സീറോ വിഡ്ത്ത് നോൺജോയിനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zero-width non-joiner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ZWNJ-ക്ക് വേണ്ടിയുള്ള ഐ.എസ്.ഒ. കീബോഡ് ചിഹ്നം

ഭാരതീയലിപികൾ, അറബി തുടങ്ങിയ സങ്കീർണ്ണലിപികൾ എഴുതുവാൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു അദൃശ്യാക്ഷരമാണ് സീറോ വിഡ്ത്ത് നോൺജോയിനർ (zero-width non-joiner, ZWNJ). അടുപ്പിച്ചെഴുതുമ്പോൾ സ്വതേ കൂട്ടക്ഷരമായി മാറുന്ന രണ്ടക്ഷരങ്ങളെ, അവക്കിടയിൽ സീറോ വിഡ്ത്ത് നോൺജോയിനർ ചേർത്ത് വേറിട്ട് നിർത്താം.

യൂനികോഡ് U+200C എന്ന സ്ഥാനത്താണ് സീറോ വിഡ്ത്ത് നോൺജോയിനർ നിർവ്വചിച്ചിരിക്കുന്നത്.[1]

മലയാളത്തിലെ ഉപയോഗം[തിരുത്തുക]

മലയാളത്തിൽ കൂട്ടക്ഷരങ്ങളെ ഒഴിവാക്കാൻ വ്യാപകമായി ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ട്. അണ്ടർസ്കോർ കീയാണ് മൊഴി പോലുള്ള മിക്ക ലിപിമാറ്റരീതികളിലും സീറോ വിഡ്ത്ത് നോൺജോയിനർ ഉൽപ്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ \ (ബാക്ക്സ്ലാഷ്) കീയാണ്‌ ഇതിനുപയോഗിക്കുന്നത്.[2] മൈക്രോസോഫ്റ്റിന്റെ മലയാളം കീബോഡ് ലേയൗട്ടിൽ കണ്ട്രോൾ + ഷിഫ്റ്റ് + 2 എന്ന മിശ്രണമാണ് സീറോവിഡ്ത്ത് നോൺജോയ്നർ ഉൽപ്പാദിപ്പിക്കാനുപയോഗിക്കുന്നത്.

ഉദാഹരണം
സീറോ വിഡ്ത്ത് നോൺജോയിനർ ഉപയോഗിക്കാതെ എഴുതിയത് സീറോ വിഡ്ത്ത് നോൺജോയിനർ ഉപയോഗിച്ചെഴുതിയത് വിശദീകരണം
സോഫ്റ്റ്വെയർ സോഫ്റ്റ്‌വെയർ ഫ്റ്റ്, വ് എന്നിവക്കിടയിൽ സീറോവിഡ്ത്ത് നോൺജോയിനർ ഉപയോഗിക്കാതിരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴുമുള്ള വ്യത്യാസം ശ്രദ്ധിക്കുക.
പങ്ക്തി പങ്‌ക്തി രണ്ടാം നിരയിൽ ങ് ക് എന്നിവക്കിടയിൽ സീറോവിഡ്ത്ത് നോൺ ജോയ്നർ ഉപയോഗിച്ചിരിക്കുന്നു.

കൂട്ടക്ഷരങ്ങളിലെ രൂപങ്ങളെ നിയന്ത്രിക്കൽ[തിരുത്തുക]

മലയാളത്തിലെ കൂട്ടക്ഷരങ്ങളിൽ പൂർവാക്ഷരത്തിൻ്റെ രൂപം എന്തായിരിക്കണം എന്ന് നിശ്ചയിക്കാൻ യൂണികോഡിൽ സീറോവിഡ്ത് ജോയ്നറും നോൺജോയ്നറും ഉപയോഗിക്കുന്നുണ്ട്.[3]

സീറോവിഡ്ത് ജോയ്നർ, നോൺജോയ്നർ എന്നിവയുടെ മലയാളത്തിലെ ഉപയോഗം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പൊതുവായ ചിഹ്നങ്ങൾക്കു വേണ്ടിയുള്ള യൂനികോഡ് 6.0 നിർവചനരേഖ" (പി.ഡി.എഫ്.). യൂനികോഡ് നിർവചനരേഖകൾ. യൂനികോഡ് കൺസോർഷ്യം. 2010. ശേഖരിച്ചത് 2011 ഒക്ടോബർ 23. {{cite web}}: Check date values in: |accessdate= (help)
  2. "മലയാളം ഇൻസ്ക്രിപ്റ്റ്". മലയാളം കമ്പ്യൂട്ടിങ്ങ്. കേരള സർക്കാർ. മൂലതാളിൽ നിന്നും 2011-10-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 ഒക്ടോബർ 2011.
  3. "The Unicode® Standard Version 10.0 – Core Specification" (PDF). Uncode Consortium. പുറം. 505. ശേഖരിച്ചത് 10 സെപ്റ്റംബർ 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]