വേൾഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Information Society Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മെയ് മാസം 17 ആണ് വേൾഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനം ( World Information Society Day ). ഐക്യരാഷ്ട്ര പൊതുസഭയുടെ ആഹ്വാനപ്രകാരം, അന്തർദ്ദേശീയമായി ആഘോഷിക്കുന്നതാണിത്. 2005 ൽ ട്യൂണിസൽ നടന്ന വേൾഡ് സമ്മിറ്റ് ഓൺ ദ ഇൻഫർമേഷൻ സൊസൈറ്റിയെത്തുടർന്നാണ് ഇത്തരമൊരു പ്രഖ്യാപനംനടത്തിയത്[1].

ലോക ടെലികമ്യൂണിക്കേഷൻ ദിനം എന്നാണ് ആദ്യകാലത്ത് ഇതറിയപ്പെട്ടിരുന്നത്. 1865 മെയ് 17 ന് സ്ഥാപിതമായ അന്തർദ്ദേശീയ ടെലികമ്യൂണിക്കേഷൻ യൂണിയന്റെ ഓർമ്മയ്ക്കായിട്ടായിരുന്നു ഇത് [2]

ലക്ഷ്യം[തിരുത്തുക]

ഇന്റർനെറ്റും പുതിയ അനുബന്ധ ടെക്നോളജിയും സൃഷ്ടിക്കുന്ന സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്നതാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.  ഈ രംഗത്തെ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുക എന്നതും ലക്ഷ്യങ്ങളിൽപ്പെടുന്നു.

ഇത് കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. United Nations General Assembly Resolution 252 session 60 page 3 on 27 March 2006 (retrieved 2007-09-12)
  2. "World Telecommunication Day 2006: Promoting Global Cybersecurity". 28 March 2006.

പുറംകണ്ണികൾ[തിരുത്തുക]