അബ്ദുൾകാദിർ ഇനാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abdulkadir Inan (centre)) with Zeki Velidi Togan (left) and Galimyan Tagan (right)

ഒരു ബഷ്കീർ ചരിത്രകാരനും നാടോടിക്കഥക്കാരനുമായിരുന്നു അബ്ദുൾകാദിർ ഇനാൻ. 350-ലധികം ശാസ്ത്ര ലേഖനങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ജെക്കാറ്റെറിൻബർഗിന് സമീപമുള്ള സിഗേ ഗ്രാമത്തിലെ ഉലു ഖതായ് ഗോത്രത്തിലെ ഖസ്ബോറി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.[1] അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം സിഗേയിൽ നേടി. 1905-ൽ ട്രോയിക്കിലെ വൊക്കേഷണൽ സ്കൂളിൽ ചേർന്നു. അവിടെ നിന്ന് 1914-ൽ ബിരുദം നേടി.[1] തുടർന്ന് അദ്ദേഹം റഷ്യൻ സാമ്രാജ്യത്തിൽ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അധ്യാപകനായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് റഷ്യൻ സാമ്രാജ്യത്തിന്റെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു.[2]1908 മുതൽ അദ്ദേഹം ഒറെൻബർഗിലെ വക്കിറ്റിനായി ലേഖനങ്ങൾ എഴുതി. തുടക്കത്തിൽ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം താമസിയാതെ ബഷ്കിറുകളുടെ നരവംശശാസ്ത്രത്തിലേക്കും നാടോടി പാരമ്പര്യത്തിലേക്കും വ്യാപിച്ചു.[1]ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അദ്ദേഹം മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും 1919 വരെ താമസിച്ചു. അവിടെ അദ്ദേഹം ലൈബ്രറികളിൽ ജോലി ചെയ്തു. 1919-ൽ അദ്ദേഹം ഉഫയിൽ ബഷ്കിരി പൈതൃകത്തിന്റെയും നാടോടിക്കഥകളുടെയും ഗവേഷണത്തിനായി ഒരു സൊസൈറ്റി സ്ഥാപിച്ചു.[1] ബഷ്കീർ പ്രദേശങ്ങളിലെ ആദ്യകാല സോവിയറ്റ് സർക്കാരിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. പ്രാദേശിക ഭരണകൂടവുമായുള്ള ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹം ടച്ച്കെന്റിലേക്ക് പോയി. അവിടെ അദ്ദേഹം അക്കോയ് എന്ന പത്രത്തിന് വേണ്ടി എഴുതി.[1] 1923-ൽ സോവിയറ്റ് യൂണിയൻ വിട്ട് അഷ്ഗാബത്ത്, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് പോയി. അവിടെ അദ്ദേഹം പാരീസിലെയും ബെർലിനിലെയും ലൈബ്രറികളിൽ ജോലി ചെയ്തു. [1]

തുർക്കിയിൽ[തിരുത്തുക]

ഒടുവിൽ അദ്ദേഹം 1925-ൽ തുർക്കിയിൽ സ്ഥിരതാമസമാക്കി[2] അവിടെ അദ്ദേഹം മെഹമ്മദ് ഫുആദ് കോപ്രുലു[1] ന്റെ സഹായിയായിത്തീർന്നു. കൂടാതെ സൂര്യ ഭാഷാ സിദ്ധാന്തത്തിന്റെ വികസനത്തിൽ ഏർപ്പെട്ടു.[2] 1928 നും 1932 നും ഇടയിൽ അദ്ദേഹം ടർക്കിഷ് ഫോക്ലോറിക് അസോസിയേഷനിലെ [tr] സയന്റിഫിക് കമ്മീഷനിൽ അംഗമായിരുന്നു. 1933-ൽ അദ്ദേഹം ടർക്കിഷ് ഭാഷാ അസോസിയേഷനിൽ നിയമിതനായി. 1935-ൽ അദ്ദേഹം അങ്കാറ സർവകലാശാലയിൽ ടർക്കോളജിയിൽ പ്രൊഫസറായി ചുമതലയേറ്റു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Çagatay, Saadet (1959). "Abdülkadir Inan: Fünfzig Jahre wissenschaftlichen Wirkens". Central Asiatic Journal. 5 (2): 151–162. ISSN 0008-9192. JSTOR 41926645 – via JSTOR.
  2. 2.0 2.1 2.2 Szurek, Emmanuel (2019). Clayer, Nathalie (ed.). Kemalism: Transnational Politics in the Post-Ottoman World (in ഇംഗ്ലീഷ്). I.B. Tauris. pp. 282–285. ISBN 978-1-78813-172-8.
"https://ml.wikipedia.org/w/index.php?title=അബ്ദുൾകാദിർ_ഇനാൻ&oldid=3712514" എന്ന താളിൽനിന്ന് ശേഖരിച്ചത്