Jump to content

ഇന്ത്യൻ ഗൂസ് ഗ്രാസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഗൂസ് ഗ്രാസ്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Eragrostideae
Genus:
Species:
E. indica
Binomial name
Eleusine indica

ആഫ്രിക്ക ജന്മദേശമായ ഇന്ത്യൻ ഗൂസ് ഗ്രാസ്സ് മിക്കവാരും ഏല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു പുല്ലിനമാണ്. സമുദ്രനിരപ്പിൽ നിന്ന്മ് 2000 മീറ്റർ വരെ ഉഅയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഏകവർഷിയായ ഈ സസ്യം ഏകദേശം 50 സെന്റീമീറ്റർ മുതൽ 70 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഉദ്യാനങ്ങളിലും നഴ്സറികളിലും പാതയോരത്തുമൊക്കെ കാണപ്പെടുന്ന ഈ പുല്ലിനം; സൂര്യപ്രകാശം ലഭിക്കുന്നതും ജലാംശമുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വളരെ വേഗം വളരുന്നു.

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഗൂസ്_ഗ്രാസ്സ്&oldid=3339529" എന്ന താളിൽനിന്ന് ശേഖരിച്ചത്