അരാം പ്രഥമൻ കെഷീഷിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരാം പ്രഥമൻ കെഷീഷിയനും ഇന്ത്യൻ ഓർത്തഡോകസ് സഭയുടെ ഇപ്പോഴത്തെ കാതോലിക്കോസ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയനും

അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യയിലെ കാതോലിക്കോസാണു് അരാം പ്രഥമൻ കെഷീഷിയാൻ .

ജീവിതരേഖ[തിരുത്തുക]

ബെയ്‌റൂട്ടിൽ 1947-ൽ ജനിച്ച അരാം കെഷീഷിയാൻ 1980ൽ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ആമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു.

സഭകളുടെ ലോക കൗൺസിൽ (ഡബ്ലിയു. സി. സി.) മോഡറേറ്ററായി രണ്ടു തവണ അതായതു് 15 വർഷം (1991 - 2006) പ്രവർത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓർത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാൾ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിൽ അരാം പ്രഥമൻ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷൻ, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ഇദ്ദേഹം.

കേരളത്തിൽ[തിരുത്തുക]

സഹോദരീ സഭാതലവനായ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയുടെ ക്ഷണ പ്രകാരം 2010 ഫെബ്രുവരി 24 മുതൽ 28 വരെ ആരാം കെഷീഷിയാൻ ബാവ കേരളത്തിൽ സന്ദർശനം നടത്തി.

അവലംബം[തിരുത്തുക]

പുറം കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരാം_പ്രഥമൻ_കെഷീഷിയൻ&oldid=2784450" എന്ന താളിൽനിന്ന് ശേഖരിച്ചത്