ലോക ഓസ്റ്റിയോപൊറോസിസ് ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Osteoporosis Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
2010 ഒക്ടോബർ 20 ന് ബ്രസീലിലെ റിയോഡി ജനിറോയിൽ നടന്ന ലോക ഓസ്റ്റിയോപൊറോസിസ് ദിനാചരണ മാർച്ച്

ഓസ്റ്റിയോപൊറോസിസ്,അസ്ഥി ചയാപചായ രോഗം എന്നിവയെക്കുറിച്ച് അവബോധം, പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സർവലൌകീകമായി പ്രചരിപ്പിക്കുന്ന ദിനമായി അന്തര്രാഷ്ട്ര ഓസ്റ്റിയോപൊറോസിസ് പ്രസ്ഥാനം നിഷ്ക്കർഷിക്കുന്ന ദിവസം എല്ലാ വർഷവും ഒക്ടോബർ 20 ആണ്. [1] 90 രാഷ്ട്രങ്ങ ളിലെ ഓസ്റ്റിയോപൊറോസിസ് രോഗികളുടെ സംഘടനകൾ ഈ ദിനം സമുചിതമായി പ്രയോജനനപ്പെടുത്തുന്നു.[2]

ആരംഭം[തിരുത്തുക]

1996 ൽ യൂറോപ്പിയൻ കമ്മീഷന്റെ സഹായത്തോടെ, ബ്രിട്ടനിലാണ് ഒക്ടോബർ 20 ഓസ്റ്റിയോപൊറോസിസ് ദിനമായി തുടക്കമിട്ടത്. 1998 , 1999 വർഷങ്ങളിൽ ഈ ദിനത്തിന്റെ പ്രായോജകർ ലോകാരോഗ്യ സംഘടന ആയിരുന്നു. ദിനാചരണത്തിനായി ഓരോവർഷവും പ്രത്യേക വിഷയങ്ങൾ നിഷ്ക്കർഷിക്കാറുണ്ട് .

വിവിധ വർഷങ്ങളിലെ വിഷയങ്ങൾ[തിരുത്തുക]

 1. 1996 അവബോധം
 2. 1997 അവബോധം
 3. 1998 അവബോധം
 4. 1999 നേരത്തേയുള്ള രോഗനിർണയം
 5. 2000 അസ്ഥിയുടെ ആരോഗ്യ പോഷണം
 6. 2001 അസ്ഥി വികസനം യുവാക്കളിൽ
 7. 2002 ആദ്യത്തെ അസ്ഥി ഒടിയൽ പ്രതിരോധിക്കുക
 8. 2003 ജീവിത മേന്മ
 9. 2004 ഓസ്റ്റിയോപൊറോസിസ് പുരുഷന്മാരിൽ
 10. 2005 വ്യായാമം
 11. 2006 പോഷണം
 12. 2007 വിപത്ഘടകങ്ങൾ
 13. 2008 നയം മാറ്റ വക്താവാകുക
 14. 2009 നയം മാറ്റ വക്താവാകുക
 15. 2010 സുഷുമ്ന പൊട്ടലിന്റെ ലക്ഷണങ്ങൾ
 16. 2011 പ്രതിരോധത്തിന്റെ 3 പടവുകൾ: കാത്സിയം, വിറ്റാമിൻ ഡി, വ്യായാമം

അവലംബം[തിരുത്തുക]

 1. "IOF Releases Report for World Osteoporosis Day". 2011. ശേഖരിച്ചത് 2011-05-17.
 2. "World Osteoporosis Day Global Activities". 2011. ശേഖരിച്ചത് 2011-05-17.