ലോക ബഹിരാകാശ വാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Space Week എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
World Space Week
World Space Week logo
ആചരിക്കുന്നത്Worldwide
തരംUnited Nations
അനുഷ്ഠാനങ്ങൾmore than 95 countries
ആരംഭംOctober 4
അവസാനംOctober 10
തിയ്യതിഒക്ടോബർ 4
ആവൃത്തിannual

മനുഷ്യരാശിയുടെ അഭിവൃദ്ധിയ്ക്കും വളർച്ചയ്ക്കും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത്. [1]

ചരിത്രം[തിരുത്തുക]

1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പുവെച്ചതിൻറയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്. [2]

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ആഘോഷമാണ് ലോക ബഹിരാകാശ വാരം. [3] 2019 ൽ 96 രാജ്യങ്ങളിലായി 8,000 ത്തിലധികം പരിപാടികളോടെ ലോക ബഹിരാകാശ വാരം ആഘോഷിച്ചു.ലോകമെമ്പാടുമുള്ള സ്ക്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്ലാനറ്റോറിയങ്ങളും ആഘോഷങ്ങളുടെ ഭാഗമാകാറുണ്ട്.

വാർഷിക വിഷയങ്ങൾ[തിരുത്തുക]

വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻറെ ഡയറക്ടർ ബോർഡ് ആണ്  ഓരോ വർഷവും ലോക ബഹിരാകാശ വാരത്തിൻറെ വിഷയം തീരുമാനിക്കുന്നത്.

അപ്പോളോ 11 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻറെ അമ്പതാം വാർഷികതതിൻ‍റെ ഭാഗമായി "The Moon: Gateway to the Stars," എന്ന വിഷയത്തിലാണ് 2019 ലെ ആഘോഷങ്ങൾ നടന്നത്. [4] [5]

2020 ലെ  ബഹിരാകാശ വാരത്തിൻറെ വിഷയം ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു ( Satellites Improve Life ) എന്നതാണ്.2021 ലെ വിഷയം വനിതകൾ ബഹിരാകാശത്തേക്ക് ( Women in Space ) എന്നതാണ് .

പ്രവർത്തനങ്ങളും ആചരണങ്ങളും[തിരുത്തുക]

വേൾഡ് സ്പെയ്സ് വീക്ക് അസോസിയേഷൻ ഒരു സർക്കാരിതര ലാഭേച്ഛയില്ലാത്ത സംഘടനയാണ് (non-government, non-profit organization).ബഹിരാകാശ യാത്രികരും ഗവേഷകരുമായ നിരവധി വ്യക്തികളാണ് ഇതിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡയറക്ടർ ബോർഡിലുള്ളത്.ബഹിരാകാശരംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പുക്കുന്നതിനും ബഹിരാകാശ ശാസ്ത്ര രംഗത്തെ കുറിച്ച് പൊതു ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്   സംഘടന ലക്ഷ്യം വെക്കുന്നത്[6]

കേരളത്തിലെ വാരാഘോഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ആണ്.[7]

സ്പെയ്സ് ഇന്ത്യ Archived 2019-09-21 at the Wayback Machine. വേൾഡ് സ്പേസ് ആഴ്ചയിൽ ഇന്ത്യയുടെ മാത്രം റീജിയണൽ കോർഡിനേറ്റർ ആണ്.

പരാമർശങ്ങൾ[തിരുത്തുക]

  1. World Space Week, General Assembly, The United Nations.
  2. World Space Week. Archived 2012-10-12 at the Wayback Machine.. UN General Assembly.
  3. UN launches into World Space Week highlighting contributions of space science to humanity. The United Nations News Center; October 4, 2012.
  4. "Report on World Space Week 2000/2007". Worldspaceweek.org. Archived from the original on 2012-10-08. Retrieved 2012-10-12.
  5. "UN Report on World Space Week 2007, ST/SPACE/38". Worldspaceweek.org. Archived from the original on 2012-10-08. Retrieved 2012-10-12.
  6. "About World Space Week". Worldspaceweek.org. Archived from the original on 2012-10-12. Retrieved 2012-10-12.
  7. https://web.archive.org/web/20201009105417/https://www.vssc.gov.in/VSSC/index.php/outreach/world-space-week. Archived from the original on 2020-10-09. {{cite web}}: Missing or empty |title= (help)

[1]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-21. Retrieved 2020-10-09.
"https://ml.wikipedia.org/w/index.php?title=ലോക_ബഹിരാകാശ_വാരം&oldid=3808268" എന്ന താളിൽനിന്ന് ശേഖരിച്ചത്