ജോസഫ് ഗാട്‌നർ
ദൃശ്യരൂപം
(Gaertn. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോസഫ് ഗാട്‌നർ | |
|---|---|
![]() | |
| ജനനം | 12 മാർച്ച് 1732 Calw, Baden-Württemberg, Germany |
| മരണം | 14 ജൂലൈ 1791 (59 വയസ്സ്) Tübingen, Germany |
| വിദ്യാഭ്യാസം | University of Göttingen |
| അറിയപ്പെടുന്നത് | Work on seeds, De Fructibus et Seminibus Plantarum |
| Scientific career | |
| Fields | Botany |
| Institutions | University of Tübingen, University of St Petersburg |
| അക്കാഡമിക്ക് ഉപദേശകർ | Albrecht von Haller |
| Author abbrev. (botany) | Gaertn. |
ജർമൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഗാട്‌നർ. Joseph Gaertner. വിത്തുകളെപ്പറ്റിയുള്ള De Fructibus et Seminibus Plantarum (1788-1792) എന്ന ഗ്രന്ഥത്താൽ പ്രശസ്തനാണ്. സസ്യശാസ്ത്രത്തിൽ Gaertn. എന്ന ചുരുക്കെഴുത്ത് ഇദ്ദേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ജീവചരിത്രം
[തിരുത്തുക]കാൽവിലാണ് ഗാട്‌നർ ജനിച്ചത്. ആൽബ്രെക്റ്റ് വോൺ ഹല്ലറുടെ കീഴിൽ ഗട്ടിംഗനിൽ പഠിച്ചു. അദ്ദേഹം പ്രാഥമികമായി പ്രകൃതിശാസ്ത്രജ്ഞനായിരുന്നു. മാത്രമല്ല ഭൗതികശാസ്ത്രത്തിലും സുവോളജിയിലും പ്രവർത്തിച്ചു. മറ്റ് പ്രകൃതിശാസ്ത്രജ്ഞരെ കാണാൻ അദ്ദേഹം ധാരാളം യാത്ര ചെയ്തു. 1760-ൽ ട്യൂബിംഗെനിലെ അനാട്ടമി പ്രൊഫസറായ അദ്ദേഹം 1768-ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സസ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. പക്ഷേ 1770-ൽ കാലുവിലേക്ക് മടങ്ങി.[1]
