അരാം പ്രഥമൻ കെഷീഷിയൻ
അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യയിലെ കാതോലിക്കോസാണു് അരാം പ്രഥമൻ കെഷീഷിയാൻ .
ജീവിതരേഖ
[തിരുത്തുക]ബെയ്‌റൂട്ടിൽ 1947-ൽ ജനിച്ച അരാം കെഷീഷിയാൻ 1980ൽ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന് കിലിക്യയിലെ 45-ആമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു.
സഭകളുടെ ലോക കൗൺസിൽ (ഡബ്ലിയു. സി. സി.) മോഡറേറ്ററായി രണ്ടു തവണ അതായതു് 15 വർഷം (1991 - 2006) പ്രവർത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓർത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക് ഒരാൾ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.
ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ അരാം പ്രഥമൻ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷൻ, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ് ഇദ്ദേഹം.
കേരളത്തിൽ
[തിരുത്തുക]സഹോദരീ സഭാതലവനായ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയുടെ ക്ഷണ പ്രകാരം 2010 ഫെബ്രുവരി 24 മുതൽ 28 വരെ ആരാം കെഷീഷിയാൻ ബാവ കേരളത്തിൽ സന്ദർശനം നടത്തി.