷ്ടിതോന്നിയ ദൈവം മുമ്പത്തേതിലും ഇരട്ടി സമ്പദ്‌സൗഭാഗ്യങ്ങൾ നൽകിയെന്നും നാലു തലമുറയിലെ തന്റെ സന്തതിപരമ്പരകളോടൊപ്പം അനേകവർഷം സന്തുഷ്ടനായി കഴിഞ്ഞശേഷം മരി ച്ചുവെന്നുമാണ് കഥ.
ഇയ്യോബ് ഖുർആനിൽ
[തിരുത്തുക]ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള നിരവധി പ്രവാചകന്മാർഖുർആൻ പരാമർശിക്കപ്പെടുന്നുണ്ട്.അബ്രഹാമിന്റെ മകനായ ഇസ്ഹാഖിന്റെ പരമ്പരയിൽപ്പെടുന്ന വ്യക്തിയാണ് ഖുർ ആനിലെ ഇയ്യോബ് അഥവാ അയൂബ്ബ്. ബൈബിളിലെ വിവരണത്തിൽ നിന്നും അധികം വ്യത്യസ്തമല്ല ഖുർ ആനിലേത്. പ്രതാപൈശ്വര്യങ്ങൾകൊണ്ട് അനുഗൃഹീതനായ അയ്യൂബ് , കഷ്ടതകൾ കൊണ്ടും രോഗപീഡനങ്ങൾ കൊണ്ടും പരീക്ഷിക്കപ്പെട്ടിരുന്നതായും ദൈവപ്രീതിയ്ക്ക് പാത്രമായതായും ഖുർആൻ വിവരിക്കുന്നു.